Tuesday, July 27, 2010

ഒരു അതിരപ്പിള്ളി യാത്ര

ബി പി മേഖലയില്നൈറ്റ് ഷിഫ്റ്റില്ജോലിചെയ്യുനനവര്ക്ക് ആകെയുള്ള ഒരു ആശ്വാസമാണ് ശനിയും ഞായറും കിട്ടുന്ന അവധി. ശനിയാഴ്ച രാവിലെ ഷിഫ്റ്റ്കഴിഞ്ഞു വന്നാല്പിന്നെ തിങ്കളാഴ്ച വൈകിട്ട് പോയാല്മതി. അത് കൊണ്ട് അവധി ദിവസങ്ങള്പരമാവധി ആഘോഷമാക്കുക ഒരു പതിവാണ്.


അങ്ങനെ ഇരിക്കെ ഒരു ചൊവ്വാഴ്ചയാണ് ഞങ്ങള്ക്ക് ഒരു മെയില്വരുന്നത്.


"അടുത്ത ഞായറാഴ്ച രാവിലെ പത്തു മുതല്വൈകിട്ട് ആറു മണി വരെ ഒരു പ്രോഡക്റ്റ് റിഫ്രെഷര്ട്രെയിനിംഗ്".


"എന്ത് പോക്രിത്തരമാണ് ഇത്...?"


ആദ്യം പ്രതികരിച്ചത് ഞാനാണ്.


ആകപ്പാടെ അവധി കിട്ടുന്ന രണ്ടു ദിവസത്തില്നല്ല ഒരു ഞായറാഴ്ച. എന്തൊക്കെ പ്ലാനുകള്ഉള്ളതാണ്. അതും ഇപ്പോഴാണോ പറയുന്നത്...? അല്ലെങ്കില്തന്നെ ഇവിടെ ആര്ക്കാണ് പ്രോഡക്റ്റ് അറിയാന്പാടില്ലാത്തത്?


ചെന്നൈയിലെ കോര്പ്പറേറ്റ് ഓഫീസില്നിന്നുള്ള തീരുമാനം ആണ്. അവിടെ നിന്ന് തന്നെ വരുന്ന ഏതോ ഒരളാണ് ട്രെയിനിംഗ് എടുക്കുന്നതത്രേ.


"എന്ത് കോപ്പായാലും അത് ഞായറാഴ്ച തന്നെ വേണമായിരുന്നോ....? എന്തൊക്കെ പ്ലാനുകള്ഉള്ളതാ..."


"നിനക്ക് ഞായറാഴ്ച എന്താണിത്ര പ്ലാനുകള്‍...?"


പ്രോസസ് ലീഡര്ചൂടായി.


"അതു പിന്നെ....."


".... ഞങ്ങള്അതിരപ്പിള്ളിക്ക്ഒരു ട്രിപ്പ്പ്ലാന്ചെയ്തിരിക്കുകയാ.... വണ്ടി വരെ ബുക്ക്ചെയ്തു കഴിഞ്ഞു"


വായില്അപ്പോള്വന്ന കള്ളം എടുത്തങ്ങു കാച്ചി.


"ആരൊക്കെ...?"


"എന്റെ റൂം മേറ്റ്സാ പ്ലാന്ചെയ്തത്. ട്രെയിനിംഗ് ഉണ്ടെന്നു ഒരാഴ്ച മുന്പെങ്കിലും പറഞ്ഞിരുന്നെങ്കില്ഞങ്ങള്വണ്ടിക്കു അഡ്വാന്സ്കൊടുക്കില്ലായിരുന്നു."


പറഞ്ഞ കള്ളത്തിനു ഒരു ഗ്ലാസ് ബൂസ്റ്റ്കൂടി കൂടി കൊടുത്തു.


"അതൊന്നും എനിക്കറിയില്ല... വരാന്പറ്റില്ലെങ്കില്സുരേഷ് സാറിനെ പോയി കണ്ടു നേരിട്ട് തന്നെ അങ്ങ് പറഞ്ഞോ..."


പ്രോസസ് ലീഡര്നയം വ്യക്തമാക്കി.


സുരേഷ് സാറാണ് കമ്പനിയുടെ ഓള്ഇന്ഓള്‍. ആളൊരു ചൂടനായത്കൊണ്ട് ആരും തന്നെ പുലിമടയില്കയറാന്ധൈര്യപ്പെടാറില്ല.


അങ്ങോരെ കാണണം എന്ന് പറഞ്ഞതെ എന്റെ മുട്ട് കൂട്ടിയിടിക്കാന്തുടങ്ങി. എന്തായാലും പത്തു നൂറു പേരുടെ മുന്പില്വച്ചു പറഞ്ഞും പോയില്ലേ...


അങ്ങനെ സുരേഷ് സാറിന്റെ കാബിനു മുന്പിലെത്തി.. ലാപ് ടോപ്പില്നോക്കി നിശബ്ദനായി ഇരിക്കുന്നു. ദൈവമേ കടുവ നിമിഷങ്ങള്ക്കുള്ളില്എന്നെ കടിച്ചു ചീന്തുമല്ലോ...


നനഞ്ഞ കൈകള്കൊണ്ട് ഡോറില്മുട്ടി.


"കമിന്‍"


ഘന ഘംഭീരമായ ശബ്ദ


"യെസ്...?"


"സര്‍... അതു പിന്നെ... അടുത്ത ഞായറാഴ്ച ഞങ്ങള്ഒരു അതിരപ്പിള്ളി ടൂര്പ്ലാന്ചെയ്തിരുന്നു. വണ്ടിക്കു അഡ്വാന്സ്കൊടുത്തും പോയി. ഇപ്പോഴാണ് ട്രെയിനിങ്ങിനെപ്പറ്റി മെയില്കിട്ടുന്നത്..."


എല്ലാം ഒറ്റ ശ്വാസത്തില്പറഞ്ഞ് ഒപ്പിച്ചു.


പുള്ളിയുമായി കുറെ നേരത്തെ ഡിസ്കഷന് ശേഷം സുരേഷ് സാര്വിധി പ്രസ്താവിച്ചു.


"If your trip is that unavoidable... you are exempted from attending the training"


അങ്ങോര് പുലിയാണെങ്കില്ഞാന്സിംഗംഡാ എന്ന സ്റ്റൈലില്ഞാന്പുറത്തിറങ്ങി. ഹോ ഇവന്റെ ഒരു ധൈര്യം എന്ന രീതിയില്എല്ലാവരും എന്നെ നോക്കി.


അങ്ങനെ എല്ലാവരും ട്രെയിനിങ്ങില്ഇരിക്കുമ്പോള്ഞാന്ഉറങ്ങി...കറങ്ങി നടന്നു.... സിനിമ കണ്ടു....

അടുത്ത തിങ്കളാഴ്ച വൈകുന്നേരം ഷിഫ്റിനു എത്തി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ദാണ്ടെ വരുന്നു പ്രോസസ് ലീഡര്‍ എഗെയ്ന്‍


"ഡാ നിന്നെ സുരേഷ് സാറ് വിളിക്കുന്നു...."


കാര്യം മനസ്സിലായില്ലെങ്കിലും നേരെ വീണ്ടും പുലിമടയിലേക്ക്


"സൊ.... സിമില്‍, ഹൌ വാസ് യുവര്ട്രിപ്പ്‌...?


"ഗുഡ് സര്‍.... "


"അതിരപ്പിള്ളി എങ്ങനെ ഉണ്ട് കാണാന്‍...?"


"ബ്യൂട്ടിഫുള്സര്‍..."


You must have taken some snaps.. right?


ഒഫ് കോസ് സര്


വാണ്ടു സീ സം ഓഫ് ദെം


ഈശ്വരാ... കുടുങ്ങി. കാലമാടനു ഫോട്ടോ കണ്ടു പണ്ടാരമടങ്ങണം എന്ന്.


ഇനി ഞാന്ഫോട്ടോ എങ്ങനെ ഒപ്പിക്കും


റൂംമേറ്റ്രാജീവാണ് ഐഡിയാ പറഞ്ഞു തന്നത്.


അവന്റെ ലാപ് ടോപ്പില്കുറെ അതിരപ്പിള്ളി ഫോട്ടോസ് ഉണ്ട്. പിന്നെ ഫോട്ടോഷോപ്പ്

ഉള്ളിടത്തോളം കാലം എന്ത് പേടിക്കാന്


ഫോട്ടോഷോപ്പ് തുറന്നു വരുമ്പോള്കാണുന്ന ചുള്ളന്മാര്ക്കൊക്കെ നന്ദി പറഞ്ഞു.


അങ്ങനെ രാജീവ് തന്നെ എല്ലാം പ്രിപ്പെയര്ചെയ്തു പെന്ഡ്രൈവില്ആക്കി തന്നു. അത് കൊണ്ട് പോയി സ്റ്റുഡിയോയില്കൊടുത്ത് പ്രിന്റ്ചെയ്യിച്ചു.


അങ്ങനെ ഫോട്ടോകളുമായി പുലിമടയിലേക്ക് ഞാന്എന്ന സിംഗം കയറി


സുരേഷ് സാര്ഫോട്ടോകള്വാങ്ങി നോക്കി


പിന്നെ ഫോട്ടോയിലേക്കും എന്നെയും മാറിമാറി നോക്കി.


പിന്നെ ഒരു ചോദ്യം


"ഷേണായിസ് തിയേറ്ററില്എവിടെയായിട്ടാ അതിരപ്പിള്ളി വെള്ളച്ചാട്ടം...?


ഒരു നിമിഷം


ഒരു കൊള്ളിയാന്എന്റെ ഹാര്ട്ടിലൂടെ തുളച്ചു കയറി ബ്രെയിന്വഴി പുറത്തേക്കപോയി. അപ്പോള്മുതല്വെറുതെയിരുന്ന എന്റെ ഹാര്ട്ട് ചവിട്ടുനാടകം കളിക്കാന്തുടങ്ങി.


പവര്മുഴുവനും തീര്ന്ന യു പി എസ് പോലെ കീം........... എന്നൊരു ശബ്ദം ചെവിയില്


കണ്ണ് നിറഞ്ഞു വന്നത് കൊണ്ട് ഒന്നും വ്യക്തമായി കാണാന്പറ്റുന്നില്ല


കക്ഷത്തില്നിന്ന് വിയര്പ്പിന്റെ രണ്ടു ഉറവകള്ഒഴുകി പോകുന്നത് ഞാന്അറിഞ്ഞു.


ഭാഗ്യം വേറെ ഉറവകള്ഒന്നും പൊട്ടിയില്ല


ഈശ്വരാ പണി ഇന്നത്തോടെ പോയി.

അങ്ങനെ രണ്ടു മൂന്നു മിനിട്ട് ഹാങ്ങ്ആയ ശേഷം എന്റെ സിസ്റ്റം വീണ്ടും റീ സ്റാര്ട്ടായപ്പോള്ചിരിച്ചു കൊണ്ട് ഇരിക്കുന്ന പുലിയെ ആണ് കണ്ടത്.

“സര്അത്....”


“മ്... ഗോ ടോ യുവര്വര്ക്ക്.”


സുരേഷ് സാര്വേറെ ഒന്നും പറഞ്ഞില്ല


നാളെ തല്ജോലിക്ക് വരണ്ട എന്ന മെയില്പ്രതീക്ഷിച്ചു ഒന്ന് രണ്ടു ആഴ്ച ജോലി ചെയ്തു.

ഒന്നും വന്നില്ല.

ആഴ്ചകളും മാസങ്ങളും കടന്നു പോയി

ഒന്നും സംഭവിച്ചില്ല


അങ്ങനെ
ട്രിപ്പും ഫോട്ടോ കേസുമെല്ലാം ഞാനും സുരേഷ് സാറും തമ്മിലുള്ള ഒരു രഹസ്യമായി അവശേഷിച്ചു.

Tuesday, July 13, 2010

ഓജോബോര്‍ഡ്

കോള്സെന്ററില്ജോലി ചെയ്തിരുന്ന കാലം. രാത്രി പത്തുമണിക്ക് ശേഷം പെണ്കുട്ടികളും മറ്റും പോയാല്പിന്നെ ഞങ്ങള്കുറെ ആണ്കുട്ടികള്മാത്രമാണ് രാത്രി ഷിഫ്റിനു ഉള്ളത്. കോളുകള്തീരെ വരാത്ത സമയം ആയതു കൊണ്ട് വട്ടം കൂടിയിരുന്നു ലോക കാര്യങ്ങള്സംസാരിക്കുന്നത് ഒരു പതിവായിരുന്നു.

അങ്ങനെ ഒരുനാള്സംസാര മദ്ധ്യേ വിഷയമായി വന്നത് സാത്താന്‍, സാത്താനെ ആരാധിക്കല്തുടങ്ങിയ വിഷയങ്ങളാണ്. അങ്ങനെ ഓജോബോര്ഡും ഒരു വിഷയമായി. ഓജോബോര്ഡ് ഉപയോഗിച്ചു മരിച്ചു പോയ ഒരാളെ വിളിച്ചു വരുത്തി സംസാരിക്കമത്രേ. എന്നെ പോലുള്ള ചില 'യുക്തിവാദികള്‍' ഇത് വെറും ഉടായിപ്പ് ആണെന്ന് പറഞ്ഞു വാദിച്ചു. കൂട്ടത്തില്ഓജോ ബോര്ഡിനെ ഏറ്റവും വിശ്വസിച്ചത് ജായറസ് ആയിരുന്നു. ഏതോ ഒരു റിട്ടയേഡ് ജഡ്ജി തന്റെ മരിച്ചു പോയ ഭാര്യയോടു സ്ഥിരമായി സംസാരിക്കാറുണ്ട് എന്ന് പുള്ളി പറഞ്ഞു പോലും.

പിന്നീട് സംസാരം പതിയെ നിന്നു. എല്ലാവരും നെറ്റില്കാര്യമായ റിസേര്ച്ച് തുടങ്ങി. ജായറസ് ഏതോ സൈറ്റില്നിന്നു ഓജോബോര്ഡിന്റെ സാമ്പിള്എടുത്ത് എന്ലാര്ജ് ചെയ്ത് അതിന്റെ പ്രിന്റ്ഔട്ടും എടുത്തു.

പിന്നീട് യോഗം ഏകകണ്ടമായ ഒരു തീരുമാനത്തില്പിരിഞ്ഞു.

"നാളെ നമ്മള്ഓജോബോര്ഡ് ഉപയോഗിച്ചു മരിച്ചു പോയ ഒരാളെ വിളിച്ചു വരുത്തും

കാബില്ഇരിക്കുമ്പോള്സായൂജ് സിസ്റര്അഭയയെ ബുക്ക് ചെയ്തു. എങ്ങനെയാണ് മരിച്ചതെന്ന് ചോദിക്കണമത്രേ. എന്നാല്പിന്നെ പോലീസുകാര്ക്ക് ഇതുപയോഗിച്ചു അന്വേഷിച്ചാല്പോരെ എന്ന സ്വാഭാവിക സംശയം എനിക്കും ഉണ്ടായി. എന്തായാലും സംഗതി വിജയിച്ചാല്സില്ക്ക് സ്മിതയെ തന്നെ വിളിക്കണം എന്ന് തീരുമാനിച്ചു.

അടുത്ത ദിവസം രാത്രി പത്തു മണി. പെണ്കുട്ടികള്എല്ലാം ഷിഫ്റ്റ്കഴിഞ്ഞു പോയി. ഞങ്ങള്ഏതാനും ചില ആണ്കുട്ടികള്മാത്രം. ജായറസ് തന്നെ വേണ്ട തയ്യാറെടുപ്പുകള്നടത്തി.

സമയം രാത്രി പതിനൊന്നര.

ലൈറ്റുകള്എല്ലാം ഓഫ് ചെയ്തു. പൂര് നിശബ്ദത. ലൈറ്റ് ഒട്ടും വരാതിരിക്കാനായി മോണിട്ടറുകള്വരെ ഓഫ് ചെയ്തു. നിലത്തു വിരിച്ചിട്ട ഓജോ ബോര്ഡിനു അടുത്തായി കത്തിച്ചു വച്ച ഒരു മെഴുകുതിരി. ബോര്ഡിനു നടുവില്കോയിന്പോലെ എന്തോ എന്ന് വച്ചിരിക്കുന്നു. അതിനു മുകളില്വിരല്വച്ച് GOOD SPIRIT PLEASE COME എന്ന് മന്ത്രിക്കുകയാണ് ജായറസ്. എന്നെ പോലെയുള്ള രണ്ടു മൂന്നു 'അവിശ്വാസികള്‍' പ്രേതം വന്നാല്കയ്യോടെ ഷൂട്ട്ചെയ്യാന്മൊബൈല്ക്യാമറയും റെഡിയാക്കി നില്ക്കുന്നു.

മിനിട്ടുകള്കഴിഞ്ഞുകൊണ്ടിരുന്നു. അര മണിക്കൂര്ആയിട്ടും സ്പിരിറ്റ്വന്നില്ല.

"എവിടെടാ നിന്റെ ഗുഡ് സ്പിരിറ്റ്‌...?"

"നിങ്ങള്ക്യാമറ ആദ്യം ഓഫ്ആക്കടാ. അത് കണ്ടിട്ടാ വരാത്തെ..."

ജായറസ് ദേഷ്യപ്പെട്ട

ശരി. ക്യാമറ കണ്ടു നാണമായിട്ടാണെങ്കില്നമ്മള്തടയുന്നില്ല. വിഡിയോഗ്രാഫര്മാര്എല്ലാം പത്തിമടക്കി.

ജായറസ് വീണ്ടും വിളിച്ചു

GOOD SPIRIT PLEASE COME...

സ്പിരിട്ട് പോയിട്ട് കഞ്ചാവ് പോലും വന്നില്ല

ഇനി സ്പിരിറ്റുകള്എല്ലാം ഫാമിലി ടൂര്പോയതാവുമോ...? അടത്ത ദിവസവും ഇത് തന്നെ ആവര്ത്തിച്ചു.

വീണ്ടും അടുത്ത ദിവസം....

അങ്ങനെ മൂന്നു രാത്രികളില്തുടര്ച്ചയായി വിളിച്ചിട്ടും വരാതിരുന്നത് കൊണ്ട് അങ്ങനെ ഒരു സംഭവം ഇല്ലെന്നും ഓജോബോര്ഡ് വെറും ഉടായിപ്പ് ആണെന്നും ഞങ്ങള്കണ്ക്ലൂട് ചെയ്തു.

സ്പിരിറ്റ് വരാത്തതില്നിരാശനായ ജായറസിനെ ഞങ്ങള്ആശ്വസിപ്പിച്ചു.

"ആക്സസ് കാര്ഡ് ഒക്കെ ഉള്ള ഓഫീസല്ലേ.... സ്പിരിറ്റിന് അതില്ലല്ലോ..."

Thursday, July 8, 2010

ചെറുകഥ

ഒരു പെണ്കുഞ്ഞു ജനിച്ചപ്പോള്അയാളും ഭാര്യയും വലിയ സന്തോഷത്തില്ആയിരുന്നു. ദിവസം മുതല്അവളുടെ വിവാഹത്തെ പറ്റി അവര്സ്വപ്നം കാണാന്തുടങ്ങി. പിന്നീടങ്ങോട്ട് അവളുടെ വിവാഹത്തിനായി പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തില്ആയിരുന്നു അവര്‍. രാവും പകലും ഇല്ലാതെ സമ്പാദിക്കാന്തുടങ്ങി.


മകള്വളര്ന്നു കൌമാരത്തിലെത്തി. അതിനിടയില്അവര്ക്ക് മകളോട് സംസാരിക്കാനോ, അവളുടെ പ്രശ്നങ്ങള്മനസ്സിലാക്കാനോ സമയം ഉണ്ടായിരുന്നില്ല. അവസാനം വിവാഹത്തിനാവശ്യമായ പണം സമ്പാദിച്ചു കഴിഞ്ഞപ്പോളെക്കും

*

*

*

*

*

*

*

*

*

*

*

*

*

*

അവരുടെ മകള്മറ്റാരുടെയോ കൂടെ ഒളിച്ചോടി പോയിരുന്നു.

Thursday, July 1, 2010

ശുംഭന്മാരേ ഞങ്ങള്‍ സഖാക്കളാണ്...?

നിങ്ങള്‍ ഒരു രാഷ്ട്രീയ നേതാവാണോ?
സര്‍ക്കാരും പോലീസും നിങ്ങളുടെ പോക്കറ്റില്‍ ആണോ?
പോക്കറ്റില്‍ നിറയെ കാശുണ്ടോ?
ഒരു മൈക്ക് നിങ്ങളുടെ കയ്യില്‍ ഉണ്ടോ?
എങ്കില്‍ നിങ്ങള്ക്ക് അതുമായി റോഡിലേക്ക് ഇറങ്ങാം
ആരെയും എന്തും പറയാം
അപ്പനെ കേറി "ഡാ ഔസേപ്പേ" എന്ന് വിളിക്കാം
സംസ്ഥാനത്തെ നീതിന്യായ കോടതികളെ വിമര്‍ശിക്കാം
വെറും വിമര്‍ശനമല്ല
പരമോന്നത നീതി ന്യായ പീഠത്തില്‍ ഇരിക്കുന്നവരെ വരെ വിമര്‍ശിക്കാം
ശുംഭന്മാര്‍ എന്ന് വിളിക്കാം


ചില്ലുമേടകളില്‍ ഇരുന്നു ഉത്തരവുകള്‍ ഇറക്കുന്നവര്‍ക്ക് അറിയില്ലല്ലോ
സമ്മേളനം നടത്താന്‍ മുട്ടി നടക്കുന്നവര്‍ക്ക് സ്ഥലമില്ലെന്ന്
നിങ്ങള്‍ ഒന്നും പേടിക്കേണ്ട
കാരണം, ഇതൊന്നും കോടതി അലക്‌ഷ്യം എന്ന സോ കോള്‍ഡ് പരിപാടി അല്ല
ഒരു പാര്‍ട്ടി ആയാല്‍ സമ്മേളനങ്ങള്‍ നടത്തും
അത് റോഡരുകില്‍ പാടില്ലെന്ന് പറയാന്‍ കോടതി ആരാ...?
ഇത് ജനാധിപത്യ വിരുദ്ധമല്ലേ
ജനാധിപത്യ രാഷ്ട്രത്തില്‍ ഞങ്ങള്‍ അടുപ്പിലും അപ്പിയിടും
യോഗസ്ഥലത്തേക്ക് ടിപ്പര്‍ ലോറി ഇരച്ചു കയറിയാലും ചാവുന്നത് ഞങ്ങടെ ആള്‍ക്കാരല്ലേ
പിന്നെ ട്രാഫിക് ബ്ലോക്ക്
അതൊക്കെ അങ്ങ് സഹിക്കണം ഹേ
ഒന്നൂല്ലേലും ഞങ്ങള്‍ സഖാക്കള്‍ അല്ലെ...???