ഞാന്‍ ഒരു ഇടുക്കിക്കാരന്. ജനിച്ചതും വളര്‍ന്നതും ഇടുക്കി ജില്ലയിലെ രാജപുരം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തില്‍....!!!
Sunday, May 9, 2010
Friday, March 5, 2010
അമിത മതബോധം വേണോ...?
രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് അടുത്ത ബില്ഡിങ്ങിന്റെ മുകളിലത്തെ നിലയില്‍ നിന്നും കൊട്ടും പാട്ടും മേളവും. ഏതോ പോന്തകൊസ്തു സഭയുടെ പ്രാര്ത്ഥന നടക്കുകയാണ്. സ്ഥലം പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡ്.... രണ്ടു മണിക്കൂറിനു ശേഷം പുറത്തിറങ്ങിയപ്പോഴും കഴിഞ്ഞിട്ടില്ല ബഹളം. ചുറ്റുപാടും തിങ്ങി നിറഞ്ഞു വീടുകള്‍... അതിനിടയിലാണ് ഈ ബഹളം.
അങ്ങനെ നടക്കുമ്പോള്‍ ഓര്മ വന്നത് SSLC പരീക്ഷക്ക് തയാറെടുക്കുന്ന അനിയനെയാണ്. അവനെപ്പോലെ പരീക്ഷക്ക് തയാറെടുക്കുന്ന എത്രയോ കുട്ടികള് ഈ പരിസരത്തു കാണും. രാവിലെ എഴുന്നേറ്റു രണ്ടക്ഷരം പഠിക്കാന്‍ ശ്രമിക്കുന്ന ഇവര്ക്ക് എത്ര ശല്യമാവും ഈ കൊട്ടും പാട്ടും... അങ്ങനെ പല പല ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.
ഉച്ചഭാഷിണിയും മറ്റും ഉപയോഗിച്ചു മറ്റുള്ളവര്ക്ക് ശല്യമാവുന്ന വിധത്തിലുള്ള പരിപാടികള്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. പക്ഷെ അതൊക്കെ എത്ര മാത്രം പ്രാവര്ത്തികമാവുന്നു എന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്കണം. മൈക്ക് ഉപയോഗിച്ചു ഇങ്ങനെ ശബ്ദമുണ്ടാക്കി നാട്ടുകാരെ ശല്യം ചെയ്യുന്നതില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് അമ്പലങ്ങളും പള്ളികളും പിന്നെ ഇതുപോലെയുള്ള പ്രാര്ത്ഥന കൂട്ടായ്മകളും ആണ്.
കുര്ബാനയ്ക്ക് മുന്പും ശേഷവും പള്ളിയില്‍ നിന്നും ഉയരുന്ന ഭക്തിഗാനം ക്രിസ്ത്യാനികള്ക്ക് ദഹിക്കും.... എന്നാല്‍ മറ്റു മതസ്ഥര്ക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. പള്ളിയില്‍ പെരുന്നാള്‍ വന്നാല്‍ മൂന്നാല് ദിവസത്തേക്ക് പള്ളിയിലെ സര്‍വ പരിപാടികളും വലിയ മൈക്കുകള്‍ വച്ചു നാട്ടുകാരെ മുഴുവന്‍ കേള്‍പ്പിക്കും. അതുപോലെ തന്നെയാണ് അമ്പലങ്ങളിലും. വൈകുന്നേരമായാല്‍ ചില സ്ഥലങ്ങളില്‍ ഉച്ചത്തില്‍ ഭക്തിഗാനങ്ങള്‍ വയ്ക്കുന്നത് പതിവ് സംഭവമാണ്. ബംഗ്ലൂരില്‍ ആയിരുന്നപ്പോള്‍ ഈ ശല്യം ശരിക്കും അനുഭവിച്ചതാണ്. ഡിഗ്രി പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയത്താണ് അടുത്തുള്ള അമ്പലത്തില്‍ എന്തോ ഉത്സവം വന്നത്. വില്ലജ് ഏരിയ ആയതു കൊണ്ടാവാം ശബ്ദത്തിന് ഒരു മയവും ഇല്ലായിരുന്നു. രാത്രി മുഴുവന്‍ കന്നടയില്‍ ഒരു മാതിരി ടൈപ് കഥാ പ്രസംഗം. കേരളത്തില്‍ അത്രയ്ക്കങ്ങ് ഇല്ലെങ്കിലും, പരിപാടിക്ക് കുറവില്ല. ഞായറാഴ്ച രാവിലെ മുതലുള്ള പോന്തക്കൊസ്ത് പ്രാര്ത്ഥന ശുശ്രൂഷയുടെ ശബ്ദമാണ് സഹിക്കാന്‍ പറ്റാത്തത്
സ്വന്തം വിശ്വാസം ഇങ്ങനെ കൊട്ടി ഘോഷിച്ചു മറ്റുള്ളവരെ ശല്യപ്പെടുത്തണോ...? മറ്റു സഹോദരങ്ങള്‍ക്ക് ശല്യമാവും രീതിയില്‍ ദൈവത്തെ ആരാധിക്കുന്നതില്‍ എന്ത് അര്ത്ഥമാണുള്ളത്? താന്‍ വിശ്വസിക്കുന്ന മതമാണ് ഏറ്റവും നല്ലത്, തന്റെ മതത്തില്‍ ചേരാത്തവരെല്ലാം നിത്യനാശത്തിലേക്ക് പോകും എന്ന ചിന്താഗതി ആദ്യം മാറ്റണം. ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങള്‍ സ്വന്തം മതത്തിലേക്ക് മാക്സിമം ആളെ ചേര്‍ക്കാന്‍ നെട്ടോട്ടം ഓടുകയാണ്. ക്രിസ്ത്യാനികള്‍ അല്ലാത്ത എല്ലാവരും നരകത്തിലേക്കും തങ്ങള്‍ സ്വര്‍ഗത്തിലേക്കും എന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നു സ്വന്തം മതത്തില്‍ വിശ്വസിക്കുകയും അതോടൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം വന്നെങ്കിലേ ഇന്ത്യ നന്നാവൂ..
Thursday, February 4, 2010
മണവാളനും മണവാട്ടിയും
ഷവറില്‍ നിന്നും വീഴുന്ന വെള്ളം ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്നത് നോക്കി സിസ്റ്റര്‍ സോഫിയ നിന്നു. മഞ്ഞുകാലത്തെ പ്രഭാതമാണ് എങ്കിലും ഈ ഐസ് പോലത്തെ വെള്ളം തന്റെ ശരീരത്തെ ചൂടിനെ എങ്ങനെ മാറ്റും... വിയര്ത്തു ഒട്ടിയിരുന്ന ശരീരത്തിലൂടെ പതിയെ കയ്യോടിച്ചു...
എന്തൊരാക്രാന്തമായിരുന്നു ഫാദറിനു ബ്രഹ്മചര്യത്തിന് വലിയവിലകല്പ്പിച്ചിരുന്ന താന്എത്ര പെട്ടന്നാണ് മാറിയത്.ഫാദര്വലിയസൈക്കോളജിസ്റ്റ് ആണല്ലോ സെലിബസിക്ക് ഇന്നത്തെ യുഗത്തില്വലിയ പ്രാധാന്യം ഇല്ലെന്നാണ് ഫാദര്‍ പറയുന്നത്. പതിനാലാം നൂറ്റാണ്ടുവരെ പുരോഹിതര്‍ വിവാഹിതരായിരുന്നത്രേ... അതിനുശേഷമാണ് കത്തോലിക്കാ സഭ ഇങ്ങനെ ഒരു പരിപാടി തുടങ്ങിയത്. യേശു ക്രിസ്തു ഒരിക്കലും വിവാഹം കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ലത്രേ... മാത്രമല്ല ബൈബിളില്‍ ഒരിടത്തും ഇതിനെപ്പറ്റി പറഞ്ഞിട്ടില്ല എന്നും ഫാദര്‍ പറഞ്ഞു. ഒന്ന് ചിന്തിച്ചു നോക്കിയപ്പോള്‍ എത്ര ശരിയാണ്.... സൈക്കോളജിസ്റ്റ് ആയ ഫാദര്‍ പറയുന്ന കാര്യങ്ങള്‍ തന്റെ ഉള്ളില്‍ ആഴത്തില്‍ പതിയുന്നത് എത്ര പെട്ടന്നാണ്. എല്ലാ ജീവജാലങ്ങള്ക്കും സെക്സ് അത്യന്താപേക്ഷിതമായ ഒരു പ്രക്രിയ ആണത്രേ...വൈദികരെല്ലാംവിവാഹംകഴിച്ചാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍ ആണ് കത്തോലിക്കാ സഭ വിവാഹം നിര്ത്തലാക്കിയത് എന്നാണ് ഫാദര്‍ പറയുന്നത്.
കുംബസാരിക്കാനായി ആദ്യം ഫാദറിനെ കണ്ടത് മുതല്‍ പരിചയപ്പെട്ട ഓരോ നിമിഷവും സിസ്റര്‍ സോഫിയയുടെ മനസിലൂടെ കടന്നു പോയി. ഇരുപത്തി ഏഴു വയസുവരെ തന്റെ സെലിബസി കളങ്കമാക്കാതെ സൂക്ഷിച്ചു. ഒരു ദുര്ബല നിമിഷത്തില്‍.... ദൂരദര്‍ശനില്‍ ഒരു ഷാരൂക് ഖാന് മൂവി കണ്ടിട്ട് ഉറങ്ങാന്‍ പോയതാണ്.... വികാരത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല... അന്നാണ് ആദ്യമായി സ്വയംഭോഗം ചെയ്യുന്നത്. കുറ്റബോധത്തില്‍ നീറി നടന്ന ദിനങ്ങള്‍... അങ്ങനെയാണ് കുംബസാരിക്കാനായി ഫാദറിന്റെ അടുക്കല്‍ വരുന്നത്. വിറയലോടെ കുറ്റം ഏറ്റു പറഞ്ഞ തന്നെ എത്ര നന്നായിട്ടാണ് ഫാദര്‍ സമാധാനിപ്പിച്ചത്... പിന്നീട് ഫാദറിന്റെ അടുത്തുള്ള സ്പിരിച്വല്‍ കോണ്‍ഫറന്‍സുകള്‍.... പിന്നീട് പല സമയങ്ങളിലായി വേഴ്ചകള്‍... സ്വര്ഗീയ മണവാളനായി സമര്പ്പിച്ച പരിശുദ്ധി മണവാളന്റെ പ്രതിപുരുഷനുമായി പങ്കിട്ട ദിനങ്ങള്‍... വേണ്ട വേണ്ട എന്ന് പല പ്രാവശ്യം മനസ്സ് വിലക്കിയെങ്കിലും കഴിഞ്ഞില്ല... പിന്നീട് പതിയെ പതിയെ മനസ് തന്നോട് പറഞ്ഞു ഇതിലൊക്കെ എന്താ തെറ്റ് എന്ന്. പിന്നെ അതൊരു ദിനചര്യ ആയി മാറി. എന്നും രാവിലെ കുര്ബാനയ്ക്കായി ഫാദര്‍ നേരത്തെ എത്തുന്നതിനാല്‍ കലാപരിപാടികള്‍ രാവിലെയാക്കി.
വിശുദ്ധ കുപ്പായത്തിനുള്ളിലെ തങ്ങളുടെ സുഖ ജീവിതത്തില്‍ ഒരു കടന്നലിനെപ്പോലെയല്ലേ സിസ്റര്‍ അമല കടന്നു വന്നത്... അല്ലെങ്കിലും അവളെന്തിനാ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത്.... ഒരു സീനിയര്‍ സിസ്റര്‍ ആയ തന്നെ ഉപദേശിക്കരുതെന്നു പലവട്ടം പറഞ്ഞതാ... അവളും ഒരു സ്വര്ഗീയ മണവാളനും... മേലധികാരികളോട് പറഞ്ഞു കൊടുക്കുമത്രേ.... മേലധികാരികളെ തനിക്കു ഭയമില്ല. അതുകൊണ്ട് തന്നെ പോട്ടെ പോട്ടെ എന്ന് വച്ചതാ... അതിരാവിലെ സുഖ ഭോഗത്തിന്റെ ആലസ്യത്തില്‍ ഫാദറിന്റെ നെഞ്ചില്‍ ചാരിക്കിടക്കുംപോളല്ലേ അസത്തിന്റെ ഒരു വരവ്... സന്യാസജീവിതം പറ്റില്ലെങ്കില്‍ ഉപേക്ഷിച്ചു പോവാന്‍... അത് പറയാന്‍ അവളാരാ...?
ഇതുവരെ ഒന്നും മിണ്ടാതിരുന്ന ഫാദര്‍ പെട്ടന്നല്ലായിരുന്നോ ഇടപെട്ടത്. അവളുടെ കഴുത്തില്‍ പിടിച്ചു അമര്‍ത്തിയപ്പോള്‍ പെട്ടന്ന് തന്നെ ബോധം കേട്ട് വീണു. താന്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ശ്വാസം ഇല്ല. മരിച്ചു എന്ന് പറഞ്ഞപ്പോള്‍ ഫാദര്‍ ആണ് പറഞ്ഞത് കിണറ്റില്‍ കൊണ്ടിടാം എന്ന്. എന്തായാലും ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ കാര്യം സാധിച്ചു... ഫാദര്‍ ഉള്ളപ്പോള്‍ എന്ത് ചെയ്യാനും ഒരു ധൈര്യം ഉണ്ട്.
ചാപ്പലില്‍ നിന്നും ഉയര്ന്ന ബെല്‍ സിസ്ടറിനെ ചിന്തകളില്‍ നിന്നും ഉണര്ത്തി...വേഗം ഡ്രസ് മാറി സ്വര്ഗീയ മണവാളന്റെ സന്നിധിയിലേക്ക്....
Monday, February 1, 2010
സാബുവിന്റെ മീശ (കഥ)
വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ചെറു സിറ്റിയില്‍ വച്ചു സാബുവും ലീലയും കണ്ടുമുട്ടി. പ്ലസ് ടു കഴിഞ്ഞതിനു ശേഷം അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ആദ്യമായാണ് അവര്‍ കണ്ടുമുട്ടുന്നത്.പ്ലസ്ടുവിനു ശേഷംലീല നേഴ്സിംഗ് പഠിക്കാനായി ബംഗ്ലൂര്‍ക്കും സാബു ഹോട്ടല്‍ മാനേജ്മന്റ് പഠിക്കാന്‍ കോയമ്പത്തൂരിനും പോയി. രണ്ടു പേരും പഠിച്ചു അവിടെ ജോലി നേടി. അതുകൊണ്ടാണ് സമാഗമം താമസിച്ചത്.
പ്ലസ് ടു വിനു പഠിക്കുമ്പോള്‍ പൊടിമീശ പോലും ഇല്ലാതിരുന്ന സാബു ഇപ്പോള്‍ വലിയ കട്ട മീശയും വച്ചു നടക്കുന്നത് കണ്ടപ്പോള്‍ ലീലയ്ക്കു ചിരിപൊട്ടി. അവളുടെ മനസിലേക്ക് ഓടിവന്നത് ഹേമാ മാലിനിയുടെ കവിളുകള്‍ പോലെ മേല്‍ച്ചുണ്ടുകള്‍ ഉണ്ടായിരുന്ന സാബു ആയിരുന്നു. അതില്‍ നിന്നും ഇത്രയും വലിയ മീശയിലേക്കുള്ള മാറ്റം കണ്ടപ്പോള്‍ അവള്‍ക്കു ചിരി പൊട്ടി.
ഹോ നിന്റെ ഒരു മീശ എന്ന് പറഞ്ഞു ലീല കുടുകുടെ ചിരിക്കാന്‍ തുടങ്ങി. അവളുടെ ചിരി കണ്ടു കടയില്‍ നിന്നും ദാമോദരന്‍ ചേട്ടന് ഇറങ്ങി വന്നു.
"എന്താ മോളെ കാര്യം...?"
"എന്റെ ദാമോദരന്‍ ചേട്ടാ... കൊച്ചു പയ്യനായിരുന്ന ഇവന് ദേ കണ്ടില്ലേ കപ്പടാ മീശയും വച്ച് നടക്കുന്നു."
അവള്‍ വീണ്ടും ചിരി തുടങ്ങി
ദാമോദരന്‍ ചേട്ടനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
പതിയെപ്പതിയെ അവിടെ നിന്നിരുന്ന എല്ലാവരും ലീലയുടെ ചിരിയില്‍ പങ്കുചേര്‍ന്നു
സാബുവിന് അതത്ര പിടിച്ചില്ല.
"എന്താടീ ഇത്ര ചിരിക്കാന്‍...?"
സാബു ദേഷ്യപ്പെട്ടു
"അഞ്ചു വര്ഷം മുന്പ് പൊടിമീശ പോലും ഇല്ലാതിരുന്ന നിന്റെ കൊമ്പന് മീശ കണ്ടാല്‍ ഞാന്‍ എങ്ങനെ ചിരിക്കാതിരിക്കുമെടാ...?"
അവള്‍ വീണ്ടും ചിരിതുടര്ന്നു... കൂടെ നാട്ടുകാരും.
"അഞ്ചു വര്ഷം മുന്പ് എല്‍ ജി ഫ്ലാട്രോണ് റ്റി വി പോലെയിരുന്ന നിന്റെ നെഞ്ചത്ത് ഇപ്പോള്‍ നാല്പത്തഞ്ച് ഇഞ്ചിന്റെ രണ്ടു മുലകള്‍ വന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നില്ലല്ലോ... പിന്നെ ഇത്ര തൊലിക്കാന്‍ മാത്രം എന്താ...?"
സാബുവിന്റെ മറുപടി കേട്ട് കറണ്ട് പോയപോലെ ലീലയുടെ ചിരി നിന്നു. അത്രയും നേരം വന്നുകൊണ്ടിരുന്ന ചിരിയുടെ ഫ്ലോ തൊണ്ടയില്‍ ജാമായി... കൂടെ ഉമിനീരും.
ഒരു നിമിഷം സാബുവിനെ തുറിച്ചു നോക്കിയിട്ട് ചമ്മിയ മുഖവുമായി ലീല നടന്നകന്നു.
അതില്പിന്നെ അവള്‍ ആരുടെ മീശയെ പറ്റിയും കമന്റ് പറഞ്ഞിട്ടില്ല
ഹും... കളി സാബുവിനോടാ...?
