Wednesday, July 6, 2011

സ്ത്രീ പീഡനങ്ങള്‍: ഒരു ആക്ഷേപ കുറിപ്പ്

ഞാന്‍ എന്നും വായിക്കുന്നതും, ഒരു ദിവസം വായിച്ചില്ലെങ്കില്‍ ഉറക്കം വരാത്തതുമായ മനോരമ പത്രത്തില്‍ ഇന്ന് രാവിലെ വന്ന ഫ്രണ്ട് പേജ് വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. മുവാറ്റുപുഴയില്‍ വച്ചു പാലാക്കാരിയായ യുവതിയെ തൊടുപുഴക്കാരന്‍ ആയ യുവാവ് കയറി പിടിച്ചത്രേ. മിടുക്കിയായ യുവതി അപ്പോള്‍ തന്നെ അതിനെതിരെ പ്രതികരിച്ചു. വീണ്ടും പിടിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ നന്നായി പെരുമാറി പോലീസില്‍ ഏല്‍പ്പിച്ചു.

നാടകങ്ങള്‍ നടക്കുന്നത് പിന്നീടാണ്. പരാതിക്കാരിയെ കണ്ട പോലീസുകാര്‍ അവരുടെ വസ്ത്രധാരണത്തില്‍ (!!?) അന്തം വിട്ടു പോവുകയും 'തറവാട്ടില്‍ പിറന്നവരെ' പോലെ വസ്ത്രധാരണം നടത്താന്‍ ഉപദേശിക്കുകയും ചെയ്തത്രേ. വീട്ടില്‍ നിന്നും സഹോദരന്‍ എത്തുന്നത് വരെ പരാതിക്കാരിയെ പോലീസ് സ്റെഷനില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു. ടൈറ്റ് ജീന്‍സും ടീ ഷര്‍ട്ടും ആയിരുന്നു യുവതിയുടെ വേഷം എന്നും വാര്‍ത്തയില്‍ പറയുന്നു.

ഈ വാര്‍ത്ത വായിച്ചാല്‍ യുവതിയെ കയറി പിടിച്ച ആളെക്കാള്‍ കുറ്റം ചെയ്തത് പോലീസ് ആണെന്ന് തോന്നും. ഇത്ര ഇറുകി പിടിച്ച വസ്ത്രങ്ങള്‍ ധരിക്കാതെ മാന്യമായി വസ്ത്രം ധരിക്കാന്‍ ഉപദേശിക്കുന്നത് ഒരു വലിയ തെറ്റാണല്ലോ. കാരണം ശരീരത്തില്‍ മുഴച്ചിരിക്കുന്ന ഭാഗങ്ങള്‍ എല്ലാം അതിന്റെ കൃത്യതയും വലുപ്പവും ഒട്ടും കുറയാത്ത രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ക്ക് ഇന്ന് വലിയ ഡിമാന്റ് ആണല്ലോ. ഇവയും ധരിച്ചു കൊണ്ട് പൊതു സ്ഥലത്ത് കൂടി നടക്കുന്നത് ഇന്ന് സര്‍വ സാധാരണമാണ്.

ഇത്തരത്തില്‍ ശരീര പ്രദര്‍ശനം നടത്തുന്നവരോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുന്നതാണോ കുറ്റം. അതോ ഈ ഷോ കണ്ടു കണ്ട്രോള്‍ പോയ ഒരാള്‍ അവരെ കയറി പിടിക്കുന്നതോ. മഴ നനഞ്ഞു പനി വന്നു മഴയെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ നല്ലതല്ലേ, മഴ നനയാതെ, പനി വരാതെ സൂക്ഷിക്കുന്നത്. ഇമ്മാതിരി വസ്ത്ര ധാരണം കണ്ടു ഈയുള്ളവനും ചിലപ്പോള്‍ കണ്ട്രോള്‍ പോയിട്ടുണ്ട്, എന്തോ ഭാഗ്യം കൊണ്ട് അവിവേകം ഒന്നും കാണിച്ചിട്ടില്ല. ദൈവത്തിനു നന്ദി.

പോലീസുകാര്‍ ചെയ്ത മറ്റൊരു കുറ്റം, സഹോദരന്‍ വരുന്നത് വരെ യുവതിയെ സ്റെഷനില്‍ തടഞ്ഞു വച്ചു എന്നതാണ്. ഉത്തരവാദിത്വപ്പെട്ടവര്‍ എത്തുന്നത് വരെ ഒരു 'പീഡിതയെ' സുരക്ഷിതമായി സൂക്ഷിക്കുന്നതാണോ കുറ്റം. അല്ലെങ്കില്‍ വീണ്ടും റോഡില്‍ ഇറങ്ങുമ്പോള്‍ മറ്റാരെങ്കിലും അവരെ വീണ്ടും കയറി പിടിച്ചിരുന്നെങ്കിലോ...? അടുത്ത ദിവസത്തെ പത്രത്തില്‍ നിങ്ങള്‍ ഇങ്ങനെ എഴുത്തും: "പീഡിതയെ പോലീസ് വെറുതെ നടുറോഡിലേക്ക് ഇറക്കി വിട്ടു. അവരെ വീണ്ടും മറ്റൊരാള്‍ കയറി പിടിച്ചു" എന്ന്.

പ്രിയ സഹോദരിമാരോട് ഒരു അപേക്ഷ: മറ്റുള്ളവര്‍ നിങ്ങളോട് സഹോദരനെ പോലെ പെരുമാറണം എന്നുണ്ടെങ്കില്‍, ഒരു സഹോദരി സഹോദരന്റെ അടുത്തു ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അതല്ല മറിച്ച് തോന്നുന്നത് പോലെ പെരുമാറിയാല്‍ മതി എങ്കില്‍, നിങ്ങള്ക്ക് തോന്നുന്നത് പോലെ വസ്ത്ര ധാരണം നടത്തിക്കോളൂ...

3 comments:

  1. പ്രിയ സഹോദരിമാരോട് ഒരു അപേക്ഷ: മറ്റുള്ളവര്‍ നിങ്ങളോട് സഹോദരനെ പോലെ പെരുമാറണം എന്നുണ്ടെങ്കില്‍, ഒരു സഹോദരി സഹോദരന്റെ അടുത്തു ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അതല്ല മറിച്ച് തോന്നുന്നത് പോലെ പെരുമാറിയാല്‍ മതി എങ്കില്‍, നിങ്ങള്ക്ക് തോന്നുന്നത് പോലെ വസ്ത്ര ധാരണം നടത്തിക്കോളൂ...

    ReplyDelete
  2. "മറ്റുള്ളവര്‍ നിങ്ങളോട് സഹോദരനെ പോലെ പെരുമാറണം എന്നുണ്ടെങ്കില്‍, ഒരു സഹോദരി സഹോദരന്റെ അടുത്തു ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുക"

    തികച്ചും ശരിയാണ് സിമില്‍...
    (എന്തായാലും ഇനിയും കണ്ട്രോള്‍ പോകാതെ നോക്കണേ.)
    :)

    ReplyDelete
  3. തീര്‍ച്ചയായും ശ്രമിക്കാം രഘു സാര്‍

    ;-)

    ReplyDelete