Thursday, February 4, 2010

മണവാളനും മണവാട്ടിയും

ഷവറില്നിന്നും വീഴുന്ന വെള്ളം ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്നത് നോക്കി സിസ്റ്റര്സോഫിയ നിന്നു. മഞ്ഞുകാലത്തെ പ്രഭാതമാണ്എങ്കിലും ഐസ് പോലത്തെ വെള്ളം തന്റെ ശരീരത്തെ ചൂടിനെ എങ്ങനെ മാറ്റും... വിയര്ത്തു ഒട്ടിയിരുന്ന ശരീരത്തിലൂടെ പതിയെ കയ്യോടിച്ചു...


എന്തൊരാക്രാന്തമായിരുന്നു ഫാദറിനു ബ്രഹ്മചര്യത്തിന് വലിയവിലകല്പ്പിച്ചിരുന്ന താന്എത്ര പെട്ടന്നാണ് മാറിയത്.ഫാദര്വലിയസൈക്കോളജിസ്റ്റ് ആണല്ലോ സെലിബസിക്ക് ഇന്നത്തെ യുഗത്തില്വലിയ പ്രാധാന്യം ഇല്ലെന്നാണ് ഫാദര്പറയുന്നത്. പതിനാലാം നൂറ്റാണ്ടുവരെ പുരോഹിതര്വിവാഹിതരായിരുന്നത്രേ... അതിനുശേഷമാണ് കത്തോലിക്കാ സഭ ഇങ്ങനെ ഒരു പരിപാടി തുടങ്ങിയത്. യേശു ക്രിസ്തു ഒരിക്കലും വിവാഹം കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ലത്രേ... മാത്രമല്ല ബൈബിളില്ഒരിടത്തും ഇതിനെപ്പറ്റി പറഞ്ഞിട്ടില്ല എന്നും ഫാദര്പറഞ്ഞു. ഒന്ന് ചിന്തിച്ചു നോക്കിയപ്പോള്എത്ര ശരിയാണ്.... സൈക്കോളജിസ്റ്റ് ആയ ഫാദര്പറയുന്ന കാര്യങ്ങള്തന്റെ ഉള്ളില്ആഴത്തില്പതിയുന്നത് എത്ര പെട്ടന്നാണ്. എല്ലാ ജീവജാലങ്ങള്ക്കും സെക്സ് അത്യന്താപേക്ഷിതമായ ഒരു പ്രക്രിയ ആണത്രേ...വൈദികരെല്ലാംവിവാഹംകഴിച്ചാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് ഇല്ലാതാക്കാന്ആണ് കത്തോലിക്കാ സഭ വിവാഹം നിര്ത്തലാക്കിയത് എന്നാണ് ഫാദര്പറയുന്നത്.


കുംബസാരിക്കാനായി ആദ്യം ഫാദറിനെ കണ്ടത് മുതല്പരിചയപ്പെട്ട ഓരോ നിമിഷവും സിസ്റര്സോഫിയയുടെ മനസിലൂടെ കടന്നു പോയി. ഇരുപത്തി ഏഴു വയസുവരെ തന്റെ സെലിബസി കളങ്കമാക്കാതെ സൂക്ഷിച്ചു. ഒരു ദുര്ബല നിമിഷത്തില്‍.... ദൂരദര്ശനില്ഒരു ഷാരൂക് ഖാന്മൂവി കണ്ടിട്ട് ഉറങ്ങാന്പോയതാണ്.... വികാരത്തെ നിയന്ത്രിക്കാന്കഴിഞ്ഞില്ല... അന്നാണ് ആദ്യമായി സ്വയംഭോഗം ചെയ്യുന്നത്. കുറ്റബോധത്തില്നീറി നടന്ന ദിനങ്ങള്‍... അങ്ങനെയാണ് കുംബസാരിക്കാനായി ഫാദറിന്റെ അടുക്കല്വരുന്നത്. വിറയലോടെ കുറ്റം ഏറ്റു പറഞ്ഞ തന്നെ എത്ര നന്നായിട്ടാണ് ഫാദര്സമാധാനിപ്പിച്ചത്... പിന്നീട് ഫാദറിന്റെ അടുത്തുള്ള സ്പിരിച്വല്കോണ്ഫറന്സുകള്‍.... പിന്നീട് പല സമയങ്ങളിലായി വേഴ്ചകള്‍... സ്വര്ഗീയ മണവാളനായി സമര്പ്പിച്ച പരിശുദ്ധി മണവാളന്റെ പ്രതിപുരുഷനുമായി പങ്കിട്ട ദിനങ്ങള്‍... വേണ്ട വേണ്ട എന്ന് പല പ്രാവശ്യം മനസ്സ് വിലക്കിയെങ്കിലും കഴിഞ്ഞില്ല... പിന്നീട് പതിയെ പതിയെ മനസ് തന്നോട് പറഞ്ഞു ഇതിലൊക്കെ എന്താ തെറ്റ് എന്ന്. പിന്നെ അതൊരു ദിനചര്യ ആയി മാറി. എന്നും രാവിലെ കുര്ബാനയ്ക്കായി ഫാദര്നേരത്തെ എത്തുന്നതിനാല്കലാപരിപാടികള്രാവിലെയാക്കി.


വിശുദ്ധ കുപ്പായത്തിനുള്ളിലെ തങ്ങളുടെ സുഖ ജീവിതത്തില്ഒരു കടന്നലിനെപ്പോലെയല്ലേ സിസ്റര്അമല കടന്നു വന്നത്... അല്ലെങ്കിലും അവളെന്തിനാ ഇത്തരം കാര്യങ്ങളില്ഇടപെടുന്നത്.... ഒരു സീനിയര്സിസ്റര്ആയ തന്നെ ഉപദേശിക്കരുതെന്നു പലവട്ടം പറഞ്ഞതാ... അവളും ഒരു സ്വര്ഗീയ മണവാളനും... മേലധികാരികളോട് പറഞ്ഞു കൊടുക്കുമത്രേ.... മേലധികാരികളെ തനിക്കു ഭയമില്ല. അതുകൊണ്ട് തന്നെ പോട്ടെ പോട്ടെ എന്ന് വച്ചതാ... അതിരാവിലെ സുഖ ഭോഗത്തിന്റെ ആലസ്യത്തില്ഫാദറിന്റെ നെഞ്ചില്ചാരിക്കിടക്കുംപോളല്ലേ അസത്തിന്റെ ഒരു വരവ്... സന്യാസജീവിതം പറ്റില്ലെങ്കില്ഉപേക്ഷിച്ചു പോവാന്‍... അത് പറയാന്അവളാരാ...?

ഇതുവരെ ഒന്നും മിണ്ടാതിരുന്ന ഫാദര്പെട്ടന്നല്ലായിരുന്നോ ഇടപെട്ടത്. അവളുടെ കഴുത്തില്പിടിച്ചു അമര്ത്തിയപ്പോള്പെട്ടന്ന് തന്നെ ബോധം കേട്ട് വീണു. താന്പരിശോധിച്ചു നോക്കിയപ്പോള്ശ്വാസം ഇല്ല. മരിച്ചു എന്ന് പറഞ്ഞപ്പോള്ഫാദര്ആണ് പറഞ്ഞത് കിണറ്റില്കൊണ്ടിടാം എന്ന്. എന്തായാലും ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ കാര്യം സാധിച്ചു... ഫാദര്ഉള്ളപ്പോള്എന്ത് ചെയ്യാനും ഒരു ധൈര്യം ഉണ്ട്.

ചാപ്പലില്നിന്നും ഉയര്ന്ന ബെല്സിസ്ടറിനെ ചിന്തകളില്നിന്നും ഉണര്ത്തി...വേഗം ഡ്രസ് മാറി സ്വര്ഗീയ മണവാളന്റെ സന്നിധിയിലേക്ക്....

Monday, February 1, 2010

സാബുവിന്റെ മീശ (കഥ)

വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ചെറു സിറ്റിയില്വച്ചു സാബുവും ലീലയും കണ്ടുമുട്ടി. പ്ലസ് ടു കഴിഞ്ഞതിനു ശേഷം അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ആദ്യമായാണ്അവര്‍ കണ്ടുമുട്ടുന്നത്.പ്ലസ്ടുവിനു ശേഷംലീല നേഴ്സിംഗ് പഠിക്കാനായി ബംഗ്ലൂര്‍ക്കും സാബു ഹോട്ടല്മാനേജ്മന്റ്പഠിക്കാന്കോയമ്പത്തൂരിനും പോയി. രണ്ടു പേരും പഠിച്ചു അവിടെ ജോലി നേടി. അതുകൊണ്ടാണ് സമാഗമം താമസിച്ചത്.


പ്ലസ് ടു വിനു പഠിക്കുമ്പോള്പൊടിമീശ പോലും ഇല്ലാതിരുന്ന സാബു ഇപ്പോള്വലിയ കട്ട മീശയും വച്ചു നടക്കുന്നത് കണ്ടപ്പോള്ലീലയ്ക്കു ചിരിപൊട്ടി. അവളുടെ മനസിലേക്ക് ഓടിവന്നത് ഹേമാ മാലിനിയുടെ കവിളുകള്പോലെ മേല്ച്ചുണ്ടുകള്ഉണ്ടായിരുന്ന സാബു ആയിരുന്നു. അതില്നിന്നും ഇത്രയും വലിയ മീശയിലേക്കുള്ള മാറ്റം കണ്ടപ്പോള്അവള്ക്കു ചിരി പൊട്ടി.


ഹോ നിന്റെ ഒരു മീശ എന്ന് പറഞ്ഞു ലീല കുടുകുടെ ചിരിക്കാന്തുടങ്ങി. അവളുടെ ചിരി കണ്ടു കടയില്നിന്നും ദാമോദരന്ചേട്ടന്ഇറങ്ങി വന്നു.


"എന്താ മോളെ കാര്യം...?"


"എന്റെ ദാമോദരന്ചേട്ടാ... കൊച്ചു പയ്യനായിരുന്ന ഇവന്ദേ കണ്ടില്ലേ കപ്പടാ മീശയും വച്ച് നടക്കുന്നു."


അവള്വീണ്ടും ചിരി തുടങ്ങി


ദാമോദരന്ചേട്ടനും ചിരിയില്പങ്കുചേര്ന്നു.


പതിയെപ്പതിയെ അവിടെ നിന്നിരുന്ന എല്ലാവരും ലീലയുടെ ചിരിയില്പങ്കുചേര്ന്നു


സാബുവിന് അതത്ര പിടിച്ചില്ല.


"എന്താടീ ഇത്ര ചിരിക്കാന്‍...?"


സാബു ദേഷ്യപ്പെട്ടു


"അഞ്ചു വര്ഷം മുന്പ് പൊടിമീശ പോലും ഇല്ലാതിരുന്ന നിന്റെ കൊമ്പന്മീശ കണ്ടാല്ഞാന്എങ്ങനെ ചിരിക്കാതിരിക്കുമെടാ...?"


അവള്വീണ്ടും ചിരിതുടര്ന്നു... കൂടെ നാട്ടുകാരും.


"അഞ്ചു വര്ഷം മുന്പ് എല്ജി ഫ്ലാട്രോണ്റ്റി വി പോലെയിരുന്ന നിന്റെ നെഞ്ചത്ത് ഇപ്പോള്നാല്പത്തഞ്ച് ഇഞ്ചിന്റെ രണ്ടു മുലകള്വന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നില്ലല്ലോ... പിന്നെ ഇത്ര തൊലിക്കാന്മാത്രം എന്താ...?"


സാബുവിന്റെ മറുപടി കേട്ട് കറണ്ട് പോയപോലെ ലീലയുടെ ചിരി നിന്നു. അത്രയും നേരം വന്നുകൊണ്ടിരുന്ന ചിരിയുടെ ഫ്ലോ തൊണ്ടയില്ജാമായി... കൂടെ ഉമിനീരും.


ഒരു നിമിഷം സാബുവിനെ തുറിച്ചു നോക്കിയിട്ട് ചമ്മിയ മുഖവുമായി ലീല നടന്നകന്നു.

അതില്പിന്നെ അവള്‍ ആരുടെ മീശയെ പറ്റിയും കമന്റ് പറഞ്ഞിട്ടില്ല

ഹും... കളി സാബുവിനോടാ...?