Tuesday, July 27, 2010

ഒരു അതിരപ്പിള്ളി യാത്ര

ബി പി മേഖലയില്നൈറ്റ് ഷിഫ്റ്റില്ജോലിചെയ്യുനനവര്ക്ക് ആകെയുള്ള ഒരു ആശ്വാസമാണ് ശനിയും ഞായറും കിട്ടുന്ന അവധി. ശനിയാഴ്ച രാവിലെ ഷിഫ്റ്റ്കഴിഞ്ഞു വന്നാല്പിന്നെ തിങ്കളാഴ്ച വൈകിട്ട് പോയാല്മതി. അത് കൊണ്ട് അവധി ദിവസങ്ങള്പരമാവധി ആഘോഷമാക്കുക ഒരു പതിവാണ്.


അങ്ങനെ ഇരിക്കെ ഒരു ചൊവ്വാഴ്ചയാണ് ഞങ്ങള്ക്ക് ഒരു മെയില്വരുന്നത്.


"അടുത്ത ഞായറാഴ്ച രാവിലെ പത്തു മുതല്വൈകിട്ട് ആറു മണി വരെ ഒരു പ്രോഡക്റ്റ് റിഫ്രെഷര്ട്രെയിനിംഗ്".


"എന്ത് പോക്രിത്തരമാണ് ഇത്...?"


ആദ്യം പ്രതികരിച്ചത് ഞാനാണ്.


ആകപ്പാടെ അവധി കിട്ടുന്ന രണ്ടു ദിവസത്തില്നല്ല ഒരു ഞായറാഴ്ച. എന്തൊക്കെ പ്ലാനുകള്ഉള്ളതാണ്. അതും ഇപ്പോഴാണോ പറയുന്നത്...? അല്ലെങ്കില്തന്നെ ഇവിടെ ആര്ക്കാണ് പ്രോഡക്റ്റ് അറിയാന്പാടില്ലാത്തത്?


ചെന്നൈയിലെ കോര്പ്പറേറ്റ് ഓഫീസില്നിന്നുള്ള തീരുമാനം ആണ്. അവിടെ നിന്ന് തന്നെ വരുന്ന ഏതോ ഒരളാണ് ട്രെയിനിംഗ് എടുക്കുന്നതത്രേ.


"എന്ത് കോപ്പായാലും അത് ഞായറാഴ്ച തന്നെ വേണമായിരുന്നോ....? എന്തൊക്കെ പ്ലാനുകള്ഉള്ളതാ..."


"നിനക്ക് ഞായറാഴ്ച എന്താണിത്ര പ്ലാനുകള്‍...?"


പ്രോസസ് ലീഡര്ചൂടായി.


"അതു പിന്നെ....."


".... ഞങ്ങള്അതിരപ്പിള്ളിക്ക്ഒരു ട്രിപ്പ്പ്ലാന്ചെയ്തിരിക്കുകയാ.... വണ്ടി വരെ ബുക്ക്ചെയ്തു കഴിഞ്ഞു"


വായില്അപ്പോള്വന്ന കള്ളം എടുത്തങ്ങു കാച്ചി.


"ആരൊക്കെ...?"


"എന്റെ റൂം മേറ്റ്സാ പ്ലാന്ചെയ്തത്. ട്രെയിനിംഗ് ഉണ്ടെന്നു ഒരാഴ്ച മുന്പെങ്കിലും പറഞ്ഞിരുന്നെങ്കില്ഞങ്ങള്വണ്ടിക്കു അഡ്വാന്സ്കൊടുക്കില്ലായിരുന്നു."


പറഞ്ഞ കള്ളത്തിനു ഒരു ഗ്ലാസ് ബൂസ്റ്റ്കൂടി കൂടി കൊടുത്തു.


"അതൊന്നും എനിക്കറിയില്ല... വരാന്പറ്റില്ലെങ്കില്സുരേഷ് സാറിനെ പോയി കണ്ടു നേരിട്ട് തന്നെ അങ്ങ് പറഞ്ഞോ..."


പ്രോസസ് ലീഡര്നയം വ്യക്തമാക്കി.


സുരേഷ് സാറാണ് കമ്പനിയുടെ ഓള്ഇന്ഓള്‍. ആളൊരു ചൂടനായത്കൊണ്ട് ആരും തന്നെ പുലിമടയില്കയറാന്ധൈര്യപ്പെടാറില്ല.


അങ്ങോരെ കാണണം എന്ന് പറഞ്ഞതെ എന്റെ മുട്ട് കൂട്ടിയിടിക്കാന്തുടങ്ങി. എന്തായാലും പത്തു നൂറു പേരുടെ മുന്പില്വച്ചു പറഞ്ഞും പോയില്ലേ...


അങ്ങനെ സുരേഷ് സാറിന്റെ കാബിനു മുന്പിലെത്തി.. ലാപ് ടോപ്പില്നോക്കി നിശബ്ദനായി ഇരിക്കുന്നു. ദൈവമേ കടുവ നിമിഷങ്ങള്ക്കുള്ളില്എന്നെ കടിച്ചു ചീന്തുമല്ലോ...


നനഞ്ഞ കൈകള്കൊണ്ട് ഡോറില്മുട്ടി.


"കമിന്‍"


ഘന ഘംഭീരമായ ശബ്ദ


"യെസ്...?"


"സര്‍... അതു പിന്നെ... അടുത്ത ഞായറാഴ്ച ഞങ്ങള്ഒരു അതിരപ്പിള്ളി ടൂര്പ്ലാന്ചെയ്തിരുന്നു. വണ്ടിക്കു അഡ്വാന്സ്കൊടുത്തും പോയി. ഇപ്പോഴാണ് ട്രെയിനിങ്ങിനെപ്പറ്റി മെയില്കിട്ടുന്നത്..."


എല്ലാം ഒറ്റ ശ്വാസത്തില്പറഞ്ഞ് ഒപ്പിച്ചു.


പുള്ളിയുമായി കുറെ നേരത്തെ ഡിസ്കഷന് ശേഷം സുരേഷ് സാര്വിധി പ്രസ്താവിച്ചു.


"If your trip is that unavoidable... you are exempted from attending the training"


അങ്ങോര് പുലിയാണെങ്കില്ഞാന്സിംഗംഡാ എന്ന സ്റ്റൈലില്ഞാന്പുറത്തിറങ്ങി. ഹോ ഇവന്റെ ഒരു ധൈര്യം എന്ന രീതിയില്എല്ലാവരും എന്നെ നോക്കി.


അങ്ങനെ എല്ലാവരും ട്രെയിനിങ്ങില്ഇരിക്കുമ്പോള്ഞാന്ഉറങ്ങി...കറങ്ങി നടന്നു.... സിനിമ കണ്ടു....

അടുത്ത തിങ്കളാഴ്ച വൈകുന്നേരം ഷിഫ്റിനു എത്തി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ദാണ്ടെ വരുന്നു പ്രോസസ് ലീഡര്‍ എഗെയ്ന്‍


"ഡാ നിന്നെ സുരേഷ് സാറ് വിളിക്കുന്നു...."


കാര്യം മനസ്സിലായില്ലെങ്കിലും നേരെ വീണ്ടും പുലിമടയിലേക്ക്


"സൊ.... സിമില്‍, ഹൌ വാസ് യുവര്ട്രിപ്പ്‌...?


"ഗുഡ് സര്‍.... "


"അതിരപ്പിള്ളി എങ്ങനെ ഉണ്ട് കാണാന്‍...?"


"ബ്യൂട്ടിഫുള്സര്‍..."


You must have taken some snaps.. right?


ഒഫ് കോസ് സര്


വാണ്ടു സീ സം ഓഫ് ദെം


ഈശ്വരാ... കുടുങ്ങി. കാലമാടനു ഫോട്ടോ കണ്ടു പണ്ടാരമടങ്ങണം എന്ന്.


ഇനി ഞാന്ഫോട്ടോ എങ്ങനെ ഒപ്പിക്കും


റൂംമേറ്റ്രാജീവാണ് ഐഡിയാ പറഞ്ഞു തന്നത്.


അവന്റെ ലാപ് ടോപ്പില്കുറെ അതിരപ്പിള്ളി ഫോട്ടോസ് ഉണ്ട്. പിന്നെ ഫോട്ടോഷോപ്പ്

ഉള്ളിടത്തോളം കാലം എന്ത് പേടിക്കാന്


ഫോട്ടോഷോപ്പ് തുറന്നു വരുമ്പോള്കാണുന്ന ചുള്ളന്മാര്ക്കൊക്കെ നന്ദി പറഞ്ഞു.


അങ്ങനെ രാജീവ് തന്നെ എല്ലാം പ്രിപ്പെയര്ചെയ്തു പെന്ഡ്രൈവില്ആക്കി തന്നു. അത് കൊണ്ട് പോയി സ്റ്റുഡിയോയില്കൊടുത്ത് പ്രിന്റ്ചെയ്യിച്ചു.


അങ്ങനെ ഫോട്ടോകളുമായി പുലിമടയിലേക്ക് ഞാന്എന്ന സിംഗം കയറി


സുരേഷ് സാര്ഫോട്ടോകള്വാങ്ങി നോക്കി


പിന്നെ ഫോട്ടോയിലേക്കും എന്നെയും മാറിമാറി നോക്കി.


പിന്നെ ഒരു ചോദ്യം


"ഷേണായിസ് തിയേറ്ററില്എവിടെയായിട്ടാ അതിരപ്പിള്ളി വെള്ളച്ചാട്ടം...?


ഒരു നിമിഷം


ഒരു കൊള്ളിയാന്എന്റെ ഹാര്ട്ടിലൂടെ തുളച്ചു കയറി ബ്രെയിന്വഴി പുറത്തേക്കപോയി. അപ്പോള്മുതല്വെറുതെയിരുന്ന എന്റെ ഹാര്ട്ട് ചവിട്ടുനാടകം കളിക്കാന്തുടങ്ങി.


പവര്മുഴുവനും തീര്ന്ന യു പി എസ് പോലെ കീം........... എന്നൊരു ശബ്ദം ചെവിയില്


കണ്ണ് നിറഞ്ഞു വന്നത് കൊണ്ട് ഒന്നും വ്യക്തമായി കാണാന്പറ്റുന്നില്ല


കക്ഷത്തില്നിന്ന് വിയര്പ്പിന്റെ രണ്ടു ഉറവകള്ഒഴുകി പോകുന്നത് ഞാന്അറിഞ്ഞു.


ഭാഗ്യം വേറെ ഉറവകള്ഒന്നും പൊട്ടിയില്ല


ഈശ്വരാ പണി ഇന്നത്തോടെ പോയി.

അങ്ങനെ രണ്ടു മൂന്നു മിനിട്ട് ഹാങ്ങ്ആയ ശേഷം എന്റെ സിസ്റ്റം വീണ്ടും റീ സ്റാര്ട്ടായപ്പോള്ചിരിച്ചു കൊണ്ട് ഇരിക്കുന്ന പുലിയെ ആണ് കണ്ടത്.

“സര്അത്....”


“മ്... ഗോ ടോ യുവര്വര്ക്ക്.”


സുരേഷ് സാര്വേറെ ഒന്നും പറഞ്ഞില്ല


നാളെ തല്ജോലിക്ക് വരണ്ട എന്ന മെയില്പ്രതീക്ഷിച്ചു ഒന്ന് രണ്ടു ആഴ്ച ജോലി ചെയ്തു.

ഒന്നും വന്നില്ല.

ആഴ്ചകളും മാസങ്ങളും കടന്നു പോയി

ഒന്നും സംഭവിച്ചില്ല


അങ്ങനെ
ട്രിപ്പും ഫോട്ടോ കേസുമെല്ലാം ഞാനും സുരേഷ് സാറും തമ്മിലുള്ള ഒരു രഹസ്യമായി അവശേഷിച്ചു.