Wednesday, December 21, 2011

മദ്യ വ്യവസായത്തിലും കസ്റമര്‍ സര്‍വീസ്ഇത് കസ്ടമര്‍ സര്‍വീസിന്റെ കാലമാണ്. ഏതു പ്രോഡക്റ്റ് വാങ്ങിയാലും അതിനു ഒരു കസ്ടമര്‍ സര്‍വീസ് ഉണ്ടാവും. കസ്ടമര്‍ സര്‍വീസിനെ ഇത്ര പോപ്പുലര്‍ ആക്കിയത് മൊബൈല്‍ കമ്പനികള്‍ ആണെങ്കിലും, ഇന്ന് ബാങ്കിംഗ് , ഐ ടി മുതലായ എല്ലാ മേഖലകളിലും കസ്ടമര്‍ സര്‍വീസ് പോപ്പുലര്‍ ആയി കഴിഞ്ഞു

ബീവറേജസ് കോര്‍പറേഷന്റെ ക്യൂവില്‍ കഷ്ടപ്പെട്ട് നിന്ന് ബില്ലെറുടെ അടുത്ത് എത്തിയപ്പോഴാണ് പറയുന്നത് ചോദിച്ച ബ്രാന്‍ഡ്‌ റം ഇല്ല എന്ന്. പുള്ളിക്കാരന്‍ തന്നെ സജസ്റ്റ് ചെയ്തു

"സിക്കിം റം എടുത്തോ നല്ലതാ"

ഓഹോ അങ്ങനെയും ഒരു റം ഉണ്ടോ. കൊള്ളാം. എന്നാല്‍ അതൊന്നു പരീക്ഷിച്ചു കളയാം.

അങ്ങനെ സിക്കിം റം വാങ്ങി റൂമിലെത്തി. കുപ്പി തുറന്നു അതിന്റെ ഭംഗി ആസ്വദിച്ചു. അതിന്റെ പുറത്ത് അവര്‍ക്ക് കിട്ടിയ അവാര്‍ഡുകളുടെ ഒരു ലിസ്റ്റ്....! പാലക്കാട്ടുള്ള വിനായക ഡിസ്ടിലറിസില്‍ ഉണ്ടാക്കുന്നതാണ്. കൂടെ കസ്ടമര്‍ സര്‍വീസ് നമ്പര്‍ എന്ന് പറഞ്ഞു ഒരു മൊബൈല്‍ നമ്പര്‍

ഈശ്വരാ അപ്പൊ ഇനി വെള്ളമടിക്കുന്നവര്‍ക്കും സര്‍വീസ് അഷ്വറന്‍സ് കിട്ടും

സോള്‍ട്ട് ആന്‍ഡ്‌ പേപ്പര്‍ എന്ന പടത്തില്‍ ബാബുരാജ് പറയുന്നുണ്ടല്ലോ "കള്ളുകുടിയന്മാര്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ എന്ന്"

എന്തായാലും ഈ കസ്ടമര്‍ സര്‍വീസില്‍ ഒന്ന് വിളിച്ചു കളയാം എന്ന് കരുതി നമ്പര്‍ ഡയല്‍ ചെയ്തു

ഭാഗ്യം. റിംഗ് ഉണ്ട്. ഐ വി ആര്‍ എന്ന ബോറിംഗ് പരിപാടി ഇല്ല. അല്ലെങ്കില്‍ തന്നെ അടിച്ചു പാമ്പ്‌ ആയി ഇരിക്കുന്നവര്‍ക്ക് ഒന്ന് അമര്‍ത്തീം രണ്ടു അമര്‍ത്തീം വട്ടായേനെ

ഏതാനും റിങ്ങുകള്‍ കഴിഞ്ഞപ്പോള്‍ അപ്പുറത് ഫോണ്‍ എടുത്തു. വളരെ മാന്യനായ ഒരു മനുഷ്യന്‍. വിനായക ഡിസ്ടിലരീസിന്റെ റീജണല്‍ മാനേജര്‍ ആണ് കക്ഷി.

"ചേട്ടാ സിക്കിം റം എന്ന ഒരു ബ്രാന്‍ഡ്‌ ആദ്യമായി വാങ്ങി. അപ്പോള്‍ അതിന്റെ പുറത്ത് ഒരു നമ്പര്‍ കണ്ടിട്ട് വിളിച്ചതാ"

യാതൊരു മടിയുമില്ലാതെ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ മറുപടി നല്‍കി. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ്‌ ആണത്രേ. ഇവിടെ തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ. അദ്ദേഹത്തിനു കൂടുതല്‍ കോളുകള്‍ വരുന്നത് കൊല്ലം ജില്ലയില്‍ നിന്നാണത്രേ.

എന്തായാലും മദ്യത്തിനും കസ്ടമര്‍ സര്‍വീസ് ഉള്ളതില്‍ എന്റെ സന്തോഷം അറിയിച്ചു. കഴിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു.

എന്തായാലും സിക്കിം റം കഴിച്ചു ഭക്ഷണവും കഴിച്ചു സുഖമായി കിടന്നുറങ്ങി.

വൈകുന്നേരം ഒരു ആറര മണി ആയപ്പോള്‍ എന്റെ മൊബൈലില്‍ ഒരു കോള്‍.

"വിനായക് ഡിസ്ടിലരീസിന്റെ റീജണല്‍ മാനേജരാണ്. ഉച്ചയ്ക്ക് നമ്മള്‍ സംസാരിച്ചിരുന്നു." വിളിച്ചയാളുടെ ഇന്‍ട്രോടക്ഷന്‍

"ഓക്കേ ഓക്കേ ഓര്‍മയുണ്ട് . എന്താ വിളിച്ചേ...?"

"അല്ലാ, ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ കഴിച്ചതിനു ശേഷം അഭിപ്രായം പറയാം എന്നാ പറഞ്ഞെ. കോള്‍ ഒന്നും വന്നില്ല അതാ വിളിച്ചത്."

കണ്ണുകള്‍ നിറഞ്ഞു പോയ നിമിഷം....

"നിങ്ങളുടെ റം നന്നായി ഇഷ്ടപ്പെട്ടു. നിങ്ങളുടെ കസ്ടമര്‍ സര്‍വീസ് അതിലേറെ ഇഷ്ടപ്പെട്ടു."

"താങ്ക്യു സാര്‍" അദ്ദേഹം ഫോണ്‍ വച്ചു

സോള്‍ട്ട് ആന്‍ഡ്‌ പേപ്പറില്‍ ബാബുരാജിനെ കണ്ടിരുന്നെങ്കില്‍ പറയാമായിരുന്നു

"ഇവിടെ കള്ളുകുടിയന്മാര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടേ.....!!"


പിന്‍ കുറിപ്പ് : ഇത് വായിക്കുന്ന മാന്യ വായനക്കാര്‍ ഇടുക്കിക്കാരന്‍ ഒരു മദ്യപാനി ആണെന്ന് തെറ്റിദ്ധരിക്കരുതേ.....

Saturday, July 16, 2011

മാത്തുക്കുട്ടിയുടെ ആദ്യ പ്രേമം

ഒരു പെണ്‍കുട്ടിയെ പ്രേമിക്കുക എന്നത് മാത്തുക്കുട്ടിയുടെ ചിരകാല അഭിലാഷമായിരുന്നു. അത്രയ്ക്ക് പ്രേം നസീര്‍ ആയതു കൊണ്ട് ഒന്നും അല്ല. കൂട്ടുകാരുടെ ചോദ്യം കേട്ട് മടുത്തു. 'നിനക്ക് സ്വന്തമായി മൊബൈല്‍ ഇല്ലേ, ബൈക്ക് ഇല്ലേ' എന്നൊക്കെ ചോദിക്കുന്ന പോലെയാണ് 'നിനക്ക് സ്വന്തമായി ഒരു ഗേള്‍ ഫ്രെണ്ടില്ലേ' എന്ന് ചോദിക്കുന്നത് . അവസാനം മാത്തുക്കുട്ടി ഒരു പെണ്‍കുട്ടിയെ പ്രണയിക്കാന്‍ തീരുമാനിച്ചു. പക്ഷെ കുറെ നോക്കിയിട്ടും തനിക്കു പറ്റിയ ഒരു സുന്ദരിയെ കണ്ടെത്താനായില്ല.

അങ്ങനെ ഇരിക്കുമ്പോളാണ് താന്‍ ജോലി ചെയ്യുന്ന പെയിന്റു ഷോപ്പിനു മുന്‍പില്‍ ഒരു കാര്‍ വന്നു നിന്നത്. അതില്‍ നിന്നും ശാലീന സുന്ദരിയായ ഒരു പെണ്‍കുട്ടി ഇറങ്ങി കടയിലേക്ക് നടന്നു വന്നതും ഒരു നിമിഷം മാത്തുക്കുട്ടി മറ്റൊരു ലോകത്തേക്ക് പറന്നുയര്‍ന്നു. ആഹാ എന്തൊരു ഫിഗര്‍, അല്ല സുന്ദരി....!!

അവളും അച്ഛനും അവിടെ നിന്നും സാധനങ്ങള്‍ വാങ്ങി പണം അടച്ചു പോയിട്ടും അവള്‍ മാത്തുക്കുട്ടിയുടെ ഹൃദയത്തില്‍ നിന്ന് പോയില്ല. ഇവള്‍ തന്നെ എനിക്കായി ഈ ഭൂമിയില്‍ പിറന്നവള്‍. തന്റെ വാരിയെല്ല് ഊരി തന്നെയാണ് ഇവളെ ദൈവം ഉണ്ടാക്കിയിരിക്കുന്നത്.

പക്ഷെ പ്രശ്നം അതല്ല. അവള്‍ വന്നിറങ്ങിയത് ഒരു ബി എം ഡബ്ല്യൂ കാറിലാണ്. താന്‍ സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലാത്ത ഒരു പാവം അക്കൌണ്ടന്റ്. തന്റെ വാരിയെല്ലിനെ തേടി പോയാല്‍ ഒരു പക്ഷെ അവളുടെ അപ്പന്‍ ഗോറില്ല തന്റെ ഉള്ള വാരിയെല്ല് ഊരിയെടുക്കും ...!!

എന്തായാലും തനിക്കു ആദ്യമായി പ്രേമം തോന്നിയ പെണ്‍കുട്ടിയെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാന്‍ അവനു തോന്നിയില്ല. അവള്‍ വല്ല ഓട്ടോ കാരന്റെ മകളും ആയിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു.

ഇരിക്ക പൊറുതി ഇല്ലാതായപ്പോള്‍ മാത്തുക്കുട്ടി ആരും കാണാതെ മാനേജരുടെ ഡയറിയില്‍ നിന്നും അവര്‍ തന്ന കോണ്ടാക്റ്റ് നമ്പര്‍ തപ്പിയെടുത്തു. അപ്പനേക്കാള്‍ സംസാരിച്ചത് മകള്‍ ആയതു കൊണ്ട് ആയിരിക്കും, അവളുടെ പേരാണ് കൊടുത്തിരിക്കുന്നത്. പേര് ദിവ്യ വര്‍ഗീസ്‌.

ദൈവത്തിനു സ്തുതി..... ക്രിസ്ത്യാനിയാണ്. !

ഇന്നത്തെ കാലത്ത് ഇതൊക്കെ നോക്കിയല്ലേ ആളുകള്‍ കെട്ടു...

പേര് ശരിയാണോ എന്നറിയാന്‍ 'കള്ള' നമ്പരില്‍ നിന്ന് ഒന്ന് ഡയല്‍ ചെയ്തു നോക്കി. ഭാഗ്യം റിംഗ് ഉണ്ട്....

'ഹലോ...'

മറുവശത്ത്‌ മധുരമായ ശബ്ദം

'ഹ ഹ ഹാ... ഹലോ...' മാത്തുവിന്റെ ശബ്ദം വിക്കി വിക്കി വന്നു

'ഹലോ ഇത് ദിവ്യ വര്‍ഗീസ്‌ അല്ലെ....?'

'അതേ'

ഇനിയെന്ത് പറയും...? എനിക്ക് നിന്നെ പെരുത്തിഷ്ടാ എന്ന് പറഞ്ഞാല്‍ പച്ച തെറി ഉറപ്പാ

ഒരു പരിചയവുമില്ലാത്ത തന്നെ പ്രേമിക്കാന്‍ താന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നും അല്ലല്ലോ.

ഈശ്വരാ എന്ത് കഷ്ടപ്പാടാ ഒന്ന് പ്രേമിക്കാന്‍.....!!

മാത്തുക്കുട്ടി അങ്ങനെ ധര്‍മ സങ്കടത്തില്‍ ഇരിക്കുമ്പോളാണ് 'കുരുവി' വരുന്നത്. കുരുവി എന്നാല്‍ ഒരു പക്ഷി അല്ല. പ്രജീഷ് എന്ന സുഹൃത്താണ്. നാട്ടുകാരുടെ എന്ത് സഹായത്തിനും പറന്നെത്തുന്നത് കൊണ്ട്, പ്രജീഷിനെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് കുരുവി.

മാത്തു കുരുവിയോടു തന്റെ ധര്‍മ സങ്കടം പറഞ്ഞു.

'അയ്യേ... ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിനെ നീ എങ്ങനെ പ്രേമിക്കും....??"

"എടാ തെണ്ടീ ഐ ആം ഇന്‍ ലവ്..."

എടാ ഇത് സിനിമ അല്ല. അങ്ങോട്ട്‌ ചെന്ന് പാട്ട് പാടിയാല്‍ നിന്നെ പ്രേമിക്കാന്‍.

മാത്തുക്കുട്ടി വഴങ്ങിയില്ല. അവസാനം കുരുവി തന്നെ ഒരു ഉപായം കണ്ടു പിടിച്ചു. ആദ്യം പെണ്ണിനെ പരിചയപ്പെടണം.

കസ്ടമര്‍ കെയര്‍ ജോലിക്കാരനായ കുരുവിക്ക്, അവരുടെ അഡ്രസ്സ് തപ്പി എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പിന്നെ തന്റെ കൊച്ചി ഇന്ഫ്ലുവന്‍സ് വച്ചു സകല വിവരങ്ങളും തപ്പി എടുത്തു.

അപ്പന്‍ കടവന്ത്രയിലെ കോടീശ്വരനായ ബിസിനസ് കാരന്‍. ഏക മകള്‍ ദിവ്യ നഗരത്തിലെ വന്‍കിട സ്കൂളില്‍ പ്ലസ് ടു പഠിക്കുന്നു.

ഒബാമയുടെ മോള്‍ ആണേലും കേട്ടീട്ടെ ഉള്ളു എന്ന് മാത്തുക്കുട്ടി.

അങ്ങനെ ഒരു ദിവസമാണ് കുരുവിയുടെ തലയില്‍ ഒരു ബുദ്ധി ഉദിച്ചത്.

'എടാ ഈ സിനിമയില്‍ ഒക്കെ കാണുന്നതുപോലെ ഇവളെ നീ ഏതെങ്കിലും ആപത്തില്‍ നിന്ന് രക്ഷിക്കണം. അങ്ങനെ അവളെ പരിചയപ്പെട്ടു അത് റൊമാന്‍സ് ആക്കി എടുക്കാം.'

കാര്യം ശരി തന്നെ. പക്ഷെ എന്തില്‍ നിന്ന് രക്ഷിക്കാനാ.

ഐഡിയയും കുരുവി തന്നെ പറഞ്ഞു.

എടാ കൊച്ചിയില്‍ ഇപ്പോള്‍ മാല പറിയുടെ കാലമാണ്. ഒരാളെ കൊണ്ട് അവളുടെ കഴുത്തിലെ മാല പറിപ്പിക്കുക. നീ പിറകെ ഓടിച്ചെന്നു സി ഐ ഡി മൂസ സ്റ്റൈലില്‍ കള്ളനെ കീഴ്പെടുത്തുക. മാല തിരികെ കൊടുക്കുമ്പോഴേക്കും നീയും അവളും അവളുടെ ഫാമിലിയും തമ്മില്‍ ഒരു ബന്ധം ഉണ്ടാവും.

പക്ഷെ സി ഐ ഡി മൂസയ്ക്ക് പറ്റിയതുപോലെ വല്ലതും....?

അതിനു നീ പോലീസ് വേഷം ഇടണ്ടാ. കള്ളനായി ഹെല്‍മറ്റ് വച്ചു ഞാന്‍ എന്റെ ബൈക്കില്‍ പോയി മാല പറിക്കും. നീ എന്നെ കീഴ്പെടുത്തി മാല എടുക്കുമ്പോഴേക്കും ഞാന്‍ നിന്നെ തള്ളി മാറ്റി രക്ഷ പെട്ടോളാം

ഗ്രേറ്റ് ഐഡിയാ മൈ ഡിയര്‍ ഫ്രണ്ട്. തനിക്കു ഇത്രയും ഐഡിയ ഉള്ള ഒരു ഫ്രണ്ടിനെ കിട്ടിയതില്‍ മാത്തുവിനു അഭിമാനം തോന്നി.

അടുത്ത ദിവസം കടവന്ത്രയിലെ സ്കൂളിന്റെ മുന്‍പില്‍ മാത്തുക്കുട്ടി ചുള്ളനായി എത്തി. കുറച്ച് അപ്പുറത്ത് മാറി യമഹാ ബൈക്കില്‍ കുരുവിയും.

സ്കൂള്‍ കവാടം കടന്നു ദിവ്യയും കൂട്ടുകാരികളും മന്ദം മന്ദം പുറത്തേക്ക് വന്നു. അവര്‍ റോഡിലൂടെ നടക്കാന്‍ തുടങ്ങിയതും മാത്തു സിഗ്നല്‍ കോടുത്തു

എല്ലാം ഞൊടി ഇടയിലായിരുന്നു.

ഒരു പ്രൊഫഷനല്‍ കള്ളന്റെ മെയ് വഴക്കത്തോടെ കുരുവി ദിവ്യയുടെ അടുത്തെത്തി കഴുത്തില്‍ കിടന്ന മാല അതി വിദഗ്ദമായി പറിച്ചെടുത്തു. അതേ മാത്രയില്‍ അവനെ നേരിടാനായി മാത്തു സ്ലോ മോഷനില്‍ ഓടിയെത്തി.

പക്ഷെ എല്ലാം പെട്ടന്നായിരുന്നു.....

ഐശ്വര്യാ റായി പോലെ ഇരിക്കുന്ന ദിവ്യയുടെ ഉള്ളില്‍ ഒരു സെറീന വില്യംസ് ഉറങ്ങി കിടന്ന കാര്യം ആരും പ്രതീക്ഷിച്ചില്ല.....

മാല പൊട്ടിച്ചു ബൈക്ക് റെയ്സ് ചെയ്യാന്‍ തുടങ്ങിയ കുരുവിയുടെ മുതുകും തല നോക്കി ഒരു തള്ളായിരുന്നു

ചക്ക വീണത്‌ പോലെ കുരുവി മറിഞ്ഞു വീണു. ഒപ്പം യമഹ ബൈക്ക് അവന്റെ കാലിലേക്കും.

സ്ലോ മോഷനില്‍ ഓടി വന്ന മാത്തുക്കുട്ടി പഴം വിഴുങ്ങിയ പോലെ നിന്നു

കൂട്ടുകാരികള്‍ 'അയ്യോ കള്ളന്‍' എന്ന് വിളിച്ചു കൂവുന്നതിടയില്‍ കര്‍ണം മല്ലേശ്വരി ബാര്‍ ബെല്‍ പോക്കുന്നത് പോലെ ദിവ്യ ബൈക്ക് എടുത്തു മറിച്ചിട്ടു. വീണുകിടന്ന മാത്തുക്കുട്ടിയെ കലി തീരുന്നത് വരെ 'പഞ്ഞിക്കിട്ടു'

ഓടിയെത്തിയ നാട്ടുകാര്‍ എല്ലാവരും തങ്ങളുടെ സംഭാവനകള്‍ ഗംഭീരമായി തന്നെ നല്‍കി. സംഭാവനകള്‍ കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരമാവും എന്ന് പറഞ്ഞ പോലെ, കുരുവിയുടെ പുറം ആയി.

ഒരു നിമിഷം സ്തബ്ദനായ മാത്തുക്കുട്ടി ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആരോ വിളിച്ചിട്ട് കണ്ട്രോള്‍ റൂം വെഹിക്കിള്‍ എത്തി.

മാത്തുക്കുട്ടി ഓടിയെത്തി വിളിച്ചു കൂവി.... അയ്യോ അവന്‍ കള്ളനല്ല.

"ആഹാ ഇവനാ അവന്റെ കൂടെ വന്ന കള്ളന്‍. പിടിയവനെ." ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു.

അങ്ങനെ സി ഐ ഡി മൂസയ്ക്ക് പറ്റിയതിലും വലിയ പറ്റു അവര്‍ക്കും പറ്റി. രണ്ടിനെയും തൂക്കി എടുത്തു ജീപ്പ് സ്റെഷനിലെക്കും.

എസ് ഐ യുടെ വിരട്ടലില്‍ ഒന്നും രണ്ടും മൂന്നും എല്ലാം ജോക്കിക്കുള്ളില്‍ പോയെങ്കിലും, കരഞ്ഞു കൊണ്ട് രണ്ടു പേരും സത്യം മുഴുവനും തുറന്നു പറഞ്ഞു. പിന്നാലെ എത്തിയ ദിവ്യയും അവളുടെ അച്ഛനും മാത്തുക്കുട്ടിയുടെ മുതലാളിയും കേള്‍ക്കെ ആദ്യം മുതലുള്ള സംഭവങ്ങള്‍ ഓരോന്നായി അവന്‍ തുറന്നു പറഞ്ഞു.

മാത്തുക്കുട്ടിയുടെ മുതലാളിയുടെ സുഹൃത്തായതുകൊണ്ട് ദിവ്യയുടെ അച്ഛന്‍ കേസ് ആക്കാതെ അത് ഒതുക്കി തീര്‍ത്തു. മേലാല്‍ ഇത്തരം പണികള്‍ ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്നു പിരിച്ചു വിടും എന്ന ഭീഷണിയില്‍ മാത്തുവിനെയും കൊണ്ട് മുതലാളിയും, മേലാല്‍ മകളുടെ പുറകെ നടന്നാല്‍ തട്ടിക്കളയും എന്ന് പറഞ്ഞു ദിവ്യയെയും കൊണ്ട് അവളുടെ അച്ഛനും പോയി. കാലിന്റെ വേദന ഉള്ളിടത്ത് തിരുമ്മിക്കൊണ്ട് കുരുവി വീട്ടിലേക്കും പോയി. ദിവ്യയുടെ അച്ഛന്റെ ഇന്ഫ്ലുവന്സില്‍ ഇത് പത്രത്തിലും വന്നില്ല... ഭാഗ്യം

പിന്കുറിപ്പ്: മിക്ക കഥകളിലും കാണുന്നത് പോലെ മാത്തുവും ദിവ്യവ്യും തമ്മില്‍ ഒരു പ്രണയവും ഉണ്ടായില്ല. അതിനു ശേഷം മാത്തു ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കിയിട്ടില്ല. പാവം കുരുവി സഹായിക്കാന്‍ പോയ കുറ്റത്തിന് സൌഹൃദവും നഷ്ടപ്പെട്ടു.

മുന്‍‌കൂര്‍ ജാമ്യം: ഈ കഥയില്‍ പറഞ്ഞ മാത്തുക്കുട്ടിക്കും കുരുവിയ്ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രമല്ല പരമ സത്യം കൂടിയാണ്.

Wednesday, July 6, 2011

സ്ത്രീ പീഡനങ്ങള്‍: ഒരു ആക്ഷേപ കുറിപ്പ്

ഞാന് എന്നും വായിക്കുന്നതും, ഒരു ദിവസം വായിച്ചില്ലെങ്കില് ഉറക്കം വരാത്തതുമായ മനോരമ പത്രത്തില് ഇന്ന് രാവിലെ വന്ന ഫ്രണ്ട് പേജ് വാര്ത്തയാണ് കുറിപ്പിനാധാരം. മുവാറ്റുപുഴയില് വച്ചു പാലാക്കാരിയായ യുവതിയെ തൊടുപുഴക്കാരന് ആയ യുവാവ് കയറി പിടിച്ചത്രേ. മിടുക്കിയായ യുവതി അപ്പോള് തന്നെ അതിനെതിരെ പ്രതികരിച്ചു. വീണ്ടും പിടിക്കാന് ശ്രമിച്ച യുവാവിനെ നാട്ടുകാര് നന്നായി പെരുമാറി പോലീസില് ഏല്പ്പിച്ചു.

നാടകങ്ങള് നടക്കുന്നത് പിന്നീടാണ്. പരാതിക്കാരിയെ കണ്ട പോലീസുകാര് അവരുടെ വസ്ത്രധാരണത്തില് (!!?) അന്തം വിട്ടു പോവുകയും 'തറവാട്ടില് പിറന്നവരെ' പോലെ വസ്ത്രധാരണം നടത്താന് ഉപദേശിക്കുകയും ചെയ്തത്രേ. വീട്ടില് നിന്നും സഹോദരന് എത്തുന്നത് വരെ പരാതിക്കാരിയെ പോലീസ് സ്റെഷനില് തടഞ്ഞു വയ്ക്കുകയും ചെയ്തു. ടൈറ്റ് ജീന്സും ടീ ഷര്ട്ടും ആയിരുന്നു യുവതിയുടെ വേഷം എന്നും വാര്ത്തയില് പറയുന്നു.

വാര്ത്ത വായിച്ചാല് യുവതിയെ കയറി പിടിച്ച ആളെക്കാള് കുറ്റം ചെയ്തത് പോലീസ് ആണെന്ന് തോന്നും. ഇത്ര ഇറുകി പിടിച്ച വസ്ത്രങ്ങള് ധരിക്കാതെ മാന്യമായി വസ്ത്രം ധരിക്കാന് ഉപദേശിക്കുന്നത് ഒരു വലിയ തെറ്റാണല്ലോ. കാരണം ശരീരത്തില് മുഴച്ചിരിക്കുന്ന ഭാഗങ്ങള് എല്ലാം അതിന്റെ കൃത്യതയും വലുപ്പവും ഒട്ടും കുറയാത്ത രീതിയില് പ്രദര്ശിപ്പിക്കാന് പറ്റുന്ന വസ്ത്രങ്ങള്ക്ക് ഇന്ന് വലിയ ഡിമാന്റ് ആണല്ലോ. ഇവയും ധരിച്ചു കൊണ്ട് പൊതു സ്ഥലത്ത് കൂടി നടക്കുന്നത് ഇന്ന് സര് സാധാരണമാണ്.

ഇത്തരത്തില് ശരീര പ്രദര്ശനം നടത്തുന്നവരോട് മാന്യമായി വസ്ത്രം ധരിക്കാന് പറയുന്നതാണോ കുറ്റം. അതോ ഷോ കണ്ടു കണ്ട്രോള് പോയ ഒരാള് അവരെ കയറി പിടിക്കുന്നതോ. മഴ നനഞ്ഞു പനി വന്നു മഴയെ കുറ്റപ്പെടുത്തുന്നതിനേക്കാള് നല്ലതല്ലേ, മഴ നനയാതെ, പനി വരാതെ സൂക്ഷിക്കുന്നത്. ഇമ്മാതിരി വസ്ത്ര ധാരണം കണ്ടു ഈയുള്ളവനും ചിലപ്പോള് കണ്ട്രോള് പോയിട്ടുണ്ട്, എന്തോ ഭാഗ്യം കൊണ്ട് അവിവേകം ഒന്നും കാണിച്ചിട്ടില്ല. ദൈവത്തിനു നന്ദി.

പോലീസുകാര് ചെയ്ത മറ്റൊരു കുറ്റം, സഹോദരന് വരുന്നത് വരെ യുവതിയെ സ്റെഷനില് തടഞ്ഞു വച്ചു എന്നതാണ്. ഉത്തരവാദിത്വപ്പെട്ടവര് എത്തുന്നത് വരെ ഒരു 'പീഡിതയെ' സുരക്ഷിതമായി സൂക്ഷിക്കുന്നതാണോ കുറ്റം. അല്ലെങ്കില് വീണ്ടും റോഡില് ഇറങ്ങുമ്പോള് മറ്റാരെങ്കിലും അവരെ വീണ്ടും കയറി പിടിച്ചിരുന്നെങ്കിലോ...? അടുത്ത ദിവസത്തെ പത്രത്തില് നിങ്ങള് ഇങ്ങനെ എഴുത്തും: "പീഡിതയെ പോലീസ് വെറുതെ നടുറോഡിലേക്ക് ഇറക്കി വിട്ടു. അവരെ വീണ്ടും മറ്റൊരാള് കയറി പിടിച്ചു" എന്ന്.

പ്രിയ സഹോദരിമാരോട് ഒരു അപേക്ഷ: മറ്റുള്ളവര് നിങ്ങളോട് സഹോദരനെ പോലെ പെരുമാറണം എന്നുണ്ടെങ്കില്, ഒരു സഹോദരി സഹോദരന്റെ അടുത്തു ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള് ധരിക്കുക. അതല്ല മറിച്ച് തോന്നുന്നത് പോലെ പെരുമാറിയാല് മതി എങ്കില്, നിങ്ങള്ക്ക് തോന്നുന്നത് പോലെ വസ്ത്ര ധാരണം നടത്തിക്കോളൂ...

Sunday, April 3, 2011

പൊതുവിജ്ഞാനം മറക്കുന്ന പുതുതലമുറ

കുറച്ചു നാള്മുന്പ്, അതായത് വല്ലാര്പാടം പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്പ്പിക്കുന്നതിന്റെ അന്ന്, മെട്രോ മനോരമയില്പ്രസിദ്ധീകരിച്ച അതിന്റെ ഒരു ആകാശ ചിത്രം നോക്കുകയായിരുന്നു ഞാനും എന്റെ റൂം മേറ്റായ സുഹൃത്തും. അത് കണ്ടു കൊണ്ട് മറ്റൊരു സുഹൃത്ത് അടുത്തേക്ക്വന്നു.

"
എന്താടാ ഇത് ദുബായ് ആണോ...?"

ചോദ്യം കേട്ട ഞങ്ങള്മുഖത്തോടു മുഖം നോക്കി.

പിന്നെ പതിയെ പറഞ്ഞുകൊടുത്തു.

"
എടാ മണ്ടന്കൊണാപ്പാ ഇത് വല്ലാര്പാടം ടെര്മിനലിന്റെ പടമാ. ഇത് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്പ്പിക്കും."

"
നമ്മുടെ അബ്ദുള്ഖാദര്‍...!"

അബ്ദുള്ഖാദറോ....!!

അവന്ഉദ്ദേശിച്ചത് അബ്ദുള്കലാം ആണെന്ന് മനസ്സിലായ എന്റെ സുഹൃത്ത് അവനെ കളിയാക്കി.

"
അബ്ദുള്ഖാദര്അല്ലടാ വൈക്കം മുഹമ്മദ്ബഷീര്‍"

"
ഇന്ത്യയുടെ പ്രധാന മന്ത്രി ആരെന്നു പോലും അറിയില്ലേടാ മരങ്ങോടാ...?"

"
അയ്യോ എനിക്കറിയാടാ നമ്മടെ സര്ദാര്ജി. നീല തൊപ്പി വച്ച പഞ്ചാബി അല്ലേ...?”

"പേര് പറയടാ..."


"അളിയാ പേര് ഓര്മ കിട്ടുന്നില്ലടാ"

ഇത് വളരെ ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഇന്നത്തെ തലമുറയില്നല്ലൊരു പങ്കിനും സാമൂഹിക പ്രതിബദ്ധതയുള്ളതും പൊതു വിഞാനവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളില്താത്പര്യം കുറഞ്ഞുവരുന്നു. പ്രിയ ബ്ലോഗ്സുഹൃത്ത് 'ഇന്ത്യന്സാത്താന്‍' (www.indiansatan.com) ഇതിനെ പറ്റി ഒരിക്കല്എഴുതിയിരുന്നതായി ഓര്ക്കുന്നു.

സിനിമ, ക്രിക്കറ്റ്‌, മറ്റു വിനോദ പരിപാടികള്എന്നിവയുടെ അതി പ്രസരത്തില്ഇന്നത്തെ പുതു തലമുറയ്ക്ക് വാര്ത്ത കേള്ക്കാനും പത്രം വായിക്കാനും എവിടെ നേരം. പത്രം കിട്ടിയാല്നേരെ പോകുന്നത് സ്പോര്ട്സ് പേജിലെക്കോ സിനിമാ കോളത്തിലേക്കോ ആണ്.

മറ്റു വാര്ത്തകള്വായിക്കാതിരിക്കാന്ഒരു കാരണവും.

"
ഡോണ്ട് ലൈക് ദിസ്ബ്ലാടി പോളിടിക്സ് "

സിനിമയും ക്രിക്കെട്ടും ഒഴിച്ചു ബാകി എല്ലാം പോളിടിക്സ് ആണെന്ന് ആര് പറഞ്ഞു ആവോ....

ഇത്തരം ആളുകളാണ് പിന്നീട് അബ്ദുള്കലാമിനെ അബ്ദുള്ഖാദര്എന്ന് വിളിക്കുകയും, സുപ്രീം കോടതി എല്ലാ സംസ്ഥാനത്തും ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത്.

ഞാന്പറഞ്ഞു വരുന്നത് സ്പോട്സും സിനിമയും വേണ്ട എന്നല്ല. അതോടൊപ്പം തന്നെ മറ്റു വാര്ത്തകള്കാണുന്നതിനായി അല് സമയം മാറ്റി വയ്ക്കുക.


അക്ബര്ചക്രവര്ത്തിയുടെ കുഞ്ഞമ്മയുടെ മോന്റെ പേര് അറിഞ്ഞില്ലെങ്കിലും ഇന്ത്യന്പ്രധാനമന്ത്രിയുടെ പേര് അറിഞ്ഞിരിക്കുക

Sunday, February 27, 2011

പോലീസ് ടെസ്റ്റ് {ബാങ്കളൂര്}

അങ്ങനെ കുറച്ചു നാളത്തെ തയ്യാറെടുപ്പിന് ശേഷം ഇടുക്കിക്കാരന്പോലീസ് ടെസ്ടിനായി ബാന്ഗ്ലൂര്ക്ക്യാത്രയായി. കൂടെ പിതാശ്രീയും.


ട്രെയിന്തൃശൂര്എത്തിയപ്പോള്തന്നെ ആളുകളെ കൊണ്ട് നിറഞ്ഞു. ആദ്യമായി പോലീസ് ടെസ്റിന് പോവുന്നതിന്റെ ഒരു ചെറിയ ഭയവും, വെയിറ്റ് പൊക്കത്തിനനുസരിച്ച്ഇല്ലാത്തതിന്റെ ഒരു വിഷമവും ഒക്കെയായി അങ്ങനെ ഇരിക്കുകയാണ്.


അടുത്തിരുന്ന ഒരു മാന്യന്എന്നെ നോക്കി ചിരിച്ചു.


ഞാനും ചിരിച്ചു.


പക്ഷെ ചിരി അബദ്ധമായി പോയി എന്ന് പിന്നീട് മനസ്സിലായി.


ചിരിയുടെ ബലത്തില്അയാള്എന്നെ ക്രോസ് വിസ്താരം ആരംഭിച്ചു.


"എങ്ങിട്ടാ...?"


"ബാന്ഗ്ലൂര്‍"


"അവിടെയാ ജോലി..?"


"അല്ല"


"... പഠിക്കുവാരിക്കും"


"അല്ല... ഒരു ടെസ്റിന് പോകുവാ..."


"എന്തോന്ന് ടെസ്റ്റ്‌...?"


"പോലീസിന്റെ"


"തനിക്കു തടി അത്ര പോരാ"


മാന്യനായ മനുഷ്യന്ചുരുങ്ങിയ സമയം കൊണ്ട് കമ്പാര്ട്ട് മെന്റിലെ എല്ലാവരെയും ഞാന്പോലീസ്ടെസ്റിന് പോകുവാണെന്ന് അറിയിച്ചു.


എല്ലാവരും കേള്ക്കെ വീണ്ടും ഒരു കമന്റ് : "തടി കുറവാണെങ്കിലും പൊക്കം ആവശ്യത്തിനുള്ളത് കൊണ്ട്ചിലപ്പോ' കിട്ടിയേക്കും


കഷ്ടം... ഇയാള്ക്കൊന്നും വേറെ പണിയില്ലേ.....


പതിനേഴാം തിയതി വൈകുന്നേരം മജെസ്ടിക്കില്എത്തി അവിടെ ഒരു ലോഡ്ജില്താമസിച്ചു. പതിനെട്ടിന്ഫിസിക്കല്ടെസ്റ്റ്‌, പത്തോന്പതിനു മെഡിക്കല്ടെസ്റ്റ്‌. അങ്ങനെയാണ്. അറിയിച്ചിരിക്കുന്നത്.
അടുത്ത ദിവസം അതിരാവിലെ തന്നെ യെലഹങ്ക അടുത്തുള്ള ബി എസ് എഫ് ട്രെയിനിംഗ് സെന്ററിലെത്തി.


ഏഴുമണിക്കാണ് തുടങ്ങുന്നത്. അവിടെ ഗെയിറ്റിനടുത്ത് മസിലൊക്കെ വീര്പ്പിച്ചു കുറെ എണ്ണങ്ങള്‍.... അത് കണ്ടതെതന്നെ പകുതി കാറ്റ് പോയി. ഈശ്വരാ മസില്മാന്മാരുടെ കൂടെ ഞാന്എങ്ങനെ....


എന്തായാലും കുറച്ചു കഴിഞ്ഞപ്പോള്എന്നെ പോലെ തടി കുറഞ്ഞ ജവാന്മാര്എത്തി തുടങ്ങി... ആശ്വാസം


അകത്തു കയറി അവര്പറഞ്ഞ കസേരകളില്ഞങ്ങള്വെയിറ്റ് ചെയ്യാന്തുടങ്ങി. ആകെ എഴുപത്തി

ഒന്പതുപേര്‍. കോട്ടയം ഇടുക്കി എറണാകുളം തൃശൂര്മേഖലകളില്നിന്നുള്ളവരാണ് ദിവസം.
ചിരിച്ചു കളിച്ചു വരുന്ന ഞങ്ങളെ കണ്ടു അവിടെ ഉണ്ടായിരുന്ന ഒരു മലയാളി ഓഫീസര്പറഞ്ഞു...


"നീ ഒന്നും കൂടുതല്ചിരിക്കണ്ടാ. ഇന്നലെ വന്ന പത്തന്പത് മലയാളികള്ചിരിച്ചു കളിച്ചു വന്നു കരഞ്ഞോണ്ട്പോയി."


"എന്ത് പറ്റി സാര്‍..."


"ആദ്യത്തെ ഐറ്റം ആയിരത്തി അറുന്നൂറു മീറ്റര്ഓട്ടമാണ്. അത് ആറു മിനിട്ടിനുള്ളില്ഓടി എത്തണം. കൂടുതല്ആളുകളും പുറത്താവുന്നത് ഇതിലാണ്." ' ‍‍ ‍‍


ദൈവ സഹായം കൊണ്ട് അതില്പുറത്തായില്ല. പക്ഷെ ഓട്ടം കഴിഞ്ഞപ്പോള്ഞങ്ങള്ആകെ മുപ്പത്തി രണ്ടുപേര്‍. ബാകി എല്ലാവരും ഔട്ട്‌.


കഷ്ടം...


അടുത്തത്നൂറു മീറ്റര്ഓട്ടം
പിന്നെ ലോങ്ങ്ജമ്പ്
അത് കഴിഞ്ഞു ഹൈ ജമ്പ്, പിന്നെ ഷോട്ട് പുട്ട്.
ഇത്രയും കഴിഞ്ഞപ്പോള്ഞങ്ങള്ഇരുപത്തി എട്ടു പേര്‍...


ഇനി തൂക്കി നോക്കലാണ്... അതായത് ഹൈറ്റും വെയിറ്റും നോക്കല്‍.


ഇടുക്കികാരന് ആവശ്യത്തില്കൂടുതല്ഉള്ളത് ഹൈറ്റ് ആണ്... എന്നാല്ആവശ്യത്തില്കുറവുള്ളത് വെയിറ്റും....


കൂട്ടത്തില്എല്ലാ ഐറ്റത്തിലും മുന്പിലായിരുന്ന മൂന്നു പേര്ഹൈറ്റ് കുറവായതിനാല്പുറത്തായി.


ദൈവത്തിന്റെ സഹായം കൊണ്ട് തൂക്കം അല്പം കുറവായിരുന്നെങ്കിലും അത് ഹൈറ്റില്അട്ജസ്റ്റ് ചെയ്തു ഞാന്ഇന്ആയി....


കൂടെ ഇന്സ്പെക്ടറുടെ ഒരു ഉപദേശവും


"യു പുട്ട് ഓണ്സം വെയിറ്റ്...ഒക്കെ?"


"ഓക്കേ... ഷുവര്സാര്‍..."


അങ്ങനെ അന്നത്തെ കായികാഭ്യാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ബാക്കിയായത് ഇരുപത്തി നാല് പേര്‍.


അടുത്ത ദിവസം മെഡിക്കല്‍ ടെസ്റ്റ്‌.


ഇരുപത്തി നാല് പേരെയും ആശുപത്രി വരാന്തയില്‍ നിരത്തി നിര്‍ത്തി.


ഇടയ്ക്ക് മുറിക്കകത്തും, പിന്നീട് പുറത്തുമായി പലവിധ ടെസ്റ്റുകള്‍.


എന്തായാലും ഈ ടെസ്റ്റുകള്‍ ഒക്കെ കഴിഞ്ഞപ്പോളെക്കും 'നാണം' എന്നൊന്ന് ഇല്ലാതായി.


മെഡിക്കല്‍ ടെസ്റ്റിലും പല കാരണങ്ങള്‍ പറഞ്ഞു കുറെ പേര്‍ ഔട്ട്. അങ്ങനെ ഞങ്ങള്‍ പതിനേഴു പേര്‍ ആ ബാച്ചില്‍ നിന്നും സെലക്ടായി.


ഇനി ഇന്റെര്‍വ്യൂ എന്ന കടമ്പ കൂടി കടക്കണം...