Thursday, August 5, 2010

ദിനവൃത്താന്തം

സമയം രാവിലെ ഏഴു മണി


പതിവുപോലെ മൊബൈലില്അലാം അടിച്ചു...


പതിവുപോലെ തന്നെ കണ്ണ് തുറക്കാതെ അതിന്റെ സ്നൂസ് ബട്ടന്അമര്ത്തി വീണ്ടും സുഖ നിദ്ര

കഴിഞ്ഞ കുറെ വര്ഷങ്ങളായുള്ള ഒരു ആഗ്രഹമാണ് ഒരു സുപ്രഭാതം കാണണമെന്ന്... രാത്രി കിടക്കുമ്പോള്വരെ ആഗ്രഹം ഉണ്ടാവും. പക്ഷെ രാവിലെ ആകുമ്പോള് പ്രഭാതം കണ്ടു പിടിച്ചവനെ കൊല്ലാനുള്ള കലിയും.


അങ്ങനെ ഞരങ്ങി മൂളി 7.45 നു എഴുന്നേറ്റു. സേവിച്ചേട്ടന്റെ കടയില്നിന്നും ഒരു ചായ, പിന്നെ പ്രഭാതകുറ്റകൃത്യങ്ങള്‍, ഷേവിംഗ്, കുളി. അതുകഴിഞ്ഞ് ഓരോ കക്ഷത്തിലും പ്സ് പ്സ് എന്ന് ആക്സ് സ്പ്രേ. ആക്സിന്റെ സ്പ്രേ അടിക്കുന്നവര്സെക്സിയാണ് എന്നാണല്ലോ പ്രമാണം. അങ്ങനെ കുട്ടപ്പനായി ബസില്കയറി.


വിത്ത്‌ "ദി ആക്സ് ഇഫക്റ്റ് "


തമ്മനം-വൈറ്റില ഭാഗത്ത് നിന്നും പാലാരിവട്ടം വഴി സൌത്ത് പോകുന്ന ബസാണ്. ഇടിയും ചവിട്ടും കൊണ്ട് പൈപ്പ് ലൈന്നിന്നും പാലാരിവട്ടം എത്തിയപ്പോഴേക്കും സീറ്റ് കിട്ടി. വിസ്തരിച്ചിരുന്നു മൊബൈലില്ട്വിറ്റെര്തുറന്ന് ഇന്ന് ആരൊക്കെ എന്തൊക്കെ തൂറ്റി എന്ന് നോക്കി. പുറത്തെ കിളികളില്കണ്ണ് ഉടക്കുന്നത് കൊണ്ട് ഒരു കോണ്സന്ട്രേഷന്കിട്ടുന്നില്ല. അല്ലേലും വായി നോക്കികളുടെ പറുദീസാ ആണല്ലോ കൊച്ചി. അതില്പ്രത്യേകിച്ചു പാലാരിവട്ടം, കലൂര്ബസ് സ്റ്റാന്റ്, കച്ചേരിപ്പടി എന്നെ ഭാഗങ്ങളും. അതുകൊണ്ട് ട്വിറ്റെര്ഓഫ്ആക്കി പോക്കറ്റില്ഇട്ടു.


എന്റെ മുന്പിലെ സീറ്റില്ഇരിക്കുന്ന, കറുത്ത വളയം പോലത്തെ കമ്മലിട്ട വെളുത്ത സുന്ദരിയില്കണ്ണുകള്ഉടക്കി. അവളെ കണ്ടപ്പോള്മുതല്ഹാര്ട്ടിന്റെ നടുഭാഗത്തായി ഒരു വിങ്ങല്‍. അവളോട്എന്തോ ഒരു ഇഷ്ടം പോലെ. ഇപ്പോള്തന്നെ ചെന്നങ്ങു പറഞ്ഞാലോ...?


ഹേയ് വേണ്ട. തമ്മനത്തു നിന്നും വരുന്ന പെണ്ണാ. വല്ല തമ്മനം ഷാജിയുടെ പെങ്ങളോ മറ്റോ ആണെങ്കിലോ...? ഇടുക്കിക്കാരനായ ഞാന്കൊച്ചിയില്വന്നു തല്ലു വാങ്ങിയാല്നാണക്കേട് ആര്ക്കാ..? വല്ല ഇടുക്കിക്കാരിയെയും കെട്ടിയാല്മതി എന്ന് ഞാന്എന്നോട് തന്നെ പറഞ്ഞു. എന്നാലും അവള്കച്ചേരിപ്പടിയില്ഇറങ്ങിയപ്പോള്ഹൃദയത്തില്എവിടെയോ ഒരു വേദന. മഹാനായ ആമിര്ഖാന്പുണ്യാളന്പറഞ്ഞപോലെ ഹൃദയത്തോട് കൈ ചേര്ത്തു വച്ചു പറഞ്ഞു:


"ആള്ഈസ്വെല്‍" "ആള്ഈസ്വെല്‍"


മേനകയ്ക്ക് മുന്പുള്ള പഞ്ചിംഗ് ബൂത്തില്വണ്ടി നിര്ത്തിയപ്പോള്ഇറങ്ങി, അവിടെയുള്ള തട്ടുകടയില്നിന്നും ഉപ്പുമാവും മുട്ടക്കറിയും കഴിച്ചു. അതിലെ ബസില്പോകുന്ന പെണ്കുട്ടികളൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഫെയര്ആന്ഡ്ഹാന്സം ക്രീം വര്ക്ക് ചെയ്യാന്തുടങ്ങി, ഭാഗ്യം.


അങ്ങനെ വീണ്ടും ഓഫീസിലേക്ക്....