Wednesday, June 23, 2010

ഒബാമയുമായി അഭിമുഖം


ന്യൂ യോര്‍ക്ക്‌ സിഗ്നലില്‍ ബസ് നിര്‍ത്തിയ ഗ്യാപ്പില്‍ ചാടി ഇറങ്ങി. വലതു വശത്ത്കൂടി റോംഗ് സൈഡ് വന്ന ഒരു ബൈക്കുകാരന്സായിപ്പ് എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്കടന്നു പോയി. കണ്ടക്ടറുടെ ചീത്തവിളി ഗൌനിക്കാതെ ഞാന്‍ മുന്‍പോട്ടു പോയി. കുറച്ചു ദൂരം നടന്നപ്പോള്‍ എഡ്വിന്സായിപ്പിന്റെ ചായക്കടയാണ് കണ്ടത്. ഒരു കാലിച്ചായ ഓര്‍ഡര്‍ ചെയ്തു ഒരു കാജാ ബീഡി കത്തിച്ചുകൊണ്ട് ഞാന്‍ മൊബൈല്‍ ഫോണ്‍കയ്യിലെടുത്തു

ഒബാമയുടെ ധര്‍മ പത്നി മിഷേല്‍ആന്റിയാണ് ഫോണ്‍ എടുത്തത്. ഇടുക്കിക്കാരന്‍ ബ്ലോഗില്നിന്നാണെന്നു പറഞ്ഞപ്പോള്മിഷേല്ആന്റി "വോവ്" എന്നൊരു ശബ്ദത്തോടെ തുടങ്ങി


. " നമ്മുടെ ഇടുക്കിക്കാരന്‍. ഞാനും ചേട്ടനും എത്ര തിരക്കാണെങ്കിലും ഇടുക്കിക്കാരന്വായിക്കാറുണ്ട്. മോന്കഴിഞ്ഞ പോസ്റ്റ്ഇട്ടപ്പോള്ഞങ്ങള്ചോക്കശ്ലോവാക്യയില്ആയിരുന്നു. എന്ത് പറ്റി മോനെ ഇപ്പോള്പോസ്റ്റ്ഒന്നും കാണന്നില്ലല്ലോ."

"തിരക്ക് കൊണ്ടാ ആന്റീ, പിന്നെ ഞാന്വിളിച്ചത് ഒരു ഇന്റര്വ്യൂവിനു വേണ്ടിയാണ്. ഒബാമ അങ്കിള്അവിടെ ഉണ്ടോ ?"

“അയ്യോ അതിയാന്പറമ്പില്കപ്പയ്ക്ക് വളമിടാന്പോയതാണല്ലോ മോനെ. ഇന്ന് ഞായറാഴ്ച ആയതു കൊണ്ട് ഞങ്ങള്സുരക്ഷാ ഉദ്യോഗസ്ഥരെ ഒക്കെ വീട്ടില്പറഞ്ഞു വിട്ടു.“


"സാരമില്ല ആന്റീ ഞാന്അങ്ങേത്തുമ്പോഴേക്കും വരില്ലേ..."


അങ്ങനെ അടുത്ത ഓട്ടോ പിടിച്ചു ഞാന്‍ "വെള്ളവീട്ടിലേക്ക്" പോയി. കൃത്യമായി മീറ്റര്ഇട്ടു ഓടുന്ന അമേരിക്കന്ഓട്ടോക്കാര്എന്നെ വിസ്മയിപ്പിച്ചു. വെള്ളവീടിന്റെ ഗേറ്റ് കടന്നു അകത്തു ചെല്ലുമ്പോള്ഒരു കറത്ത പെണ്കുട്ടി മാമ്പഴം ചീമ്പി ചീമ്പി തിന്നുകൊണ്ടിരിക്കുകയായിരുന്നു. മറ്റാരുമല്ല നമ്മുടെ സാഷ ഒബാമ. മൂക്കിലൂടെ ഒലിച്ചു വന്ന മൂക്കള നാവുകൊണ്ട് നക്കി എടുത്തു കൊണ്ട് അവള്എന്നെ ഒന്ന് നോക്കി.


ഞാന്മെല്ലെ അടുത്തു ചെന്ന് ചോദിച്ചു.


"മോളെ ഡാഡി എന്ത്യേ?"


അവള്‍ എന്നെ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.


ഞാന്മെല്ലെ അകത്തേക്ക് നോക്കി വിളിച്ചു


"ഇവിടാരുമില്ലേ...?"


"കിടന്നു അലറണ്ടാടാ ചെക്കാ..."


ശബ്ദം കേട്ട് ഞാന്തിരിഞ്ഞു നോക്കി. വീടിന്റെ സൈഡിലുള്ള ടാപ്പില്നിന്നും കാലില്പറ്റിയ ചെളി കഴുകിക്കളയുകയാണ്, സാക്ഷാല്ഒബാമ.


ഈശ്വരാ അമേരിക്കന്പ്രസിഡന്റ്ഒബാമ തന്നെയോ ഇത്...?


ഒരു ഗ്ലാസ്സില്കട്ടന്ചായയുമായി മിഷേല്ആന്റി വന്നു.


"മോനെ ഇടുക്കിയില്കാലാവസ്ഥ ഒക്കെ എങ്ങനെ ഉണ്ട്. രാജപുരത്തു ഉരുള്പൊട്ടല്വല്ലതും ഉണ്ടായോ?"


“ഹേയ്, അവിടെ കുഴപ്പം ഒന്നും ഇല്ല ആന്റീ... “

“ഇന്റര്വ്യൂ വേണമെങ്കില്വേഗം ആയിക്കോ. ഞാന്ഉച്ച കഴിഞ്ഞു ഫുട്ബോള്കളിക്കാന്പോകും.“

കൈ തുടച്ചുകൊണ്ട് അങ്കിള്പറഞ്ഞു.

അങ്കിള്തിരക്കായതുകൊണ്ട്വേഗം ഇന്റര്വ്യൂ തീര്ക്കാന്തീരുമാനിച്ചു.


Ø ലോകരാജ്യങ്ങളില്മുന്പന്തിയില്നില്ക്കുന്ന അമേരിക്ക, ഭാരതത്തെ എങ്ങനെ നോക്കിക്കാണുന്നു.?


ഇന്ത്യ എന്നത് ഒരു വലിയ രാഷ്ട്രമാണ്. ഇന്ന് അമേരിക്കയില്ഉള്ള ഇന്ത്യക്കാര്എല്ലാം തിരിച്ചുപോയാല്പിന്നെ അമേരിക്ക എന്നൊന്നില്ല. പിന്നേയ്, സത്യം പറഞ്ഞാല്ഞങ്ങടെ കയ്യില്കുറച്ചു ബോംബും, വെടിക്കോപ്പുകളും, ആണവായുധവും ഒക്കെയേ ഉള്ളൂ. ഒരു പത്തു വര്ഷം കൂടി കഴിഞ്ഞാല്ഞങ്ങള്ഒക്കെ പട്ടിണി കിടക്കുമെന്നാ തോന്നുന്നത്. വിശക്കുമ്പോള്ബോംബും തോക്കും ഒന്നും തിന്നാന്പറ്റില്ലല്ലോ.


Ø ഉസാമ ബിന്ലാദനെ പിടിക്കുന്ന കാര്യം.?

അയ്യോ ഇത്തരം കാര്യങ്ങള്മാധ്യമ ശ്രദ്ധയില്പെടുത്തല്ലേ മോനെ. അയാളെ ഇനി പിടിക്കാന്കഴിയില്ലെന്നത്ഇവിടുത്തെ ചിക്കിണി പിള്ളേര്ക്ക് പോലും അറിയാം. അത് കൊണ്ട് തന്നെ ഞങ്ങള്ഇക്കാര്യം ഇപ്പോള്സംസാരിക്കാറില്ല.

Ø പഴയ പ്രസിഡണ്ട്ബുഷുമായുള്ള ബന്ധം...?

ഇപപോള്അങ്ങനെ കോണ്ടാക്റ്റ് ഒന്നും ഇല്ല. വല്ലപ്പോഴും ഇമെയില്അയക്കും. പിന്നെ മിഷേല്ഇടയ്ക്ക് ലോറയെ വിളിക്കും. മൊബൈല്ബില്കൂടിയപ്പോള്ഞാന്അത് കട്ട് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവള്ഇപ്പോള്ഇടയ്ക്കേ വിളിക്കാറുള്ള


Ø ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം...?


അത് പിന്നെ പറയണോ... ഇടുക്കി തന്നെ. (സത്യായിട്ടും ഒബാമ പറഞ്ഞതാ)


സാരിച്ചിരിക്കുമ്പോള്മിഷേല്ആന്റി വന്നു ഭക്ഷണം കഴിക്കാന്വിളിച്ചു. അപ്പോഴാണ്ഒബാമയുടെ മൊബൈലിലേക്ക് ഒരു കോള്വന്നത്. അത്യാവശ്യമായി ഫുട്ബോള്കോര്ട്ടില്ചെല്ലണമെന്ന്. അത് കേട്ട ഉടനെ തന്റെ സുസുക്കി സാമുറായ് ബൈക്കില്കയറി ഒബാമ പോയി.


"അമേരിക്കയിലും കപ്പയോ...?"


കപ്പ പുഴുക്ക് മീന്ചാറില്മുക്കി വായിലേക്ക് വയ്ക്കുന്നതിനിടയില്ഞാന്ചോദിച്ചു.


"അത് പണ്ട് ചേട്ടന്മൂന്നാര്കാണാന്വന്നപ്പോള്കൊണ്ടുവന്നു നാട്ടു പിടിപ്പിച്ചതാ. പുള്ളിക്ക് കപ്പ വലിയ ഇഷ്ടമാ."


വീട്ടില്നിന്നും പുറത്തേക്ക് നടക്കുമ്പോളാണ് ഒബാമയുടെ മൂത്ത മകള്മാലിയ അങ്ങോട്ട്കയറി വന്നത്. ഒരു ഹായ് പറഞ്ഞു കൊണ്ട് അവള്അകത്തേക്ക് പോയി.


ഗേറ്റ് കടന്നു പോകുന്ന എന്നെ നോക്കി മിഷേല്ആന്റി ചോദിച്ചു


"ഇനി എന്നാ മോനെ വഴി വരുന്നത്"


"ഇടയ്ക്ക് വരാം ആന്റീ"


കൈ കാണിച്ചപ്പോഴേ ലിഫ്റ്റ്തന്ന സായിപ്പിന്റെ 'പാഷന്പ്രൊ' യുടെ പുറകില്ഇരുന്നു ന്യൂ യോര്ക്ക്ബസ് സ്റാന്റിലേക്ക് പോകുമ്പോള്അമേരിക്കന്പ്രസിഡന്റിന്റെ വീട്ടില്പോയതിന്റെ ത്രില്ലിലായിരുന്നു
ഞാന്‍.


Sunday, June 13, 2010

യാക്കോട്ടന്‍

ഇടുക്കി ജില്ലയിലെ രാജപുരം ഗ്രാമവാസികള്‍ യാക്കോട്ടനെ ഒരിക്കലും മറക്കില്ല. യാക്കോബ് ചേട്ടന്‍ എന്ന വിളിപ്പേര് ലോപിച്ചു ലോപിച്ചു യാക്കോട്ടന്‍ ആയതാണ്. നീല നിറമുള്ള കള്ളിമുണ്ട്, കയ്യുള്ള വെള്ള ബനിയന്‍, തലയില്‍ തോര്‍ത്തു കൊണ്ട് ഒരു കെട്ട്, ഇതാണ് യാക്കൊട്ടന്റെ വേഷം, ഇപ്പോഴും വളരെ സ്ട്രിക്റ്റ് ആയ മുഖഭാവം. വളര്‍ത്തു നായയെ വളരെ ചിട്ടയോടെ പരിപാലിച്ചിരുന്നു. യാക്കൊട്ടന്‍ കഴിച്ചു കഴിഞ്ഞു പട്ടിയുടെ മുന്‍പില്‍ ഭക്ഷണം വയ്ക്കും. പിന്നീട് യാക്കൊട്ടന്‍ പോയി കൈ കഴുകി തിരിച്ച് വന്നു 'എടുത്തോ' എന്ന് പറഞ്ഞാലല്ലാതെ പട്ടി ഭക്ഷണത്തില്‍ തൊടില്ല. അത്രയ്ക്ക് ചിട്ടയായിരുന്നു.

കയ്യില്‍ ഒന്നുകില്‍ ഒരു വാക്കത്തി, അല്ലെങ്കില്‍ ഒരു വാഴക്കുല, ഇവ ഇപ്പോഴും കാണും. കയ്യില്‍ വാക്കത്തി ആണെങ്കില്‍ പോക്ക് പറമ്പിലേക്ക് ആണ്. വാഴക്കുലയാണ് എങ്കില്‍ പോക്ക് രാജപുരം സിറ്റിയിലെക്കും. (ഇടുക്കിയില്‍ ഒരു ചായക്കടയും, ഒരു എസ് ടി ഡി ബൂത്തും, ഒരു പലചരക്ക് കടയും ഉണ്ടെന്ന്കില്‍ അത് ഒരു "സിറ്റി" ആണ്. ഇന്ന് ഒരു ചായക്കടയും, രണ്ടു പലചരക്ക് കടയും, മില്‍മ ബൂത്തും, എസ് ടി ഡി ബൂത്ത്‌, മില്‍, തുടങ്ങിയവയുമായി രാജപുരം ഒരു കൊച്ചു "മെട്രോ" ആണ്. )

അന്ന് ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഉച്ചക്ക് സ്കൂളില്‍ കൊണ്ട് പോകാനുള്ള ഭക്ഷണം പാത്രത്തില്‍കൊണ്ടുപോകുന്നത് ഒരുഅസൌകര്യമായിരുന്നു. അതുകൊണ്ട് വാഴയിലയില്‍ ചോറ്കൊണ്ട്പോകാന്‍ ഞാന്‍ആശ്രയിച്ചിരുന്നത് യാക്കൊട്ടന്റെ വാഴത്തോട്ടത്തെ ആയിരുന്നു. സ്കൂളില്‍ പോകാനുള്ള തിരക്കില്‍ വാഴയുടെ കൂമ്പില വരെ മുറിച്ചെടുത്തിരുന്നു. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയുന്നത് പോലെ ഒരു നാള്‍ യാക്കൊട്ടന്‍ എന്നെ തോണ്ടി സഹിതം പൊക്കി. സ്കൂളില്‍ പോകാന്‍ തിരക്കായത് കൊണ്ട്, തെറികള്‍ വളരെ ഷോര്‍ട്ട് ആയി പറഞ്ഞു, ബാക്കി അടുത്ത ദിവസമായ ശനിയാഴ്ചത്തേക്ക് പോസ്റ്റ്‌പോണ്‍ ചെയ്തു.

പിന്നീട് യാക്കൊട്ടന്റെ മുന്‍പില്‍ പെടാതെ മുങ്ങി നടന്ന സമയത്ത്, ഒരു നാള്‍ അപ്രതീക്ഷിതമായി യാക്കൊട്ടന്‍ എന്നെ വീണ്ടും പൊക്കി. അന്നൊരു അവധി ദിവസമായത്‌ കൊണ്ടും മുങ്ങാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടും ഞാന്‍ അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചു. യാതൊരു മയവുമില്ലാതെ എന്നെ ഫയര്‍ ചെയ്ത യാക്കൊട്ടന്റെ മുന്‍പില്‍ പോളിറ്റ് ബ്യൂറോയ്ക്ക് മുന്‍പിലെ വി എസ്സിനെപ്പോലെ ഞാന്‍ നമ്ര ശിരസ്ക്കനായി നിന്നു. പഞ്ചാരി മേളത്തിന് ശേഷം യാക്കൊട്ടന്‍ ശാന്തനായപ്പോള്‍ ഞാന്‍ യാക്കൊടന്റെ കൂടെ നടന്നു. കയ്യിലൊരു വാഴക്കുലയുമായി യാക്കൊട്ടന്‍ രാജപുരം സിറ്റിയിലേക്കും, കയ്യിലുള്ള ബാലരമ കൂട്ടുകാരന് കൊടുക്കാനായി കൂടെ ഞാനും.

രാജപുരത്തെ ചെറുപ്പക്കാരുടെ തലയില്‍ കുങ്ഫു ഭ്രാന്ത് കയറി നിന്ന സമയം. ആയിരുന്നു അത്. നാട്ടിലെ കുങ്ഫു മാസ്റര്‍ ആയ തുളസി മാഷും സംഘവും പള്ളിപ്പെരുന്നാളിനു അവതരിപ്പിച്ച കുങ്ഫു ഷോ കണ്ടതാണ് ഇതിനു കാരണം. ഷോയ്ക്ക് ശേഷം ഒരു മാതിരിപ്പെട്ട ചെറുപ്പക്കാര്‍ എല്ലാം കുങ്ഫു പഠിക്കാന്‍ ചേര്‍ന്നു. കാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍, "മര്യാദക്ക് ജീവിക്കുന്നവര്‍ക്ക് ഇതൊന്നും വേണ്ട" എന്ന നിലപാടാണ് എന്റെ വീട്ടുകാര്‍ എടുത്തത്. അത് കൊണ്ട് അതിനു ശേഷം കുങ്ഫു പഠിക്കുന്നവരെ കാണുമ്പോള്‍ "ഹൂ ഹാ" എന്ന് പറഞ്ഞുകൊണ്ട് കൈ ഓങ്ങി സംപ്തൃപ്തിപ്പെടെണ്ടി വന്നു.

അങ്ങനെ തെറി പറയലിന് ശേഷം ശാന്തനായി കാണപ്പെട്ട യാക്കൊട്ടന്റെ കൂടെ സോപ്പിട്ടു സോപ്പിട്ടു ഞാന്‍ അങ്ങനെ പോകുമ്പോളാണ് അന്തപ്പന്‍ എതിരെ വരുന്നത് കണ്ടത്. അന്തപ്പന്‍ അന്ന് കുങ്ഫു പഠിക്കാന്‍ പോകുന്നുണ്ട്. അന്തപ്പനെ കണ്ടതും എന്റെ അന്തരംഗത്തില്‍ ഉറങ്ങിക്കിടന്ന ബ്രൂസ് ലി ഉണര്‍ന്നു. കയ്യിലിരുന്ന ബാലരമ ചുരുട്ടി ഒരു ആയുധം പോലെ ആക്കി. എന്നിട്ട് "ഹൂ ഹാ" എന്ന് പറഞ്ഞു കൊണ്ട് അന്തപ്പനെ കുത്താനായി കൈ പുറകോട്ട് എടുത്തു.

തീരെ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. പുറകോട്ടെടുത്ത ചുരുട്ടിപ്പിടിച്ച ബാലരമ ചെന്ന് കൊണ്ടത്‌ എന്റെ തൊട്ടു പുറകില്‍ നിന്ന യാക്കൊട്ടന്റെ മുഖത്ത്. അതും മൂക്കിനും ചുണ്ടിനും ഇടയിലായി, ദേഷ്യം വരുമ്പോള്‍ യാക്കൊട്ടന്റെ മുഖത്തു വിറയ്ക്കുന്ന അതേ സ്പോട്ടില്‍. ഒരു തെറിയഭിഷേകം കഴിഞ്ഞു ശാന്തനായി നിന്ന യാക്കൊട്ടന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്നത് വോക്കല്‍ കോഡിലൂടെ സഞ്ചരിച്ചു വായില്‍ എത്തുന്നതിനു മുന്‍പ് ഞാന്‍ അര കിലോമീറ്റര്‍ ദൂരെ എത്തിയിരുന്നു