ഞാന്‍ ഒരു ഇടുക്കിക്കാരന്‍. ജനിച്ചതും വളര്‍ന്നതും ഇടുക്കി ജില്ലയിലെ രാജപുരം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തില്‍....!!!
Wednesday, December 21, 2011
മദ്യ വ്യവസായത്തിലും കസ്റമര്‍ സര്‍വീസ്
ഇത് കസ്ടമര്‍ സര്‍വീസിന്റെ കാലമാണ്. ഏതു പ്രോഡക്റ്റ് വാങ്ങിയാലും അതിനു ഒരു കസ്ടമര്‍ സര്‍വീസ് ഉണ്ടാവും. കസ്ടമര്‍ സര്‍വീസിനെ ഇത്ര പോപ്പുലര്‍ ആക്കിയത് മൊബൈല്‍ കമ്പനികള്‍ ആണെങ്കിലും, ഇന്ന് ബാങ്കിംഗ് , ഐ ടി മുതലായ എല്ലാ മേഖലകളിലും കസ്ടമര്‍ സര്‍വീസ് പോപ്പുലര്‍ ആയി കഴിഞ്ഞു
ബീവറേജസ് കോര്‍പറേഷന്റെ ക്യൂവില്‍ കഷ്ടപ്പെട്ട് നിന്ന് ബില്ലെറുടെ അടുത്ത് എത്തിയപ്പോഴാണ് പറയുന്നത് ചോദിച്ച ബ്രാന്‍ഡ് റം ഇല്ല എന്ന്. പുള്ളിക്കാരന്‍ തന്നെ സജസ്റ്റ് ചെയ്തു
"സിക്കിം റം എടുത്തോ നല്ലതാ"
ഓഹോ അങ്ങനെയും ഒരു റം ഉണ്ടോ. കൊള്ളാം. എന്നാല്‍ അതൊന്നു പരീക്ഷിച്ചു കളയാം.
അങ്ങനെ സിക്കിം റം വാങ്ങി റൂമിലെത്തി. കുപ്പി തുറന്നു അതിന്റെ ഭംഗി ആസ്വദിച്ചു. അതിന്റെ പുറത്ത് അവര്‍ക്ക് കിട്ടിയ അവാര്‍ഡുകളുടെ ഒരു ലിസ്റ്റ്....! പാലക്കാട്ടുള്ള വിനായക ഡിസ്ടിലറിസില്‍ ഉണ്ടാക്കുന്നതാണ്. കൂടെ കസ്ടമര്‍ സര്‍വീസ് നമ്പര്‍ എന്ന് പറഞ്ഞു ഒരു മൊബൈല്‍ നമ്പര്‍
ഈശ്വരാ അപ്പൊ ഇനി വെള്ളമടിക്കുന്നവര്‍ക്കും സര്‍വീസ് അഷ്വറന്‍സ് കിട്ടും
സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന പടത്തില്‍ ബാബുരാജ് പറയുന്നുണ്ടല്ലോ "കള്ളുകുടിയന്മാര്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ എന്ന്"
എന്തായാലും ഈ കസ്ടമര്‍ സര്‍വീസില്‍ ഒന്ന് വിളിച്ചു കളയാം എന്ന് കരുതി നമ്പര്‍ ഡയല്‍ ചെയ്തു
ഭാഗ്യം. റിംഗ് ഉണ്ട്. ഐ വി ആര്‍ എന്ന ബോറിംഗ് പരിപാടി ഇല്ല. അല്ലെങ്കില്‍ തന്നെ അടിച്ചു പാമ്പ് ആയി ഇരിക്കുന്നവര്‍ക്ക് ഒന്ന് അമര്‍ത്തീം രണ്ടു അമര്‍ത്തീം വട്ടായേനെ
ഏതാനും റിങ്ങുകള്‍ കഴിഞ്ഞപ്പോള്‍ അപ്പുറത് ഫോണ്‍ എടുത്തു. വളരെ മാന്യനായ ഒരു മനുഷ്യന്‍. വിനായക ഡിസ്ടിലരീസിന്റെ റീജണല്‍ മാനേജര്‍ ആണ് കക്ഷി.
"ചേട്ടാ സിക്കിം റം എന്ന ഒരു ബ്രാന്‍ഡ് ആദ്യമായി വാങ്ങി. അപ്പോള്‍ അതിന്റെ പുറത്ത് ഒരു നമ്പര്‍ കണ്ടിട്ട് വിളിച്ചതാ"
യാതൊരു മടിയുമില്ലാതെ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ മറുപടി നല്‍കി. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആണത്രേ. ഇവിടെ തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ. അദ്ദേഹത്തിനു കൂടുതല്‍ കോളുകള്‍ വരുന്നത് കൊല്ലം ജില്ലയില്‍ നിന്നാണത്രേ.
എന്തായാലും മദ്യത്തിനും കസ്ടമര്‍ സര്‍വീസ് ഉള്ളതില്‍ എന്റെ സന്തോഷം അറിയിച്ചു. കഴിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു.
എന്തായാലും സിക്കിം റം കഴിച്ചു ഭക്ഷണവും കഴിച്ചു സുഖമായി കിടന്നുറങ്ങി.
വൈകുന്നേരം ഒരു ആറര മണി ആയപ്പോള്‍ എന്റെ മൊബൈലില്‍ ഒരു കോള്‍.
"വിനായക് ഡിസ്ടിലരീസിന്റെ റീജണല്‍ മാനേജരാണ്. ഉച്ചയ്ക്ക് നമ്മള്‍ സംസാരിച്ചിരുന്നു." വിളിച്ചയാളുടെ ഇന്‍ട്രോടക്ഷന്‍
"ഓക്കേ ഓക്കേ ഓര്‍മയുണ്ട് . എന്താ വിളിച്ചേ...?"
"അല്ലാ, ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ കഴിച്ചതിനു ശേഷം അഭിപ്രായം പറയാം എന്നാ പറഞ്ഞെ. കോള്‍ ഒന്നും വന്നില്ല അതാ വിളിച്ചത്."
കണ്ണുകള്‍ നിറഞ്ഞു പോയ നിമിഷം....
"നിങ്ങളുടെ റം നന്നായി ഇഷ്ടപ്പെട്ടു. നിങ്ങളുടെ കസ്ടമര്‍ സര്‍വീസ് അതിലേറെ ഇഷ്ടപ്പെട്ടു."
"താങ്ക്യു സാര്‍" അദ്ദേഹം ഫോണ്‍ വച്ചു
സോള്‍ട്ട് ആന്‍ഡ് പേപ്പറില്‍ ബാബുരാജിനെ കണ്ടിരുന്നെങ്കില്‍ പറയാമായിരുന്നു
"ഇവിടെ കള്ളുകുടിയന്മാര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടേ.....!!"
പിന്‍ കുറിപ്പ് : ഇത് വായിക്കുന്ന മാന്യ വായനക്കാര്‍ ഇടുക്കിക്കാരന്‍ ഒരു മദ്യപാനി ആണെന്ന് തെറ്റിദ്ധരിക്കരുതേ.....
Subscribe to:
Post Comments (Atom)
HILARIOUS.........:)
ReplyDeleteThanks Binku
ReplyDeleteരണ്ടാമത് തിരിച്ച് വിളിച്ചപ്പോള്‍ ഞാന്‍ കരുതിയത് ആള് വടിയായോ എന്നറിയാന്‍ വിളിക്കുന്നതാണെന്നാണ്..ഹ ഹ ഹ
ReplyDeleteരാംജി സര്‍: ഹ ഹ ഹാ അതെനിക്കിഷ്ടായി. എന്തായാലും അവര്‍ അതും നോക്കണമല്ലോ...
ReplyDeleteThat was superb....!
ReplyDeletekollam aliya...2 vannittufull vangi vechekku... njan koodam ... :-)
ReplyDeleteThanks Ajith and Anony...
ReplyDeleteIts sooooooo good bro.. U ROCK
ReplyDelete