Saturday, February 12, 2011

പോലീസ് ടെസ്റ്റ്‌

ഒരു പോലീസുകാരന്ആവുക എന്നത് ഇടുക്കിക്കാരന്റെ ജീവിതാഭിലാഷമായിരുന്നു. ചെറുപ്പം മുതല്കണ്ട സുരേഷ് ഗോപി ചിത്രങ്ങള്ഇടുക്കിക്കാരന്റെ ഉള്ളില് അഭിലാഷം ഊട്ടി ഉറപ്പിച്ചു. തോളത്ത് മിനിമം രണ്ടു നക്ഷത്രം എങ്കിലും ഉള്ള പോലീസുകാരന്‍, അതായിരുന്നു സ്വപ്നം. അങ്ങനെ ആശിച്ചു മോഹിച്ചു എഴുതിയ ഒരു ടെസ്റ്റില്ഒന്നും കിട്ടിയില്ല. അത് കൊണ്ട് രണ്ടാമത് ടെസ്റ്റ്എഴുതിയിട്ട് റിസള്ട്ട് പോലും നോക്കിയില്ല.

അങ്ങനെ ഇരിക്കുമ്പോളാണ് ഒരു കത്ത് വരുന്നത്....

എഴുത്ത് പരീക്ഷ പാസായിരിക്കുന്നു.... ഇനി ബംഗ്ലൂര്വച്ചു നടക്കുന്ന ഫിസിക്കല്ടെസ്റ്റും മെഡിക്കല്ടെസ്റ്റും പാസാവണം.

സന്തോഷം....

കത്ത് കിട്ടി അന്ന് രാത്രി തന്നെ എന്റെ ശരീരത്തില്കാക്കി യൂണി ഫോം വന്നു. തോളത്ത് ഈരണ്ടു നക്ഷത്രങ്ങള്വന്നു, പിന്നെ തലയില്തൊപ്പിയും വന്നു... സ്വപ്നത്തില്

ഓട്ടം, ചാട്ടം ഒക്കെ ഇനി പ്രാക്ടീസ് ചെയ്യണം

അങ്ങനെ അടുത്ത ദിവസം മുതല്കഷ്ടപ്പെട്ട് രാവിലെ എണീക്കാന്തുടങ്ങി...

ഒന്നാം ദിവസം:

ഉറക്കവും ഞാനും തമ്മിലുള്ള കഠിനമായ മല്പിടുത്തത്തിനു ശേഷം രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റു...

വേഗം റെഡിയായി പുറത്തിറങ്ങി. ലിസി - പുല്ലേപ്പടി റോഡിലൂടെ ഓടി പുല്ലേപ്പടി പാലത്തിലെത്തി. കുറെ തടിമാടന്മാര്തലങ്ങും വിലങ്ങും നടക്കുന്നു. ഇങ്ങനെ ഓടാന്ഇവനെന്തിന്റെ കേടാ എന്നാ അര്ഥത്തില്അവരൊക്കെ എന്നെ നോക്കി. ഒന്ന് പോടേയ് എന്ന അര്ഥത്തില്അവരെ പുച്ചത്തോടെ നോക്കി ഞാന്വീണ്ടും ഓടി.

പാലത്തിന്റെ ടോള്ബൂത്ത് കഴിഞ്ഞു അല്പം മുന്പോട്ടു പോയപ്പോളാണ് വഴിയില്നില്ക്കുന്ന മൂന്നാല് നായകളെ കണ്ടത്. അവരെ ബഹുമാനിക്കാതെ വരുന്നത് കണ്ടാവണം അതിലൊരുത്തന്വഴിയില്എന്റെ വട്ടം കയറി നിന്നു.

ഈശ്വരാ... കന്നി മാസം കഴിഞ്ഞല്ലോ .. പിന്നെന്താ ഇവര്ക്ക്....

ഓട്ടത്തിന്റെ സ്പീഡ് കുറച്ചു. പട്ടി സമ്മതിക്കുന്നില്ല... എന്റെ നേരെ നോക്കി മുരണ്ടുകൊണ്ടു നില്ക്കുന്നു. അവരുടെ തലവന്എന്ന് തോന്നിക്കുന്ന പട്ടി, അവന്റെ പെര്ഫോമന്സ് വിലയിരുത്തിക്കൊണ്ട് അവിടെ കിടക്കുകയാണ്. ദൈവമേ പട്ടികള്ക്കും ഗുണ്ടായിസമോ... അടുത്തെങ്ങും ആരുമില്ല.

അങ്ങനെ പത്തു പതിനഞ്ചു മിനിട്ട് അനങ്ങാതെ നിന്നപ്പോള്പട്ടികള്ക്ക് ബോറടിച്ചത് കൊണ്ട് അവര്പോയി. അവര്പോയപ്പോള്ഞാനും വീട്ടില്പോയി. അങ്ങനെ ട്രെയിനിംഗ് ഒന്നാം ദിവസം പൊഹ…

രണ്ടാം ദിവസം :

ഇന്നലെ പട്ടി കുളമാക്കി. ഇന്നെങ്കിലും മര്യാദയ്ക്ക് ഓടണം. അതുകൊണ്ട് റൂട്ട് മാറ്റി പിടിച്ചു. അല്പം ഇടവഴിയിലൂടെ ഒക്കെ ഓട്ടം. സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത ഏതൊക്കെയോ വഴികളിലൂടെ ഓടി.

കുറച്ചങ്ങു ചെന്നപ്പോഴാണ് എന്റെ പിറകെ ഒരു ബുള്ളറ്റ് (ബൈക്ക് ) വരുന്നതിന്റെ ശബ്ദം. പാവങ്ങള്എന്നെ ഓവര്ടേക്ക് ചെയ്തോട്ടെ എന്ന് കരുതി ഓട്ടം റോഡിന്റെ വശത്തേക്കാക്കി. എന്നിട്ടും അവര്പോകുന്നില്ല. എന്റെ ഓട്ടത്തിന് അത്ര സ്പീഡോ...? ഇടുക്കിക്കാരന്റെ ഏതെങ്കിലും ആരാധകര്ആയിരിക്കും. മീറ്റ്ചെയ്തു കളയാം എന്നി് കരുതി ഓട്ടം നിര്ത്തി തിരിഞ്ഞു നോക്കി.

കര്ത്താവേ പോലീസ്...!!!

"എന്താടോ ഇവിടെ കാര്യം...?"

"അത് പിന്നെ സാര്‍... ഞാന്ഓടി എക്സര്സൈസ് ചെയ്യുവാ..."

"അതിനു ഓടി കുറയ്ക്കാന്മാത്രം തടിയൊന്നും ശരീരത്തില്ഇല്ലല്ലോ...."

"അത് പിന്നെ ഹൃദയത്തിന് നല്ലതല്ലേ... അതാ..."

പോലീസുകാരന്ഒന്നിരുത്തി മൂളി...

പിന്നെ, പേര്, അഡ്രസ്‌, ജോലി ചെയ്യുന്ന കമ്പനി, അങ്ങനെ എല്ലാം ചോദിച്ചറിഞ്ഞു. കൂടെ ഒരു ഉപദേശവും

"ഓടുന്നതൊക്കെ കൊള്ളാം, അതൊക്കെ വല്ല സ്ട്രീറ്റ് ലൈറ്റ് ഉള്ള സ്ഥലത്തൂടെ."

"ഒക്കെ സാര്‍..."

അങ്ങൊരു പറഞ്ഞത് സത്യം... വല്ലവരും 'കള്ളന്‍' എന്ന് വിളിച്ചു കൂവിയാല്‍, എന്തായി അവസ്ഥ....

അങ്ങനെ പോലീസുകാരന്റെ ഉപദേശത്തോടെ അന്നത്തെ പ്രാക്ടിസ് മതിയാക്കി.

മൂന്നാം ദിവസം:

എന്നും കവര്പാല്കുടിച്ചു മടുത്തപ്പോഴാണ് ഒറിജിനല്പാല്കുടിക്കണം എന്ന് തോന്നിയത്. ഇവിടെ അടുത്തു ഒരു വീട്ടില്അത് കൊടുക്കുന്നുണ്ടെന്നു കേട്ടിരുന്നു. അങ്ങനെ അന്ന് കാത്തു നിന്നു ചേച്ചിയെ കണ്ടു പിടിച്ചു.

"വൈകുന്നേരം വീട്ടിലേക്കു വാ... നോക്കട്ടെ"

ചേച്ചി വല്യ തിരക്കിലാണ്. അത് കൊണ്ട് സ്ഥലം ഒക്കെ ചോദിച്ചു മനസ്സിലാക്കി.

വൈകുന്നേരം ഓഫീസില്നിന്നും ഇറങ്ങിയപ്പോള്അല്പം വൈകി. ഒരു ഏഴു ഏഴര ഒക്കെ ആയിക്കാണും. എന്തായാലും പോയി കളയാം എന്ന് കരുതി.

വീടിന്റെ മുന്പില്ചെന്നപ്പോള്ആരെയും കാണാനില്ല. ഒന്ന് നീട്ടി വിളിച്ചു

"ചേച്ചിയേ...."

നോ റെസ്പോണ്സ്

"ചേച്ചിയെ പൂയ്..."

തൊട്ടടുത്തുള്ള ബാത്ത് റൂമില്നിന്നും കുളി കഴിഞ്ഞ വേഷത്തില്ചേച്ചി ഇറങ്ങി വന്നു (തെറ്റി ധരിക്കരുത്... ചേച്ചിക്ക് 55-60 വയസു വരും)

"ആരാ...?"

"അല്ല ചേച്ചീ....ഞാന്രാവിലെ പാലിന്റെ കാര്യം പറഞ്ഞിരുന്നു. സോറി, ഓഫീസില്നിന്നും ഇറങ്ങിയപ്പോള്അല്പം താമസിച്ചു പോയി. അതാ വൈകിയത്"

"ഫാ...!!!"

ഒറ്റ ആട്ടായിരുന്നു.

"നായിന്റെ മോനെ പാതിരാത്രീല്ആണോടാ അവന്റെ ഒരു പാല്. "

"അല്ല ചേച്ചീ സമയം ഏഴു മണി...."

പിന്നെ തിരുവായില്നിന്നും നിര്ഗളിച്ചത് മധുരമൂറുന്ന ചില തേന്മൊഴികള്ആയിരുന്നു....

വേഗം തന്നെ പുറത്തിറങ്ങി. അപ്പോള്പുറത്തു നിന്ന ഒരു ചേട്ടന്പറഞ്ഞു.

"മോനല്ലാതെ ആരേലും സമയത്ത് അവിടെ പോകുമോ... അവള്ക്കു ആറു മണി കഴിഞ്ഞാല്ഫുള്തണ്ണിയാ"

അങ്ങനെ രാവിലെ ഓടുന്നതിലും വേഗത്തില്ഓടി വീട്ടില്എത്തി. എനിക്ക് കവര്പാല് തന്നെ മതി....

അങ്ങനെ സംഭവ ബഹുലമായ മൂന്നു ദിവസങ്ങള്ക്കു ശേഷം ഇപ്പോള്വലിയ കുഴപ്പങ്ങള്ഒന്നും തന്നെ ഇല്ലാതെ പോകുന്നു. വരുന്ന 18 ഉം 19 ഉം ടെസ്റിന് പോകും അതിന്റെ വിശേഷങ്ങള്പിറകെ.....

5 comments:

  1. അപ്പോ ടെസ്റ്റിനു പോയിട്ടില്ല അല്ലേ?

    ശരി ബാക്കി വിശേഷങ്ങള്‍ വരട്ടെ

    ReplyDelete
  2. പാലൊക്കെ കുടിച്ചു നല്ല തടി വരട്ടെ...രാജപുരത്തുകാര്‍ക്ക് ഒരു എസ് ഐ ഏമാന്റെ കുറവുണ്ട്...
    സിമിലിന്റെ അമ്മാവന്‍ തോമസ്‌ കുട്ടി സി. ആര്‍. പി. എഫ്. എസ് ഐ അല്ലേ?

    ReplyDelete
  3. ആഹാ... അപ്പോ കാര്യയിട്ടാണല്ലേ... :)
    ടെസ്റ്റ് ഒക്കെ പസായി വല്യ പോലീസാവട്ടെ..!

    പോലീസാശംസകള്‍... :)

    ReplyDelete
  4. nalla breaking news

    ReplyDelete
  5. ശ്രീ: കമന്റിനു മറുപടി ഇടാന്‍ അല്പം താമസിച്ചു. ടെസ്റ്റ്‌ 18, 19 തിയതികളില്‍ ആയിരുന്നു. വിശേഷങ്ങള്‍ ഉടന്‍ ഉണ്ടാവും....

    രഘുവേട്ടാ: തടി കുറവായത് പൊക്കത്തില്‍ അട്ജസ്റ്റ് ചെയ്തു. പിന്നെ തോമസ്‌ അങ്കിള്‍ സി ആര്‍ പി എഫ് ല്‍ എസ് ഐ ആണ്. ഇപ്പോള്‍ ജാര്ഖണ്ടില്‍

    ഹാഷിം: ആശംസകള്‍ക്ക് നന്ദി...

    Thanks anonymous

    ReplyDelete