മതമുള്ള മാതാപിതാക്കള്‍ക്ക് മകനായി അവന്‍ ജനിച്ചു
മതവിശ്വാസത്തിലും ദൈവഭയത്തിലും അവനെ വളര്‍ത്തിയെങ്കിലും അവന്‍ "വഴിതെറ്റി പോയി"
ഭീഷണികള്‍ക്കൊന്നും അവന്‍ വഴങ്ങിയില്ല
മാന്യമായി ജീവിക്കുന്നവന് എന്തിനു ദൈവം, എന്തിനു മതം എന്നവന്‍ ചോദിച്ചു
തെറ്റുകള്‍ ചെയ്യാതെ, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്തു ജീവിക്കുന്നവന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്ന് എന്തിനു നിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നു....??
ആര്‍ക്കും ഉത്തരമില്ല
ഇനി ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ എന്തിനു മതത്തില്‍ വിശ്വസിക്കണം ....??
പള്ളിയിലും അമ്പലത്തിലും മോസ്ക്കിലും പോവാതെ ദൈവത്തെ അറിയാന്‍ കഴിയില്ലേ....?
ആര്‍ക്കും ഉത്തരമില്ല
നിനക്ക് ഭ്രാന്താ....
നാട്ടുകാര്‍ പറഞ്ഞു
പരമ്പാരാഗതമായി ദൈവത്തില്‍ വിശ്വസിക്കുകയും പള്ളിയില്‍ പോവുകയും ചെയ്യുന്നവരല്ലേ നമ്മളൊക്കെ. ഇനി നമ്മളായി എന്തിനു ഇതൊക്കെ മാറ്റണം...??
മതം അവനോടു പിരിവു ചോദിച്ചപ്പോള്‍ അവന്‍ കൊടുത്തില്ല
പകരം അവന്‍ വഴിവക്കില്‍ കണ്ട അനാഥര്‍ക്കു ഭക്ഷണം വാങ്ങി നല്‍കി
മതമേലധ്യക്ഷന്മാര്‍ അവനെ പാപിയായി മുദ്രകുത്തി
ഇതെല്ലാം കണ്ടു ദൈവം പുഞ്ചിരിച്ചു
മതം വേണ്ടാത്തവാന്‍ പെണ്ണ് കെട്ടാന്‍ ഇങ്ങോടു വരുമല്ലോ.... അപ്പോള്‍ ഞങ്ങള്‍ നിന്നെ കണ്ടോളാം
മതത്തിന്റെ ഭീഷണി
പക്ഷെ അടുത്തുള്ള അനാഥാശ്രമത്തില്‍ വച്ച് അവന്‍ രെജിസ്റ്രാരെ വരുത്തി രെജിസ്ടര്‍ വിവാഹം ചെയ്തു
പാവപ്പെട്ട അനാഥര്‍ക്ക് ഒക്കെ അന്ന് സദ്യ
അപ്പോഴും ദൈവം പുഞ്ചിരിച്ചു
രജിസ്ടര്‍ ചെയ്ത് നീ ആളാവണ്ട. ചാവുമ്പോള്‍ ഇങ്ങോടു തന്നെ വരും നീ. അപ്പോള്‍ ഞങ്ങള്‍ കണ്ടോളാം
വീണ്ടും മതത്തിന്റെ ഭീഷണി
മതം കാത്തിരുന്നു അവനുവേണ്ടി
മതത്തിന്റെ അടിമകളായ അവന്റെ നാട്ടുകാര്‍ കാത്തിരുന്നു
എന്ത് സംഭവിക്കും എന്നറിയാന്‍
അങ്ങനെ അവസാനം അവന്‍ മരിച്ചു
അവന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് കാഴ്ച നല്‍കി
ശരീരത്തിലെ പ്രധാന അവയവങ്ങള്‍ എല്ലാം അവന്‍ ദാനം നല്‍കി
ബാക്കി വന്ന അവന്റെ ശരീരം മെഡിക്കല്‍ കോളെജിന്
നാളെയുടെ തലമുറയെ ചികിത്സിക്കെണ്ടവര്‍ക്ക് പഠിക്കാനായി
ആര്‍ക്കും ഉപദ്രവം ചെയ്യാതെ ഉപകാരം മാത്രം ചെയ്തു അവന്‍ പോയി
നിറഞ്ഞ സംതൃപ്തിയോടെ
മതവും മതമേലധ്യക്ഷന്മാരും ഇളിഭ്യരായി
ഇതെല്ലാം കണ്ടുകൊണ്ട് ദൈവം അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു....!!!
really grate
ReplyDeleteമതവും ദൈവവും ഇന്ന് പണം ഉണ്ടാക്കുനുള്ള എളുപ്പവഴികള്‍ മാത്രം.
ReplyDeleteഛെ...ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടും ദൈവം വെറുതെ പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ...?
ReplyDeleteഇതാണ് ഈ ദൈവത്തിന്റെ ഒരു കുഴപ്പം...എന്തു കണ്ടാലും വെറുതെ മിഴുങ്ങസ്യാന്നു നോക്കി നില്കും...കമാന്നൊരക്ഷരം മിണ്ടില്ല.
നല്ല എഴുത്തു സിമില്‍..ആശംസകള്‍
(പക്ഷെ പള്ളിയില്‍ പോക്ക് നിര്‍ത്തേണ്ട കേട്ടോ..ദൈവം കോപിച്ചില്ലെങ്കിലും രാജപുരം പള്ളിയിലെ അച്ചന്‍ കോപിക്കും.) :)
Good thought... keep writing...
ReplyDeletegood concept ... good writing .. all the best ..
ReplyDelete