വളരെ കഷ്ടപ്പെട്ട് കിട്ടിയ രണ്ടു ദിവസത്തെ ഓണാവധി കഴിഞ്ഞു തിരികെ എറണാകുളത്തേക്കുള്ള യാത്ര. മൂന്നാം തിയതി ഉച്ചക്കുള്ള ഷിഫ്റ്റില്‍ ആണ്. വീടിനടുത്തുള്ള കീരിത്തോട് എന്ന സ്ഥലത്ത് ബസ് കാത്തു നില്‍ക്കുന്നു. തിരുവോണത്തിന്റെ അടുത്ത ദിവസം ആയതു കൊണ്ട് ബസില്‍ ഇരിക്കാന്‍ സീറ്റ് കിട്ടില്ല എന്ന് ഉറപ്പാണ്. രാവിലെ തന്നെ വൃത്തി കെട്ട ഒരു മഴ. നീണ്ട കാത്തിരിപ്പിന് ശേഷം അവസാനം പൌര്‍ണമി ബസ് വന്നു. ഇടിച്ചു കയറി നോക്കിയപ്പോള്‍ നല്ല തിരക്ക്. എന്തായാലും കമ്പിയില്‍ പിടിച്ചു തൂങ്ങി നില്ക്കാന്‍ തീരുമാനിച്ചു. അല്ലാതെ എന്നാ ചെയ്യാനാ?
കട്ടപ്പന മുതല്‍ എറണാകുളം വരെ പോകുന്ന ബസ് ആണ് അത്. പതിവ് പോലെ മലയാളി മങ്കമാര്‍ മത്സരിച്ചു വാള് വയ്ക്കാന്‍ തുടങ്ങി (vomit) ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പതിവാണ്. ഓണ ദിവസം ചേട്ടന്മാര്‍ രണ്ടെണ്ണം വീശിയിട്ട് വാള് വയ്ക്കും. ചേച്ചിമാര്‍ ബസ്സില്‍ കയറിയാല്‍ പിന്നെ വാളോടു വാള്‍ ആയിരിക്കും. കരിമ്പന്‍ മുതല്‍ നേരിയമംഗലം ആകുന്നതു വരെ ഈ പണി തുടരും. ബസ്സില്‍ സ്ത്രീകളുടെ സീറ്റ് മുന്‍പില്‍ ആയതു കൊണ്ട് ഞങ്ങള്‍ പുരുഷന്മാരാണ് സഹിക്കുന്നത്. അല്ല, ഇതൊക്കെ ആര് കേള്‍ക്കാ നാ?
ബസിന്റെ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന ഞാന്‍ വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് വാള് വയ്ക്കുന്നവരെ നോക്കി നി ന്നു. അപ്പോഴാണ് എന്റെ അടുത്ത് ഒരു ചേട്ടനും 7 - 8 വയസ്സ് വരുന്ന ഒരു പയ്യനും കയറിയത്. ബസ്സിലെ തിക്കിലും തിരക്കിലും അവരുടെ സംഭാവന നല്‍കിയ ആത്മനിര്‍വൃതിയില്‍ അവര്‍ അങ്ങനെ നിലകൊണ്ടു. പയ്യന്‍ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.
മങ്കമാര്‍ വാളുവയ്ക്കല്‍ ഇത് വരെ നിര്‍ത്തിയിട്ടില്ല. എന്റെ ഈശ്വരാ ഇതെന്നാ വാള് മത്സരമാണോ?
ലോവര്‍ പെരിയാര്‍ കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത് നിന്ന പയ്യന്‍ വായ പൊത്തി പിടിച്ചിരിക്കുന്നത് കണ്ടു. പാവം. വാളിന്റെ മണം അടിച്ചിട്ടാവാം. അവന്‍ അങ്ങനെ വായ പൊത്തിപ്പിടിച്ചു തന്നെ നില കൊണ്ടു.
തട്ടേക്കണ്ണി ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റി വണ്ടി എടുത്തതും ഒരിക്കലും പ്രതീക്ഷിക്കാത്ത അത് സംഭവിച്ചു. പയ്യന്‍ വായില്‍ നിന്ന് കയ്യെടുക്കുകയും ഗ്വാ... എന്ന ശബ്ദത്തില്‍ ഒറ്റ വാളായിരുന്നു.
എന്തോ പന്തികേട് തോന്നിയിരുന്ന ഞാന്‍ പെട്ടന്ന് ബോധവാനായി. MATRIX എന്ന സിനിമയില്‍ വെടി ഉണ്ട വരുമ്പോള്‍ ഒഴിഞ്ഞു മാറുന്ന പോലെ ഞാന്‍ ഒരു സൈഡിലേക്കു ഒഴിഞ്ഞു മാറി.
ഭാഗ്യം എന്റെ ഷര്‍ട്ടില്‍ വീണില്ല. പക്ഷെ അരുതാത്തത് സംഭവിച്ചു. ഞാന്‍ മാറിയ ഗ്യാപ്പില്‍ മുന്‍പില്‍ നിന്ന ചേട്ടന്റെ ഷര്‍ട്ടിലേക്ക് ആ ചിന്ന വാള്‍ പതിച്ചു.
പയ്യന്‍ വാള് വച്ച കാര്യം മനസ്സിലാക്കിയ തന്ത കൊച്ചിനെയും എടുത്തു ബസിന്റെ എക്സ്ട്രീം ബാക്കിലേക്ക് പോയി. നമ്മുടെ ചേട്ടന്റെ പുറത്തു പയ്യന്‍ വാള് വച്ച കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. വാള് വച്ച് തളര്‍ന്നു മയങ്ങുന്ന ചേച്ചിമാരെ അദ്ദേഹം കാരുണ്യത്തോടെ വായിനോക്കുകയാണ്. ഷര്‍ട്ടിന്റെ ബാക്കില്‍ വാളിരിക്കുന്ന കാര്യം ആരും അദ്ദേഹത്തോട് പറഞ്ഞുമില്ല
എനിക്ക് അദ്ദേഹത്തോട് ദയ തോന്നി. വൃത്തി കെട്ട സംസ്ക്കാരമില്ലാത്ത മലയാളീസ്. വാള് നോക്കി നില്‍ക്കുന്നു.
ഞാന്‍ പതിയെ അദ്ദേഹത്തിന്റെ തോളില്‍ തട്ടി വിളിച്ചു
"ചേട്ടാ..."
നീ ആരാടാ എന്ന രീതിയില്‍ ഒരു നോട്ടം
"എന്താ?"
"അല്ല ചേട്ടാ ഷര്‍ട്ടില്‍ അല്പം വാളായി"
"വാട്ട്?"
അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിരാവിലെ തന്നെ അലക്കി തേച്ചു ഭംഗിയായി കൊണ്ടുവന്ന ഷര്‍ട്ട്....
തന്നെ അടിച്ച വില്ലനെ സുരേഷ് ഗോപി നോക്കുന്ന പോലെ അയാള്‍ എന്നെ നോക്കി.
കണ്ണുകള്‍ ഒക്കെ ചുവന്നിരിക്കുന്നു.
"നിനക്കൊക്കെ ബസിന്റെ പുറത്തേക്കു വാള് വച്ച് കൂടെടോ"
അയാള്‍ ചൂടായി
മൈ ടിയര്‍ ചേട്ടാ, ഐ ആം നോട്ട് ദ വണ്‍ ഹൂ പുട്ട് വാള്‍ ഓണ്‍ യുവര്‍ ബ്യൂട്ടിഫുള്‍ ഷര്‍ട്ട്.
"അയ്യോ ചേട്ടാ അത് ഞാനല്ല."
എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ ബസ്സില്‍ വാള് വച്ചിട്ടില്ല. കള്ള് കുടിച്ചു പോലും വാള് വയ്ക്കാത്ത നിരപരാധി ആണ് ഞാന്‍.
"ഇവിടെ നിന്ന ഒരു പയ്യനാ വാള് പണിതത്."
അയാള്‍ അവിടെ ഒക്കെ നോക്കി. ഒരു പയ്യനും ഇല്ല. എന്റെ പുറകില്‍ 90 വയസ്സായ ഒരു കിളവന്‍ ഇരിപ്പുണ്ട്.
അയ്യോ ചേട്ടാ സത്യമായിട്ടും ഒരു ചേട്ടനും പയ്യനും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ പുറകില്‍ പയ്യനെ വാള് വയ്പ്പിക്കുകയാ.
വിശ്വാസം വരാതെ അയാള്‍ പുറകിലേക്ക് എത്തി വലിഞ്ഞു നോക്കി ഞാന്‍ പറഞ്ഞത് ശരി ആണെന്ന് ഉറപ്പു വരുത്തി.
ഉം....
ഇരുത്തി ഒരു മൂളലോടെ അയാള്‍ തിരിഞ്ഞു നിന്ന് ആ പയ്യനെ പറ്റിയും അവനു അതി രാവിലെ ഫുഡ് കൊടുത്ത അവന്റെ അപ്പനെയും അമ്മയെയും ഒക്കെ ചീത്ത പറഞ്ഞു കൊണ്ടിരുന്നു.
ഹാവൂ.... എന്തായാലും കേസില്‍ നിന്ന് ഞാന്‍ ഊരിയല്ലോ... അത് മതി.
വീട്ടില്‍ വന്നു കുളിച്ചു ഫുഡ് കഴിച്ചു 1.30 pm ഷിഫ്റ്റിനു ലോഗ് ഇന്‍ ചെയ്തിട്ടും അങ്ങോരുടെ ചുവന്ന കണ്ണും ആ നോട്ടവും എന്റെ മനസ്സില്‍ നിന്ന് പോയില്ല
ഇനി മുതല്‍ ഒരാളുടെ ഷര്‍ട്ടില്‍ വാള്‍ അല്ല തേള്‍ കണ്ടാലും അത് പറയില്ല എന്ന് ഈ അനുഭവത്തോടെ തീരുമാനിച്ചു
Email: idukkikaransimil@gmail.com
New story onavaal
ReplyDeleteഹ ഹ ഓണ വാള്‍ കൊള്ളാം...
ReplyDeleteകീരിത്തോട് മുതല്‍ നേരിയമംഗലം വരെ "വാള്‍ ഏരിയ" ആണ് സിമിലെ..ഒരിക്കല്‍ പനംകൂട്ടിയില്‍ നിന്നും കയറിയ എന്റെ പുറത്തു ഒരു ചേടത്തി വച്ച കൊടുവാളിന്റെ മണം മാറിയത് ഒരാഴ്ച പെരിയാറില്‍ കുളിച്ചതിനു ശേഷമാ ..
നല്ല കഥകള്‍ ആശംസകള്‍