Wednesday, January 27, 2010

കുബേര കുണ്ടലി ധരിച്ചാല്‍ കാശുണ്ടാകുമോ...?

രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വെറുതെ ചാനലുകള്‍ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു . മലയാളത്തിലെ പ്രശസ്തമായ ഒരു ആദ്യകാല ചാനല്‍. ചില ഹിന്ദി ചാനലുകളില്‍ കാണുന്നത് പോലെയുള്ള ഒരു തരം പരസ്യം..
"നിങ്ങള്ക്ക് സാമ്പത്തിക അഭിവൃത്തി ഉണ്ടാകുന്നില്ലേ...? കുബേര മഹാരാജാവ് നിങ്ങളില്‍ പ്രസാദിച്ചില്ലേ...? നിങ്ങള്‍ കുബേര കുണ്ടലി ധരിക്കൂ..."
ഓഹോ അപ്പൊ അതാണ്‌ കാര്യം...

മുടി സ്ട്രയിട്ടന്‍ ചെയ്ത ഒരു പെണ്ണുമ്പിള്ള അടിച്ചു വിടുകയാണ്

കുബേര മഹാരാജാവിന്റെ പ്രസാദം ഉണ്ടായാല്‍ പിന്നെ നിങ്ങടെ വീട്ടില്‍ നോട്ടു മഴയായിരിക്കും പോലും...

പിന്നെ അവള്‍ കുണ്ടലി കാണിച്ചു. സാക്ഷാല്‍ കുബേര കുണ്ടലി....

ഒരു നാലിഞ്ചു നീട്ടം വരുന്ന ഒരു സാധനം... അത് പണപ്പെട്ടിക്കകത്തും പിന്നെ വീട്ടിലെ എവിടെയോ കൂടി വയ്ക്കണമെന്ന്.

കുണ്ടലി ആള് മോശം അല്ല കേട്ടോ. വില വെറും നാലായിരം രൂപ. അതൊരെണ്ണം വാങ്ങി വച്ചാല്‍ പിന്നെ കുബേര മഹാരാജാവ് അങ്ങ് പ്രസാദിക്കലോ പ്രസാദിക്കല്‍ ആയിരിക്കും.

ചൊറിഞ്ഞു കയറി വന്നത് കൊണ്ട് പെട്ടന്ന് തന്നെ ചാനല്‍ മാറ്റി.

ഓഫീസിലേക്കുള്ള വഴിയില്‍ ഇത് തന്നെയായിരുന്നു തലയില്‍... ഒരു കുണ്ടലി വാങ്ങി വീട്ടില്‍ വച്ചാല്‍ പോരെ...? എന്തിനാ ജോലിക്ക് പോകുന്നെ... കഷ്ടം തന്നെ.... നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന മലയാളികള്‍ക്കിടയിലേക്കും ഇത്തരം ബുള്‍ ഷിറ്റുകള്‍ വന്നു തുടങ്ങിയല്ലോ...

ധനാകര്‍ഷണ യന്ത്രം, ഇഷ്ടപെട്ട പെണ്ണിനെ ആകര്‍ഷിക്കാന്‍ യന്ത്രം.... എന്ന് വേണ്ട ലോകത്തുള്ള സകല തരികിടകള്‍ക്കും ഇപ്പോള്‍ യന്ത്രം....

നാലായിരവും അയ്യായിരവും കൊടുത്ത് ഇതൊക്കെ വാങ്ങി ഉപയോഗിക്കുന്നവരോട് ഒരു വാക്ക്...

നിങ്ങള്‍ ഇത് വാങ്ങുമ്പോള്‍ കുബേര മഹാരാജാവ് പ്രസാദിക്കുന്നതും നോട്ടു മഴ ഉണ്ടാകുന്നതും ഇതൊക്കെ വില്‍ക്കുന്നവരുടെ പണപ്പെട്ടിയില്‍ മാത്രമായിരിക്കും

ചില കൂതറ ചാനലുകള്‍ കാശുണ്ടാക്കാനായി എന്ത് പരിപാടിയും കാണിക്കുമായിരിക്കും. പക്ഷെ മലയാളത്തിലെ മുഖ്യ ധാരാ ചാനലുകള്‍ അങ്ങനെ ആവാന്‍ പാടില്ലല്ലോ. സമൂഹത്തിലെ ചില അന്ധ വിശ്വാസങ്ങളെയും മറ്റു അനാചാരങ്ങളെയും പറ്റി ആളുകളില്‍ അവെയര്‍നസ് ഉണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നല്ല പങ്കുണ്ട്. അങ്ങനെ ഉള്ള മുഖ്യധാര ചാനലുകള്‍ ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്തു ആളുകളെ വിഡ്ഢികളാക്കാതെ സമൂഹത്തിനു ഗുണം ചെയ്യുന്ന കാര്യങ്ങള്‍ സംപ്രേഷണം ചെയ്യേണ്ടതാണ്...

പിന്നെ എത്ര വിദ്യാഭ്യാസം നേടിയാലും ചില 'വിശ്വാസങ്ങള്‍' ഉപേക്ഷിക്കാന്‍ മടിക്കുന്നവരോട് എന്ത് പറയാന്‍....

5 comments:

  1. എത്ര വിദ്യാഭ്യാസം നേടിയാലും ചില 'വിശ്വാസങ്ങള്‍' ഉപേക്ഷിക്കാന്‍ മടിക്കുന്നവരോട് എന്ത് പറയാന്‍....

    ReplyDelete
  2. ഞാനും രാവിലെ ഈ പരസ്യം കണ്ടിരുന്നു. ജോലിയാണെ പൊയിരിക്കുന്നു, പുതിയത് ഒന്നും ഒത്തുവരുന്നും ഇല്ല. ഇതൊരെണ്ണം വാങ്ങിയാലോ എന്നു വീട്ടില്‍ തമാശായി പറയുകയും ചെയ്തു..:).
    കുബേര മഹരാജാവു.ഫൂ...

    എന്തു മാത്രം തട്ടിപ്പുകള്‍.. ലോകത്തെല്ലയിടത്തും ഇതിനു സ്കോപ്പുണ്ട്..അതിനു വിദ്യാഭ്യാസം ഒന്നും ഒരു തടസവും ഇല്ല...

    ReplyDelete
  3. ഒരെണ്ണം വാങ്ങി സർക്കാർ ഖജനാവിൽ ഇട്ടാലോ..?

    ReplyDelete
  4. ശ്ശോ പതുക്കെ വിമര്‍ശിക്ക് സിമില്‍‌ജീ. നാലാം തൂണ് ഇളകിയാല്‍ ജനാധിപത്യം ഇടിഞ്ഞുപൊളിഞ്ഞ് വീഴീല്ലേ. ഇത്തരം പിതൃശൂന്യ ഉഡായിപ്പികളൊക്കെ സം‌പ്രേഷണം ചെയ്ത് കിട്ടുന്ന കാശുകൊണ്ടാണ് പാവങ്ങള്‍ ജനാധിപത്യത്തെ ഉദ്ധരിച്ചോണ്ടിരിക്കുന്നത്.
    നല്ല പോസ്റ്റ് :)

    ReplyDelete
  5. വേണാടന്‍, ബിട്ടൂസ് ആന്‍റ് ബിനോയ്‌ .... കമന്റുകള്‍ക്ക് വളരെ നന്ദി
    വാങ്ങാതിരുന്നത് നന്നായി വേണാടന്‍
    ബിട്ടൂസ്... ഖജനാവില്‍ ഇടാന്‍ മന്ത്രിമാര്‍ തീരുമാനിച്ചാല്‍ ഇനി കുണ്ടലീനി കോഴ എന്ന വാക്കുകൂടി കേള്‍ക്കേണ്ടി വരും, അല്ലെ...?
    ബിനോയ്‌ ജി.... മുഖ്യധാരാ മാധ്യമങ്ങള്‍ എങ്കിലും ഇതില്‍ നിന്നും പിന്മാറെണ്ടതല്ലേ...എന്ത് ചെയ്യാന്‍...

    ReplyDelete