Friday, March 5, 2010

അമിത മതബോധം വേണോ...?

രാവിലെ എഴുന്നേറ്റപ്പോള്മുതല്കേള്ക്കാന്തുടങ്ങിയതാണ്അടുത്ത ബില്ഡിങ്ങിന്റെ മുകളിലത്തെ നിലയില്നിന്നും കൊട്ടും പാട്ടും മേളവും. ഏതോ പോന്തകൊസ്തു സഭയുടെ പ്രാര്ത്ഥന നടക്കുകയാണ്. സ്ഥലം പാലാരിവട്ടം പൈപ്പ് ലൈന്റോഡ്‌.... രണ്ടു മണിക്കൂറിനു ശേഷം പുറത്തിറങ്ങിയപ്പോഴും കഴിഞ്ഞിട്ടില്ല ബഹളം. ചുറ്റുപാടും തിങ്ങി നിറഞ്ഞു വീടുകള്‍... അതിനിടയിലാണ് ബഹളം.

അങ്ങനെ നടക്കുമ്പോള്ഓര് വന്നത് SSLC പരീക്ഷക്ക്തയാറെടുക്കുന്ന അനിയനെയാണ്. അവനെപ്പോലെ പരീക്ഷക്ക് തയാറെടുക്കുന്ന എത്രയോ കുട്ടികള് പരിസരത്തു കാണും. രാവിലെ എഴുന്നേറ്റു രണ്ടക്ഷരം പഠിക്കാന്ശ്രമിക്കുന്ന ഇവര്ക്ക് എത്ര ശല്യമാവും കൊട്ടും പാട്ടും... അങ്ങനെ പല പല ചിന്തകള്മനസ്സിലൂടെ കടന്നു പോയി.

ഉച്ചഭാഷിണിയും മറ്റും ഉപയോഗിച്ചു മറ്റുള്ളവര്ക്ക് ശല്യമാവുന്ന വിധത്തിലുള്ള പരിപാടികള്നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. പക്ഷെ അതൊക്കെ എത്ര മാത്രം പ്രാവര്ത്തികമാവുന്നു എന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്കണം. മൈക്ക് ഉപയോഗിച്ചു ഇങ്ങനെ ശബ്ദമുണ്ടാക്കി നാട്ടുകാരെ ശല്യം ചെയ്യുന്നതില്ഇന്ന് മുന്നില്നില്ക്കുന്നത് അമ്പലങ്ങളും പള്ളികളും പിന്നെ ഇതുപോലെയുള്ള പ്രാര്ത്ഥന കൂട്ടായ്മകളും ആണ്.

കുര്ബാനയ്ക്ക് മുന്പും ശേഷവും പള്ളിയില്നിന്നും ഉയരുന്ന ഭക്തിഗാനം ക്രിസ്ത്യാനികള്ക്ക് ദഹിക്കും.... എന്നാല്മറ്റു മതസ്ഥര്ക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. പള്ളിയില്പെരുന്നാള്വന്നാല്മൂന്നാല് ദിവസത്തേക്ക് പള്ളിയിലെ സര് പരിപാടികളും വലിയ മൈക്കുകള്വച്ചു നാട്ടുകാരെ മുഴുവന്കേള്പ്പിക്കും. അതുപോലെ തന്നെയാണ് അമ്പലങ്ങളിലും. വൈകുന്നേരമായാല്ചില സ്ഥലങ്ങളില്ഉച്ചത്തില്ഭക്തിഗാനങ്ങള്വയ്ക്കുന്നത് പതിവ് സംഭവമാണ്. ബംഗ്ലൂരില്ആയിരുന്നപ്പോള് ശല്യം ശരിക്കും അനുഭവിച്ചതാണ്‌. ഡിഗ്രി പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയത്താണ് അടുത്തുള്ള അമ്പലത്തില്എന്തോ ഉത്സവം വന്നത്. വില്ലജ് ഏരിയ ആയതു കൊണ്ടാവാം ശബ്ദത്തിന് ഒരു മയവും ഇല്ലായിരുന്നു. രാത്രി മുഴുവന്കന്നടയില്ഒരു മാതിരി ടൈപ് കഥാ പ്രസംഗം. കേരളത്തില്അത്രയ്ക്കങ്ങ് ഇല്ലെങ്കിലും, പരിപാടിക്ക് കുറവില്ല. ഞായറാഴ്ച രാവിലെ മുതലുള്ള പോന്തക്കൊസ്ത് പ്രാര്ത്ഥന ശുശ്രൂഷയുടെ ശബ്ദമാണ് സഹിക്കാന്പറ്റാത്തത്

സ്വന്തം വിശ്വാസം ഇങ്ങനെ കൊട്ടി ഘോഷിച്ചു മറ്റുള്ളവരെ ശല്യപ്പെടുത്തണോ...? മറ്റു സഹോദരങ്ങള്ക്ക്ശല്യമാവും രീതിയില്ദൈവത്തെ ആരാധിക്കുന്നതില്എന്ത് അര്ത്ഥമാണുള്ളത്‌? താന്വിശ്വസിക്കുന്ന മതമാണ്ഏറ്റവും നല്ലത്, തന്റെ മതത്തില്ചേരാത്തവരെല്ലാം നിത്യനാശത്തിലേക്ക് പോകും എന്ന ചിന്താഗതി ആദ്യം മാറ്റണം. ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങള്സ്വന്തം മതത്തിലേക്ക് മാക്സിമം ആളെ ചേര്ക്കാന്നെട്ടോട്ടം ഓടുകയാണ്. ക്രിസ്ത്യാനികള്അല്ലാത്ത എല്ലാവരും നരകത്തിലേക്കും തങ്ങള്സ്വര്ഗത്തിലേക്കും എന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നു സ്വന്തം മതത്തില്വിശ്വസിക്കുകയും അതോടൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം വന്നെങ്കിലേ ഇന്ത്യ നന്നാവൂ..

ഇടുക്കിക്കാരന്റെ പുതിയ ഫോട്ടോ ബ്ലോഗു കാണാന്‍ ഇവിടെ ഞെക്കുക

7 comments:

 1. സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യമുള്ള ഈ നാട്ടില്‍ മറ്റുള്ളവന്‍റെ വികാരവിചാരങ്ങള്‍ക്ക് എന്ത് വില...........

  ReplyDelete
 2. ഹാഷിം ആന്ഡ് മാറുന്ന മലയാളി, കമന്റുകള്ക്ക് വളരെ നന്ദി... എന്ത് ചെയ്യാനാ... സഹിക്കാതെ തരമില്ലല്ലോ

  ReplyDelete
 3. ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് ഒരു കഥ പോലെ ഇവിടെ പറയാന്‍ ശ്രമിച്ചിട്ടിട്ടുണ്ട്.

  ReplyDelete
 4. കമന്റുകള്‍ക്ക് നന്ദി നിരക്ഷരന്‍ & ശ്രീ

  ReplyDelete
 5. സംഭവം സത്യമാണ്.....പക്ഷെ അതിനു മാറ്റം വരുമെന്ന് പ്രതീക്ഷിക്കേണ്ട...

  ReplyDelete