Thursday, July 1, 2010

ശുംഭന്മാരേ ഞങ്ങള്‍ സഖാക്കളാണ്...?

നിങ്ങള്‍ ഒരു രാഷ്ട്രീയ നേതാവാണോ?
സര്‍ക്കാരും പോലീസും നിങ്ങളുടെ പോക്കറ്റില്‍ ആണോ?
പോക്കറ്റില്‍ നിറയെ കാശുണ്ടോ?
ഒരു മൈക്ക് നിങ്ങളുടെ കയ്യില്‍ ഉണ്ടോ?
എങ്കില്‍ നിങ്ങള്ക്ക് അതുമായി റോഡിലേക്ക് ഇറങ്ങാം
ആരെയും എന്തും പറയാം
അപ്പനെ കേറി "ഡാ ഔസേപ്പേ" എന്ന് വിളിക്കാം
സംസ്ഥാനത്തെ നീതിന്യായ കോടതികളെ വിമര്‍ശിക്കാം
വെറും വിമര്‍ശനമല്ല
പരമോന്നത നീതി ന്യായ പീഠത്തില്‍ ഇരിക്കുന്നവരെ വരെ വിമര്‍ശിക്കാം
ശുംഭന്മാര്‍ എന്ന് വിളിക്കാം


ചില്ലുമേടകളില്‍ ഇരുന്നു ഉത്തരവുകള്‍ ഇറക്കുന്നവര്‍ക്ക് അറിയില്ലല്ലോ
സമ്മേളനം നടത്താന്‍ മുട്ടി നടക്കുന്നവര്‍ക്ക് സ്ഥലമില്ലെന്ന്
നിങ്ങള്‍ ഒന്നും പേടിക്കേണ്ട
കാരണം, ഇതൊന്നും കോടതി അലക്‌ഷ്യം എന്ന സോ കോള്‍ഡ് പരിപാടി അല്ല
ഒരു പാര്‍ട്ടി ആയാല്‍ സമ്മേളനങ്ങള്‍ നടത്തും
അത് റോഡരുകില്‍ പാടില്ലെന്ന് പറയാന്‍ കോടതി ആരാ...?
ഇത് ജനാധിപത്യ വിരുദ്ധമല്ലേ
ജനാധിപത്യ രാഷ്ട്രത്തില്‍ ഞങ്ങള്‍ അടുപ്പിലും അപ്പിയിടും
യോഗസ്ഥലത്തേക്ക് ടിപ്പര്‍ ലോറി ഇരച്ചു കയറിയാലും ചാവുന്നത് ഞങ്ങടെ ആള്‍ക്കാരല്ലേ
പിന്നെ ട്രാഫിക് ബ്ലോക്ക്
അതൊക്കെ അങ്ങ് സഹിക്കണം ഹേ
ഒന്നൂല്ലേലും ഞങ്ങള്‍ സഖാക്കള്‍ അല്ലെ...???

3 comments:

  1. ഹ ഹ വായിനോക്കികള്‍ക്ക് എന്ത് വിലക്കയറ്റം എന്ത് ജനങ്ങള്‍.:)-

    ReplyDelete
  2. വിലകയറ്റം ആയാലും കവലയില്‍ നിന്നും രന്ദു പേരെ തെരി പരയാടെ എന്തു പിനരായി???

    ReplyDelete
  3. കമന്റുകള്‍ക്ക് നന്ദി ഷാജി, രാഹുല്‍ ആന്‍ഡ്‌ സത

    ReplyDelete