പെണ്ണുകാണാൻ പോയപ്പോൾ താൻ ഒരു ബ്ലോഗറും എഴുത്തുകാരനും ആണെന്ന് അവളെ ബോധ്യപ്പെടുത്താൻ അൽപം ആലങ്കാരികമായ ഭാഷയിൽ അയാൾ അവളോട് പറഞ്ഞു
"എനിക്ക് ചെറുതായി എഴുത്തിന്റെ അസുഖമുണ്ട് "
അതുകേട്ട് അവൾ ചോദിച്ചു
"എത്രനാളായി തുടങ്ങിയിട്ട്...?"
"ഒരു അഞ്ചാറു വർഷമായി "
"ഡോക്ടർമാരെ ഒന്നും കാണിച്ചില്ലേ...?
തന്റെ ഭാവി വധുവും ആലങ്കാരികമായി സംസാരിക്കുന്നത് കേട്ട് അയാൾക്ക് സന്തോഷമായി
"ഡോക്ടറെ കാണിച്ചിട്ട് കാര്യമില്ല. ഇതിനു മരുന്നൊന്നും ഇല്ല"
അടുത്ത ദിവസം രാവിലെ ബ്രോക്കർ വാസു അച്ഛനോട് എന്തോ പറയുന്നത് കേട്ടാണ് എഴുത്തുകാരൻ ഉണർന്നത്
"ചെക്കനു അഞ്ചാറു വർഷമായി ചികിത്സിച്ചു മാറാത്ത എന്തോ ദീനം ഉണ്ടത്രേ. അതുകൊണ്ട് അവർ ഈ ആലോചനയിൽ നിന്ന് പിന്മാറുന്നു എന്ന്."
ഇത് കേട്ട് ഒരു കോട്ടുവാ ഇട്ടുകൊണ്ട് തന്റെ ലാപ്ടോപ് തുറന്നു അടുത്ത ബ്ലോഗ് പോസ്റ്റിലേക്ക് അയാൾ കടന്നു
ആലങ്കാരികമായി തന്നെ വീണ്ടും എഴുതാൻ...!!

സമാന അസുഖമുള്ളവരെ തേടുന്നതാണ് നല്ലത്. ഹഹഹ..കൊള്ളാം മിനിക്കഥ
ReplyDeleteee asukathe kurichu bhavana shettiyodu adyame paranjirunnel ninakku kurachu dhana nashtam ozhivakkamayirunnu..
ReplyDelete