Tuesday, November 30, 2010

ഇന്നാരെയാണോ കണി കണ്ടത് ഈശ്വരാ...!!

ഈ കണി കാണുക എന്നൊക്കെ പറയുന്നത് പോലുള്ള അന്ധ വിശ്വാസങ്ങളില്‍ ഇടുക്കിക്കാരന് തീരെ വിശ്വാസമില്ല. എന്നാലും ഇന്നത്തെ ദിവസം... എന്റമ്മോ... അറിയാതെ ചോദിച്ചു പോവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

ഒക്കെ തുടങ്ങുന്നത് രാവിലത്തെ കുളിയോടെയാണ്. എല്ലാ ദിവസവും ആദ്യം കുളിക്കുന്ന ഞാന്‍ ഇന്ന് അവസാനം ആയിപ്പോയി. ലക്സ് സോപ്പ് നന്നായി പതച്ചു നില്‍ക്കുമ്പോളാണ് പണ്ടാരമടങ്ങാന്‍ വെള്ളം തീര്‍ന്നത്. റൂമിലാനെങ്കില്‍ വേറെ ആരും ഇല്ല. ഭിത്തിയില്‍ ഇരുന്നു അത്രയും നേരം എന്റെ കുളി സീന്‍ കണ്ടു കൊണ്ടിരുന്ന പല്ലി 'നിനക്ക് അങ്ങനെ തന്നെ വേണമെടാ' എന്ന അര്‍ഥത്തില്‍ ഒരു നോട്ടം. പല്ലിയെ പറഞ്ഞിട്ട് കാര്യമില്ല. എന്നും കുളിക്കാന്‍ കയറുമ്പോള്‍ അതിന്റെ മേത്ത് രണ്ടു കപ്പ്‌ വെള്ളം എങ്കിലും ഒഴിച്ചു ശല്യപ്പെടുത്തുന്നതല്ലേ.

പിന്നെ എന്ത് ചെയ്യാനാ... 'ചോട്ടാ മുംബൈയില്‍ ' സിദ്ദിക്കിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് പോലെ ദേഹം നിറയെ സോപ്പ് പതയുമായി വീടിനു പുറത്തിറങ്ങി മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.

താമസിച്ചു പോയതുകൊണ്ട് ബ്രേക്ക് ഫാസ്റ്റ്‌ ഫാസ്റ്റാക്കാം എന്ന് കരുതിയാണ് ഹൈകോര്‍ട്ട് ബസ് സ്റൊപ്പിനു പിറകിലുള്ള തട്ട് കടയില്‍ പോയത്. പഴം ബോളിയും ചായയും കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍. എന്നെ കണ്ടതും ' ഡാ രാജേഷേ...' എന്ന് വിളിച്ചു അടുത്തേക്ക്‌ വന്നു.

രാജേഷോ...?

എന്റെ പേര് എപ്പോഴാണോ മാറ്റിയത്... ഞാന്‍ അറിഞ്ഞില്ലല്ലോ
പാവം ആള് മാറിയതാവും.
'അതേയ് ചേട്ടാ.. ഞാന്‍ രാജേഷ്‌ അല്ല. '
പുള്ളി ഒന്നും മിണ്ടാതെ നിന്നു
ഒരു കഞ്ചാവ് അടിക്ടിന്റെ എല്ലാ ലുക്കും ഉണ്ട്.
പെട്ടന്നാണ് പുള്ളി തന്റെ സ്വഭാവം ഇറക്കിയത്.
'ഒരു അമ്പതു രൂപ തന്നെടാ രാജേഷേ...'
'ചേട്ടാ ഞാന്‍ രാജേഷ്‌ അല്ലെന്നു പറഞ്ഞില്ലേ...?'
വീണ്ടും മൌനം
'എന്നാല്‍ ഒരു പത്തു രൂപ താടാ...'
'സോറി എന്റെ കയ്യില്‍ ഇല്ല..'
'ഒരു പത്തു രൂപ തരാത്ത നീ എന്ത് സുഹൃത്താടാ'
അയാളുടെ അലര്‍ച്ച കേട്ട് അവിടെ നിന്നിരുന്ന എല്ലാവരും തിരിഞ്ഞു നോക്കി.
ഞാന്‍ ഒന്നും മിണ്ടാതെ പഴം വിഴുങ്ങിയപോലെ നിന്നും. സത്യം പറഞ്ഞാല്‍ വായിലിരുന്ന പഴം ബോളി ചവയ്ക്കാതെ തന്നെ ഇറങ്ങി പോയി
വീണ്ടും മൌനം
'അഞ്ചു രൂപ...'
പിച്ചക്കാരന്‍... ഉണ്ടായിരുന്ന അഞ്ചു രൂപ കൊടുത്ത് ഒഴിവാക്കി. അതും വാങ്ങി അയാള്‍ പോയി.
കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കുമ്പോള്‍ കടക്കാരന്‍ ചോദിച്ചു.
'സാറിനൊന്നും വേറെ പണിയില്ലേ. അവന്‍ ഇവിടുത്തെ നമ്പര്‍ വണ്‍ കണ്ചാവാ. ഇതവന്റെ സ്ഥിരം പരിപാടിയാ.'
'തെണ്ടീ... അത് അപ്പൊ പറഞ്ഞു കൂടാരുന്നോ... നാണം കേട്ടത് മിച്ചം.’
അങ്ങനെ ഓഫിസിലേക്ക്
അവിടെ നല്ല തിരക്കുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
ഓഫിസിലെ പണി ഒരു വിധം തീര്‍ത്ത്‌ സര്‍വ റിലെയും പോയി ആണ് പോണേക്കര ബസില്‍ കയറിയത്.
പതിവില്ലാതെ ഏറ്റവും ബാക്കില്‍ സീറ്റ് കിട്ടി.
വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് എന്റെ അടുത്തിരുന്ന ഒരു മൊട്ട തലയന്‍ എന്റെ കയ്യിലെ സൊനാറ്റ വാച്ചിലേക്കും അയാളുടെ കയ്യിലെ വാച്ചിലേക്കും മാറി മാറി നോക്കുന്നത് ശ്രദ്ധിച്ചത്.
ഞാന്‍ അയാളെ നോക്കി എന്ന് മനസിലായപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി. തമിഴ് കലര്‍ന്ന ഇംഗ്ലിഷില്‍
‘Good that you are using an Indian watch…’
ഞാന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.
‘I am also using Indian watch”
‘That’s very good’
ഞാന്‍ പറഞ്ഞു.
‘തമ്പീ നാന്‍ എതുക്ക്‌ ഇന്ത്യന്‍ വാച് യൂസ് പണ്ണത് എന്ന് ഉനക്ക് തെരിയുമാ. .?’
ഞാന്‍ ഒന്നും മിണ്ടിയില്ല
ഇയാള്‍ക്ക് അല്പം ലൂസ് ഉണ്ടോ എന്ന് ഒരു ഡൌട്ട്
'എന്നുടെ ബ്രദര്‍ എനക്ക് അമേരിക്കാവില്‍ നിന്ത് ഒരു വാച്ച് ഗിഫ്റ്റ് പണ്ണിയാച്ച്. ആനാല്‍ അതുക്കുല്ലേ
അമേരിക്കന്‍ ടൈം മട്ടും ഇറുക്ക്‌. '
'കര്‍ത്താവേ... അതെന്തു വാച്ച്"
'ആനാല്‍, ഇന്ത്യന്‍ വാച്ചില്‍ ഇന്ത്യന്‍ ടൈം മട്ടും ഇരുക്ക്‌ '
കര്‍ത്താവേ... ഇയാള്‍ക്ക് മുട്ടന്‍ പ്രാന്താ
കുറച്ചു നേരം അയാളെ മൈന്‍ഡ് ചെയ്യാതെ ഇരുന്നു.
പുള്ളി വിടുന്നില്ല. ലോകത്തിലുള്ള സര്‍വതിനെയും പറ്റി ഈ യാത്രയില്‍ സംസാരിക്കും എന്ന് തോന്നി.
പക്ഷെ ഇതൊരുമാതിരി വട്ട്
കലൂര്‍ സ്ടാന്റില്‍ എന്റെ അടുത്തിരുന്ന മറ്റൊരാള്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അല്‍പ്പം നീങ്ങിയിരുന്ന് എന്റെയും ആ വട്ടന്റെയും ഇടയില്‍ ഇരിക്കാന്‍ ഒരാളെ ക്ഷണിച്ചു. അയാള്‍ പറഞ്ഞു
'അവിടെ ഇരിക്കുന്നതിലും ഭേദം നില്ക്കുന്നതാ...'
അയാള്‍ പറഞ്ഞത് ന്യായം
മൊബൈല്‍ എടുത്തു എസ് എം എസ് വായിച്ചുകൊണ്ടിരുന്നു. എന്നിട്ടും അയാള്‍ വിടുന്നില്ല. ഒബാമയെ പറ്റി എന്തൊക്കെയോ പുലമ്പുന്നു. പണ്ടാരം അടങ്ങാന്‍ ഇയാള്ക്കൊന്നു മിണ്ടാതിരുന്നു കൂടെ.
സഹിക്കാനാവാതെ ഞാന്‍ കണ്ണടച്ചിരുന്നു. ഒറ്റ ഇടിക്കു അയാളുടെ ചാമ്പങ്ങാ മൂക്ക് തകര്‍ക്കാനുള്ള കലി വരുന്നുണ്ട്.
ഞാന്‍ കണ്ണടച്ചതു കണ്ടാവാം അയാള്‍ അയാളുടെ ഇടതു വശത്തിരുന്ന ആളുടെ നേരെ തിരിഞ്ഞു.
'എച്ച് എം ടി വാച്ചാണ്‌ ലോകത്തിലെ ഏറ്റവും നല്ല വാച്ച് '
അയാള്‍ ഒന്നും മിണ്ടിയില്ല
ഇനി അവരായി അവരുടെ പാടായി എന്ന് കരുതി ഞാന്‍ കണ്ണടച്ചിരുന്നു
വലിയ ഒരു ബഹളം കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോള്‍ നമ്മുടെ വട്ടന്റെ കോളറിനു പിടിച്ചു വലിക്കുകയാണ്‌ മറ്റെയാള്‍.
'ഡ്രൈവര്‍ വണ്ടി നിര്‍ത്തൂ...'
അയാളുടെ അലര്‍ച്ച കേട്ട് വണ്ടി നിന്നു.
ആ മാന്യദേഹം വട്ടന്റെ കോളറിനു പിടിച്ചു വണ്ടിയില്‍ നിന്നും വലിച്ചിറക്കി. അയാള്‍ തിരിച്ചു ബസില്‍ കയറി വണ്ടി പോട്ടെ എന്ന് പറഞ്ഞു. വണ്ടി നീങ്ങി.
'മനുഷ്യന്റെ ചെവി തിന്നുന്നതിനും ഒരതിരില്ലേ...'
ആരും ഒന്നും മിണ്ടിയില്ല
വട്ടന്‍ അപ്പോഴും വഴിയില്‍ നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
എന്തായാലും ഇന്ന് സംഭവബഹുലമായ ഒരു ദിവസം തന്നെ ആയിരുന്നു
കണി കണ്ടതിന്റെ ആണോ ആവോ...!!

7 comments:

  1. Oho nee ennumuthalanu Simile kulichu thudangiyathu...? Enthayalum nannayi.. A das.

    ReplyDelete
  2. സംഭവം കൊള്ളാം... ഒന്ന് ഓര്‍ത്തു നോക്കിക്കേ, രാവിലെ ആദ്യം കണ്ണാടിയിലെങ്ങനുമാണോ നോക്കിയേ...

    ReplyDelete
  3. ഇതാ പറഞ്ഞത്‌ എവിടെയും പോകുന്നതിനു മുന്‍പ്‌ കണ്ണാടിയില്‍ നോക്കി തല ചീകരുതെന്ന്..
    രസിപ്പിച്ചു.

    ReplyDelete
  4. Kollam Mone nannayi varum

    ReplyDelete
  5. പല്ലിയെ പോലും വെറുതെ വിടാത്തത് കൊണ്ട് ദൈവം തമ്പുരാന്‍ അറിഞ്ഞു തന്നതായിരിക്കും ...ഇനി മുതല്‍ കിരണ്‍ പറഞ്ഞ പോലെ കണ്ണാടിയില്‍ നോക്കാതിരിക്കുക ..

    ReplyDelete
  6. അനോണിമസ് : കമന്റിന്റെ അവസാനം കൊടുത്തിരിക്കുന്നത് താങ്കളുടെ പേര് ആണോ?
    കിരണ്‍: കമന്റിനു നന്ദി. എന്തായാലും കണ്ണാടിയില്‍ നോക്കുന്നത് കുളി കഴിഞ്ഞു മുടി ചീകുമ്പോള്‍ മാത്രമാണ് :-)
    രാംജി: കമന്റിനു വളരെ നന്ദി
    അടുത്ത അനോണിമസ്: അനുഗ്രഹത്തിന് നന്ദി
    ഫൈസു: പല്ലി അങ്ങനെയൊന്നും പോകുന്ന ലക്ഷണമില്ല. ഹ ഹ ഹ. കമന്റിനു നന്ദി
    അബ്ദുല്‍ ജിഷാദ്: കമന്റിനു നന്ദി, ഇനിയും വായിക്കുക

    ReplyDelete
  7. simil ... good one vayickan othiri late aay poy... u really miss Kochi ..now ???

    ReplyDelete