Tuesday, July 13, 2010

ഓജോബോര്‍ഡ്

കോള്സെന്ററില്ജോലി ചെയ്തിരുന്ന കാലം. രാത്രി പത്തുമണിക്ക് ശേഷം പെണ്കുട്ടികളും മറ്റും പോയാല്പിന്നെ ഞങ്ങള്കുറെ ആണ്കുട്ടികള്മാത്രമാണ് രാത്രി ഷിഫ്റിനു ഉള്ളത്. കോളുകള്തീരെ വരാത്ത സമയം ആയതു കൊണ്ട് വട്ടം കൂടിയിരുന്നു ലോക കാര്യങ്ങള്സംസാരിക്കുന്നത് ഒരു പതിവായിരുന്നു.

അങ്ങനെ ഒരുനാള്സംസാര മദ്ധ്യേ വിഷയമായി വന്നത് സാത്താന്‍, സാത്താനെ ആരാധിക്കല്തുടങ്ങിയ വിഷയങ്ങളാണ്. അങ്ങനെ ഓജോബോര്ഡും ഒരു വിഷയമായി. ഓജോബോര്ഡ് ഉപയോഗിച്ചു മരിച്ചു പോയ ഒരാളെ വിളിച്ചു വരുത്തി സംസാരിക്കമത്രേ. എന്നെ പോലുള്ള ചില 'യുക്തിവാദികള്‍' ഇത് വെറും ഉടായിപ്പ് ആണെന്ന് പറഞ്ഞു വാദിച്ചു. കൂട്ടത്തില്ഓജോ ബോര്ഡിനെ ഏറ്റവും വിശ്വസിച്ചത് ജായറസ് ആയിരുന്നു. ഏതോ ഒരു റിട്ടയേഡ് ജഡ്ജി തന്റെ മരിച്ചു പോയ ഭാര്യയോടു സ്ഥിരമായി സംസാരിക്കാറുണ്ട് എന്ന് പുള്ളി പറഞ്ഞു പോലും.

പിന്നീട് സംസാരം പതിയെ നിന്നു. എല്ലാവരും നെറ്റില്കാര്യമായ റിസേര്ച്ച് തുടങ്ങി. ജായറസ് ഏതോ സൈറ്റില്നിന്നു ഓജോബോര്ഡിന്റെ സാമ്പിള്എടുത്ത് എന്ലാര്ജ് ചെയ്ത് അതിന്റെ പ്രിന്റ്ഔട്ടും എടുത്തു.

പിന്നീട് യോഗം ഏകകണ്ടമായ ഒരു തീരുമാനത്തില്പിരിഞ്ഞു.

"നാളെ നമ്മള്ഓജോബോര്ഡ് ഉപയോഗിച്ചു മരിച്ചു പോയ ഒരാളെ വിളിച്ചു വരുത്തും

കാബില്ഇരിക്കുമ്പോള്സായൂജ് സിസ്റര്അഭയയെ ബുക്ക് ചെയ്തു. എങ്ങനെയാണ് മരിച്ചതെന്ന് ചോദിക്കണമത്രേ. എന്നാല്പിന്നെ പോലീസുകാര്ക്ക് ഇതുപയോഗിച്ചു അന്വേഷിച്ചാല്പോരെ എന്ന സ്വാഭാവിക സംശയം എനിക്കും ഉണ്ടായി. എന്തായാലും സംഗതി വിജയിച്ചാല്സില്ക്ക് സ്മിതയെ തന്നെ വിളിക്കണം എന്ന് തീരുമാനിച്ചു.

അടുത്ത ദിവസം രാത്രി പത്തു മണി. പെണ്കുട്ടികള്എല്ലാം ഷിഫ്റ്റ്കഴിഞ്ഞു പോയി. ഞങ്ങള്ഏതാനും ചില ആണ്കുട്ടികള്മാത്രം. ജായറസ് തന്നെ വേണ്ട തയ്യാറെടുപ്പുകള്നടത്തി.

സമയം രാത്രി പതിനൊന്നര.

ലൈറ്റുകള്എല്ലാം ഓഫ് ചെയ്തു. പൂര് നിശബ്ദത. ലൈറ്റ് ഒട്ടും വരാതിരിക്കാനായി മോണിട്ടറുകള്വരെ ഓഫ് ചെയ്തു. നിലത്തു വിരിച്ചിട്ട ഓജോ ബോര്ഡിനു അടുത്തായി കത്തിച്ചു വച്ച ഒരു മെഴുകുതിരി. ബോര്ഡിനു നടുവില്കോയിന്പോലെ എന്തോ എന്ന് വച്ചിരിക്കുന്നു. അതിനു മുകളില്വിരല്വച്ച് GOOD SPIRIT PLEASE COME എന്ന് മന്ത്രിക്കുകയാണ് ജായറസ്. എന്നെ പോലെയുള്ള രണ്ടു മൂന്നു 'അവിശ്വാസികള്‍' പ്രേതം വന്നാല്കയ്യോടെ ഷൂട്ട്ചെയ്യാന്മൊബൈല്ക്യാമറയും റെഡിയാക്കി നില്ക്കുന്നു.

മിനിട്ടുകള്കഴിഞ്ഞുകൊണ്ടിരുന്നു. അര മണിക്കൂര്ആയിട്ടും സ്പിരിറ്റ്വന്നില്ല.

"എവിടെടാ നിന്റെ ഗുഡ് സ്പിരിറ്റ്‌...?"

"നിങ്ങള്ക്യാമറ ആദ്യം ഓഫ്ആക്കടാ. അത് കണ്ടിട്ടാ വരാത്തെ..."

ജായറസ് ദേഷ്യപ്പെട്ട

ശരി. ക്യാമറ കണ്ടു നാണമായിട്ടാണെങ്കില്നമ്മള്തടയുന്നില്ല. വിഡിയോഗ്രാഫര്മാര്എല്ലാം പത്തിമടക്കി.

ജായറസ് വീണ്ടും വിളിച്ചു

GOOD SPIRIT PLEASE COME...

സ്പിരിട്ട് പോയിട്ട് കഞ്ചാവ് പോലും വന്നില്ല

ഇനി സ്പിരിറ്റുകള്എല്ലാം ഫാമിലി ടൂര്പോയതാവുമോ...? അടത്ത ദിവസവും ഇത് തന്നെ ആവര്ത്തിച്ചു.

വീണ്ടും അടുത്ത ദിവസം....

അങ്ങനെ മൂന്നു രാത്രികളില്തുടര്ച്ചയായി വിളിച്ചിട്ടും വരാതിരുന്നത് കൊണ്ട് അങ്ങനെ ഒരു സംഭവം ഇല്ലെന്നും ഓജോബോര്ഡ് വെറും ഉടായിപ്പ് ആണെന്നും ഞങ്ങള്കണ്ക്ലൂട് ചെയ്തു.

സ്പിരിറ്റ് വരാത്തതില്നിരാശനായ ജായറസിനെ ഞങ്ങള്ആശ്വസിപ്പിച്ചു.

"ആക്സസ് കാര്ഡ് ഒക്കെ ഉള്ള ഓഫീസല്ലേ.... സ്പിരിറ്റിന് അതില്ലല്ലോ..."

11 comments:

  1. ഒന്നുടൈ ഒന്ന് നോക്കാന്‍ മേലാരുന്നോ? എങ്ങാനും വന്നാലോ!!

    ReplyDelete
  2. ഇനി ആത്മാവ് വന്നോ ആത്മാവ് വന്നോ എന്ന് ചോദിക്ക് അപ്പൊ വരും!
    എഴുത്ത് കൊള്ളാം കേട്ടോ :)

    ReplyDelete
  3. അതെയതെ. അതൊരു കാര്യമാ. പാവം സ്പിരിറ്റ് 3 ദിവസവും വരാന്തയില്‍ ആക്സസ് പ്രതീക്ഷിച്ച് നിന്നിട്ട് ഒരു ഗേറ്റ് പാസ് പോലും കിട്ടാതെ തിരികെ പോയിക്കാണും ;)

    ReplyDelete
  4. അയ്യേ! എന്ത് പരിപാടിയാ മാഷേ ഈ കാണിച്ചെ? നല്ല രസമായി വായിച്ചു വന്നതാ.ഞാന്‍- നല്ലൊരു ത്രില്ലറിലേക്കു പോകുവാണെന്നൊക്കെ വെറുതെ കരുതി. വെറുതെ ആയല്ലോ. നല്ല എഴ്ത്താണ് കേട്ടോ. ഇതില്‍ ശരിക്കും സ്കോര്‍ ചെയ്യാമായിരുന്നു. മിസ്സ്‌ ചെയ്തു എന്നാണ് എന്‍റെ അഭിപ്രായം. ഇനിയും കാണാം. ഇടയ്ക്കു ഇങ്ങോട്ടും ഇറങ്ങൂ.

    ReplyDelete
  5. അവസാനം ചവിട്ടി നിര്‍ത്തിയത് പോലെ തോന്നി കേട്ടൊ.

    ReplyDelete
  6. നല്ല രസമായി വായിച്ചു

    ReplyDelete
  7. ഇടുക്കിക്കാരാ, അഭയക്കുഞ്ഞ് ഇപ്പഴും കോടതി വ്യവഹാരങ്ങളുടെ തിരക്കിലല്ലേ? സില്‍ക്ക് സ്മിതയേത്തന്നെ നോക്കാമായിരുന്നു :)

    ReplyDelete
  8. Saathante naattil Vodafone network elllathathu knodaa.. Try from Airtell/Idea call center's.........!!!

    ReplyDelete
  9. എന്താണ് ബാക്കി? പ്രേതം വന്നോ

    ReplyDelete
  10. കമന്റുകള്‍ ഇട്ട എല്ലാവര്ക്കും വളരെ നന്ദി

    IndianSatan: വരില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി എന്നാ നോക്കാനാ
    ഒഴാക്കന്‍: ഇനി എങ്ങാനും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെ തന്നെ ട്രൈ ചെയ്യാം
    ശ്രീ: ഇനി ഗേറ്റ് പാസ്സും ആക്സസ് കാര്‍ഡും ഇല്ലാത്ത സ്ഥലത്ത് വച്ചു ചെയ്തു നോക്കണം എന്ന് തോന്നുന്നു... ഹ ഹ
    ആളവന്‍താന്‍: കമന്റിനു വളരെ നന്ദി... തീര്‍ച്ചയായും ആ വഴി വരും
    കുമാരന്‍: കമന്റിനു നന്ദി...തീര്‍ച്ചയായും ഇംപ്രൂവ് ചെയ്യുന്നതാണ്. ഇനിയും വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക
    നൌഷു: കമന്റിനു നന്ദി... ഇനിയും വായിക്കുക
    ബിനോയ്‌: അന്ന് സംഗതി വിജയിച്ചിരുന്നെങ്കില്‍ സില്‍ക്കിനെ തന്നെ വിളിച്ചേനെ
    ജായറസ്: കമന്റിനു നന്ദി... ബാക്കി കൂടെ പോസ്റ്റാം. നീ ഇപ്പോഴും ഇടയ്ക്കിടെ സ്പിരിറ്റിനെ വിളിക്കാരുണ്ടെന്നു കേട്ടു...
    അജിത്‌: ആന്‍ ഐഡിയാ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നല്ലേ പ്രമാണം ..... വേണ്ട റിസ്കെടുക്കുന്നില്ല
    വാവക്കാവ്: പ്രേതം അങ്ങട് വരുന്നില്ല വാവേ...ഇനി എന്തേലും വഴിയുണ്ടോ...?

    ReplyDelete
  11. The story is incomplete. Only Vinod and I know that the spirit actually came and I couldn't sleep that night without fear.

    ReplyDelete