ഞാന്‍ ഒരു ഇടുക്കിക്കാരന്. ജനിച്ചതും വളര്‍ന്നതും ഇടുക്കി ജില്ലയിലെ രാജപുരം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തില്‍....!!!
Thursday, December 31, 2009
പുതുവത്സരാശംസകള്‍
ശമ്പളക്കാരനും കൂലിപ്പണിക്കാരനും
ശമ്പളക്കാരന്റെ മാസ ശമ്പളം 8000 രൂപ
കൂലിപ്പണിക്കാരന് ദിവസ വേതനം 400 രൂപ
ശമ്പളക്കാരന്‍ വീട്ടില്‍ നിന്ന് മാറി ദൂരനാട്ടില്‍ താമസിക്കുന്നു
കൂലിപ്പണിക്കാരന്‍ ഡെയിലി വീട്ടീന്ന് പോയി വരുന്നു
ശമ്പളക്കാരന്റെ ഭക്ഷണം ഹോട്ടലീന്ന്
ഭക്ഷണത്തിനു ഡെയിലി 80 രൂപ
അപ്പോള്‍ ഒരു മാസം 2400 രൂപ
താമസത്തിന് ഷെയര്‍ 800 രൂപ
അങ്ങനെ ടോട്ടല്‍ 3200 രൂപ മാസ ചെലവ്
അങ്ങനെ മിച്ചം 8000 – 3200 = 4800
കൂലിപ്പണിക്കാരന്‍ രാവിലെ ഉണരുന്നു
അമ്മ ഉണ്ടാക്കിയ പുട്ടും പിന്നെ പഴവും കഴിച്ചു പണിക്കു പോകുന്നു
പത്തു മണിക്ക് കപ്പേം മീനും ചായേം
അത് പണിയുന്ന വീട്ടീന്ന്.
ഉച്ചക്ക് സുഖമായ ഊണ്
വൈകുന്നേരം ചായ
അഞ്ചു മണിക്ക് പണി നിര്‍ത്തി ഷാപ്പിലേക്ക്
രണ്ടു ലിറ്റര്‍ പനങ്കള്ള്
പെങ്ങടെ കുട്ടിക്ക് എന്തെങ്കിലും പലഹാരം
സ്വന്തം വീട്ടില്‍ അന്തിയുറക്കം
അങ്ങനെ ചെലവ് 30+30+20 = 80
ആഴ്ചയില്‍ ആറു ദിവസം പണി
അപ്പോള്‍ മാസ വരുമാനം 9600 രൂപ
ചിലവു 80×24=1920
ബാക്കി 9600 – 1920 = 7680
ഇനി നിങ്ങള്‍ പറയൂ…. കേരളത്തില്‍ കൂലിപ്പണി അല്ലേ നല്ലത്?
നോര്‍ത്ത് ഇന്ത്യക്കാരന്റെ പോക്രിത്തരം
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ പഠിക്കുന്ന കാലം. അന്ന് ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു.ആഗ്രയില്‍നിന്നുംഎത്മാപൂര്‍എന്നസ്ഥലത്തേക്ക് പോകാന്‍ ടെമ്പോ കാത്തു നില്‍ക്കുന്നു. എന്റെ കൂടെ മറ്റു കുറേ ആളുകളും വണ്ടി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു
പെട്ടന്നാണ് ഒരു താടിക്കാരന്‍ ദില്ലിവാല ( കേരളത്തില്‍ കിടക്കുന്ന നമ്മളെ ‘മദിരാശികള്‍’ എന്ന് വിളിക്കുന്നതല്ലേ… ആഗ്രക്കാരനെ അങ്ങനെയേ ഞാന്‍ വിളിക്കൂ.) ഒരു ഓംനി വാനില്‍ ഇരച്ചു വന്നത്. ഏതോ ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്ന മൂച്ചില്‍ അവന്‍ വണ്ടി കാത്തു നിന്ന ഞങ്ങളുടെ അടുത്തൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോയി. ഞങ്ങള്‍ കുറച്ചു പേരൊക്കെ പുറകോട്ടു മാറി.
ഞങ്ങളുടെ കൂടെ തന്നെ ഒരു പതിനഞ്ചു പതിനാറു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പക്ഷേ…. അവര്‍ക്ക് ഞങ്ങളെ പോലെ പെട്ടന്ന് അങ്ങ് മാറാന്‍ കഴിഞ്ഞില്ല. ഓംനിയുടെ ഏതോ വീല്‍ അവളുടെ കാല്‍വിരലിലൂടെ കയറിയിറങ്ങി. അവള്‍ പിറകോട്ടു മലര്‍ന്നടിച്ചു വീണു. ചാടി എണീറ്റ അവള്‍ “ആരുടെ #$%^& ന്റെ ഇടയില്‍ നോക്കിയാടാ വണ്ടി ഓടിക്കുന്നെ” എന്ന് അര്‍ഥം വരുന്ന ഒരു ചോദ്യം ഹിന്ദിയില്‍ വിളിച്ചു ചോദിച്ചു. ഞാന്‍ അവളുടെ കാല്‍വിരലില്‍ നോക്കിയപ്പോള്‍ അതില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ അവള്‍ അവിടെ നിന്ന് കരയാനും തുടങ്ങി.
ഇത്രയും സംഭവങ്ങള്‍ നടന്നത് നൊടിയിടയിലാണ്. കഥയിലെ വില്ലന്‍ സിനിമാ സ്റ്റൈലില്‍ ഓംനി റിവേഴ്സ് ഓടിച്ചു വന്നു. ആ മുട്ടാളന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ശരിക്കും ഒന്ന്‍ കാണുന്നത്. വിയറ്റ്നാം കോളനിയിലെ രാവുത്തറുടെ മോഡല്‍ ഒരു സാധനം. എന്തായാലും എനിക്ക് സമാധാനമായി. കാലില്‍ വണ്ടി കേറ്റി എങ്കിലും പശ്ചാത്തപിച്ചു തിരിച്ചു വന്നല്ലോ.
അവന്‍ അവളെയും, കൂടെ അവളുടെ സഹായത്തിനായി അവിടെ നിന്ന ഒരു ചേച്ചിയും കൂട്ടി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന് വിചാരിച്ചു നിന്ന ഞാന്‍ കണ്ടത് മറ്റൊരു കാഴ്ചയാണ്. നേരെ അവളുടെ അടുത്തേക്ക് ചെന്ന അവന്‍ തന്റെ കാട്ടുമാക്കാന്റെ പോലത്തെ കണ്ണുരുട്ടി ചോദിച്ചു…
”ക്യാ ബോലി തൂ…?”
ഓ… അവള്‍ പ്രതികരിച്ചത് കൊണ്ട് അവനും പ്രതികരിക്കുകയാണ്.
പിന്നെ അവിടെ നടന്നത് അടിയുടെ ഒരു മേളമായിരുന്നു. അത്രയും പ്രായമുള്ള ആ പെണ്‍കുട്ടിയെ ആ കശ്മലന്‍ ഒരു മയവുമില്ലാതെ മുഖത്തടിച്ചു. ഒന്നല്ല, രണ്ടല്ല, പല അടികള്‍. മുഖത്ത് അടി കൊള്ളാതിരിക്കാന്‍ അവള്‍ കുനിഞ്ഞപ്പോള്‍ അവളുടെ പുറത്തും.
ഇതൊക്കെകണ്ടിട്ടും അവിടെനിന്ന ഒരുമനുഷ്യജീവിയും പ്രതികരിച്ചില്ല. എല്ലാവരും സ്റ്റണ്ട് നന്നായി എന്‍ജോയ് ചെയ്തു. പെണ്‍കുട്ടിയെ അടിച്ചു കൈ കഴച്ചപ്പോള്‍ ആ കശ്മലന്‍ അവന്റെ ഏതോ കാസ്റ്റിന്റെ പേര് പറഞ്ഞ് (യാദവ് എന്നോ മറ്റോ) അവരോടു കളിച്ചാല്‍ ഇങ്ങനെ ഇരിക്കുമെന്നും പറഞ്ഞ് വണ്ടിയില്‍ കയറി ഓടിച്ചു പോയി. ഇതൊക്കെ കണ്ടു ഞാന്‍ ‘മില്‍ക്കഷ്ട്യാ’ എന്ന് വായും പൊളിച്ചു നിന്നു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞിരുന്നു.
അവളുടെ വെളുത്തു തുടുത്ത കവിളുകളില്‍ ആ തെണ്ടിയുടെ വിരലിന്റെ ചുവന്ന പാടും, കണ്ണില്‍ നിന്നും കുടുകുടാ വീഴുന്ന കണ്ണീരും കാലിലെ രക്തവും കണ്ടിട്ട് എന്റെ രക്തം തിളച്ചു. ഹൃദയത്തിന്റെ കോണില്‍ എവിടെയോ ഒരു തേങ്ങല്‍. പാവം പെണ്‍കുട്ടി. വെറുമൊരു പതിനെട്ടു വയസ്സുകാരനും, ഹിന്ദി ഭാഷ നന്നായി വശമില്ലാത്തവനും, അന്യനാട്ടുകാരനും ആയ ഞാന്‍ അവിടെ എന്തു ചെയ്യാനാ?
പ്രിയ സഹോദരീ…..അന്ന് പയ്യനും ധൈര്യമില്ലാത്തവനും ആയിരുന്നതിനാല്‍ എനിക്ക് നിന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് നീ നോര്‍ത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകും. അന്ന് നിന്നെ സഹായിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. നീ അവനോടു കയര്‍ത്തു സംസാരിച്ചു എങ്കിലും ഞാന്‍ അതിനെ ഒരു കുറ്റമായി കാണുന്നില്ല. കാരണം നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ആ അവസ്ഥയില്‍ അങ്ങനെ ഒക്കെയേ പ്രതികരിക്കുകയുള്ളൂ. നിന്നോട് മോശമായി പെരുമാറിയ ആ ചെറ്റയ്ക്കും, അത് വെറുതെ നോക്കി നിന്ന ഞാനടക്കമുള്ള ജനക്കൂട്ടത്തിനും വേണ്ടി കിലോ മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നും……..
മാപ്പ്
Tuesday, December 29, 2009
കോടതികളേ…. നിങ്ങള്‍ എവിടെ?
വര്‍ഷങ്ങള്‍ക്കു മുമ്പ് ബന്ദ് എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാന്‍. കാരണം ഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു. വല്ലപ്പോഴും വീണു കിട്ടിയിരുന്ന ഒരു ബന്ദ്… ക്ലാസ്സുകള്‍ സാധാരണ പോലെ തുടങ്ങുമെങ്കിലും, നോട്ടം മുഴുവന്‍ പുറത്തേക്കായിരുന്നു. രാവിലെ ഒരു പത്തര ഒക്കെ ആകുമ്പോഴേക്കും ബന്ദ് ചേട്ടന്മാര്‍ എത്തും. പിന്നെ അന്ന് സ്കൂളിനു അവധി. പിന്നീട് ഹൈക്കോടതി ബന്ദ് നിരോധിച്ചു എന്ന് കേട്ടപ്പോള്‍ വളരെ ദുഖിക്കുകയും ചെയ്തു.
പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം പക്വത വന്നപ്പോള്‍, ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ വന്നപ്പോള്‍ ബന്ദ് ഒരു തലവേദനയായി. ഓ…. ഇപ്പോള്‍ ബന്ദ് ഇല്ലല്ലോ. പകരം അതിന്റെ പുതിയ വേര്‍ഷന്‍… ഹര്‍ത്താല്‍. .. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ എടുക്കാത്ത സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഇന്ന് വീണ്ടും ഹര്‍ത്താല്‍ നടത്തുന്നു.
എന്നും സംഭവിക്കുന്നതുപോലെ തന്നെ ഇന്നും ജനജീവിതം തടസ്സപ്പെടും. ആശുപതിയില്‍ കൊണ്ടുപോകുന്നവരെ വരെ വഴിയില്‍ തടയും. വിവാഹം, തിരുപ്പട്ടം തുടങ്ങിയ ചടങ്ങുകള്‍ തടസ്സപ്പെടും. കുറെ വണ്ടികള്‍ തകര്‍ക്കപ്പെടും. മാസ ശമ്പളം വാങ്ങുന്നവര്‍ ഒരു ഫുള്ളും വാങ്ങി ഇന്ന് അര്‍മാദിക്കും. പക്ഷെ ദിവസക്കൂലിക്ക് പണിയെടുക്കുന്നവന്‍ ഇന്നെന്തു ചെയ്യും? അവന്റെ ഭാര്യയും കുട്ടികളും ഇന്നെന്തു കഴിക്കും? അത് പോലെ തന്നെ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന ആളുകള്‍ ഇന്ന് പട്ടിണിയാവില്ലേ? ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന് പറഞ്ഞു നടക്കുന്ന തല്ലിപ്പൊളി ഗുണ്ടകള്‍ക്ക് വൈകുന്നേരം മുന്നൂറു രൂപയും, പൈന്റും, കോഴി ബിരിയാണിയും കിട്ടുമല്ലോ.
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എങ്കില്‍ സമരം നടത്തേണ്ടത് അതുമൂലം ഷഡ്ജം പകുതി ഊരിപ്പോയ സാധാരണക്കാരന്റെ ഷഡ്ജത്തില്‍ വീണ്ടും തൂങ്ങിക്കിടന്നുകൊണ്ടല്ല. സര്‍ക്കാരിന്റെ പരാജയമാണ് എങ്കില്‍ സെക്രട്ടേറിയറ്റിന്റെ മുന്‍പില്‍ അല്ലേ സമരം ചെയ്യേണ്ടത്? അതുപോലെതന്നെ ഹൈക്കോടതി നിരോധിച്ച ബന്ദിനെ ഹര്‍ത്താല്‍ എന്ന പേരില്‍ പുനരാവിഷ്കരിച്ച പോക്രിത്തരത്തെ വേണ്ടപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നു. അന്നത്തെ ബന്ദും ഇന്നത്തെ ഹര്‍ത്താലും തമ്മില്‍ എന്താണ് വ്യത്യാസം? ഇത് കാണാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാരുകള്‍ തയ്യാറാവില്ല, കാരണം നാളെ അവര്‍ക്കും നടത്തേണ്ടതാണ് ഈ പ്രഹസനങ്ങള്‍. അപ്പോള്‍ പിന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ചു നടപടി എടുക്കേണ്ടത് കോടതികള്‍ അല്ലേ? കോടതികള്‍ ഇവയെ കണ്ടില്ലെന്നു നടിക്കുകയാണോ?
ഒരു കഥയിലൂടെ നിര്‍ത്തുന്നു. രാജപ്പന്‍ ആ നാട്ടിലെ പ്രധാന ചാരായം വാറ്റുകാരനായിരുന്നു. ചാരായം നിരോധിച്ചപ്പോള്‍ അവന്റെ പണി പൂട്ടി എന്ന് എല്ലാവരും കരുതി. പക്ഷെ രാജപ്പന്‍ ഇന്നും വാറ്റുചാരായം വില്‍ക്കുന്നു. പോലീസ് പിടിച്ചപ്പോള്‍ രാജപ്പന്‍ പറഞ്ഞു… “സാറേ ചാരായം അല്ലേ നിരോധിച്ചത്? ഞാന്‍ വില്‍ക്കുന്ന സാധനത്തിന്റെ പേര് ചാരായം എന്നല്ല ‘ലിഗാസു’ എന്നാണ്.” ഓ… ലിഗാസു ആണല്ലേ…? പോലീസുകാര്‍ അവനെ വെറുതെ വിട്ടു. ചാരായമല്ലേ നിരോധിച്ചത്. ലിഗാസു നിരോധിച്ചില്ലല്ലോ… അങ്ങനെ രാജപ്പന്‍ ‘വാറ്റ്ലിഗാസു’ വിറ്റ് സസുഖം വാഴുന്നു.
അതാണ് കേരളം…..
Monday, December 28, 2009
കൂടോത്രം
Wednesday, December 23, 2009
ഇന്നൊക്കെ ക്രിസ്മസ്
ഇവനെയൊക്കെ കാലു മടക്കി അടിക്കാന്‍ ആരുമില്ലേ...?
ക്ലാസ് ടീച്ചര്‍മാര്‍: ഒരു ഓര്‍മ്മക്കുറിപ്പ്
Saturday, December 19, 2009
പെരിയാര്‍ വാലിയിലെ ഹോണ്ടട് ഏരിയ....
Thursday, December 17, 2009
മലയാളിയുടെ ക്രിസ്മസ് ഉഡായിപ്പ്
Tuesday, December 15, 2009
ഞങ്ങള് മലയാളികള്
മലയാളികള്ക്ക് ബോര്ഡുകള് വായിക്കുന്ന ശീലം പണ്ടേ കുറവാണ് . ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വച്ചാലും അതൊന്നും വായിക്കാന് അവര്ക്ക് സമയമില്ല. കൊച്ചിയില് സരിത തിയേറ്ററിന്റെ എതിര് വശത്തുള്ള നോക്കിയ കെയറിന്റെ പുറത്തു നിന്ന് സിമില് മാത്യു എടുത്ത ചിത്രം
Email: idukkikaransimil@gmail.com