അന്നൊക്കെ ക്രിസ്മസ്
അതിരാവിലെ ഉണരണം
ഇരുപത്തഞ്ചു നോമ്പ്
ഇരുപത്തഞ്ചു ദിവസവും മുടങ്ങാതെ കുര്‍ബാന
സുകൃത ജപങ്ങള്‍
നക്ഷത്രം തൂക്കുക
അഡീഷണല്‍ നക്ഷത്രം ഈറ്റ ഉപയോഗിച്ചു ഉണ്ടാക്കുക
ഡിസംബര്‍ 23 ഒക്കെ ആകുമ്പോള്‍ പുല്‍ക്കൂട് ഉണ്ടാക്കുക
വൈകുന്നേരം പള്ളിയിലെ പുല്‍ക്കൂട് ഉണ്ടാക്കാന്‍ സഹായിക്കുക
ഡിസംബര്‍ 24 നു രാത്രിയില്‍ പള്ളിയില്‍ പോവുക
ഡിസംബര്‍ 25 നു ക്രിസ്മസ് കരോളിനു പോവുക
ഇന്നൊക്കെ ക്രിസ്മസ്
ആഹ്.... തണുപ്പൊക്കെ അല്ലേ....എന്നാ എണീക്കാനാ....?
നോമ്പോ...? ഹേയ് ഇറച്ചീം മീനും കഴിക്കാതെ ഇരുന്നിട്ട് എന്താ കാര്യം...?
കുര്ബാനയോ...? ഞായറാഴ്ച തന്നെ കഷ്ടപ്പെട്ടാ...
സുകൃതജപമോ....? അതൊക്കെ പിള്ളേരുടെ പണിയല്ലേ....?
സിനിമാപ്പേരില്‍ നക്ഷത്രം ഉണ്ടെന്നു കേട്ടു.... കടയിലേക്ക് കുറച്ചു എടുക്കണം... നല്ല ബിസിനസ്സാ
ഹൊ.... രണ്ടു മൂന്നു ദിവസത്തെ ലീവ് കിട്ടാന്‍ ക്രിസ്മസ്....
എന്നാ പള്ളീ പോകാനാ.... ക്രിസ്മസ് വീട്ടില്‍ തന്നെ ആഘോഷിച്ചാല്‍ പോരെ...?
എന്നാ പുല്‍ക്കൂട്.... റെഡിമേഡ് വാങ്ങിക്കാന്നെ....
കരോളോ....? സര്ക്കാര് തന്ന കളര്‍ വെള്ളം കുടിച്ചു ഉണ്ണിയേശുവായി
കാലിത്തൊഴുത്തിന്റെ പിറകിലോ റോഡിലോ കിടക്കുമ്പോള്‍ കരോളിനു പോകാന്‍ എവിടെ നേരം?
“ക്രിസ്മസ് രാത്രിയില്‍.....
കള്‍ കുടിക്കേണം....
പൂസാകേണം.....
വാള്‍ വയ്ക്കേണം....”
(കേര്ട്ടസി: എവിടെയോ കേട്ട പാട്ട് )
WISH ALL READERS OF IDUKKIKARAN, MERRY CHRISTMAS AND HAPPY NEW YEAR
ReplyDeleteക്രിസ്തുമസ്സ് ആശംസകള്‍
ReplyDeleteക്രിസ്തുമസ്സ് ആശംസകള്‍
ReplyDelete