Thursday, December 31, 2009

ശമ്പളക്കാരനും കൂലിപ്പണിക്കാരനും

ശമ്പളക്കാരന്റെ മാസ ശമ്പളം 8000 രൂപ

കൂലിപ്പണിക്കാരന് ദിവസ വേതനം 400 രൂപ

ശമ്പളക്കാരന്‍ വീട്ടില്‍ നിന്ന് മാറി ദൂരനാട്ടില്‍ താമസിക്കുന്നു

കൂലിപ്പണിക്കാരന്‍ ഡെയിലി വീട്ടീന്ന് പോയി വരുന്നു

ശമ്പളക്കാരന്റെ ഭക്ഷണം ഹോട്ടലീന്ന്

ഭക്ഷണത്തിനു ഡെയിലി 80 രൂപ

അപ്പോള്‍ ഒരു മാസം 2400 രൂപ

താമസത്തിന് ഷെയര്‍ 800 രൂപ

അങ്ങനെ ടോട്ടല്‍ 3200 രൂപ മാസ ചെലവ്

അങ്ങനെ മിച്ചം 8000 – 3200 = 4800

കൂലിപ്പണിക്കാരന്‍ രാവിലെ ഉണരുന്നു

അമ്മ ഉണ്ടാക്കിയ പുട്ടും പിന്നെ പഴവും കഴിച്ചു പണിക്കു പോകുന്നു

പത്തു മണിക്ക് കപ്പേം മീനും ചായേം

അത് പണിയുന്ന വീട്ടീന്ന്.

ഉച്ചക്ക് സുഖമായ ഊണ്

വൈകുന്നേരം ചായ

അഞ്ചു മണിക്ക് പണി നിര്‍ത്തി ഷാപ്പിലേക്ക്

രണ്ടു ലിറ്റര്‍ പനങ്കള്ള്

പെങ്ങടെ കുട്ടിക്ക് എന്തെങ്കിലും പലഹാരം

സ്വന്തം വീട്ടില്‍ അന്തിയുറക്കം

അങ്ങനെ ചെലവ് 30+30+20 = 80

ആഴ്ചയില്‍ ആറു ദിവസം പണി

അപ്പോള്‍ മാസ വരുമാനം 9600 രൂപ

ചിലവു 80×24=1920

ബാക്കി 9600 – 1920 = 7680

ഇനി നിങ്ങള്‍ പറയൂ…. കേരളത്തില്‍ കൂലിപ്പണി അല്ലേ നല്ലത്?

6 comments:

  1. enkil aa vazhikku chinthichukooodeeeeeeeeeeeeeeeeeee

    ReplyDelete
  2. ഹോ ചിന്തിക്കേണ്ട സമയത്ത് ചിന്തിച്ച്‌ നല്ലൊരു കൂലി പണിക്കാരനയാല്‍ മതിയായിരുന്നു . ഇനിയും ചാന്‍സ് ഉണ്ട് അല്ലെ ?

    ReplyDelete
  3. അപ്പൊ കൂലി പണി ഒരു നല്ല പണിയാനല്ലേ. നാട്ടില്‍ ഇപ്പൊള്‍ പണിയാന്‍ അളെ കിട്ടുന്നില്ല ഒരു കൈ നൊക്കുന്നോ?

    ReplyDelete
  4. നിര്‍ബന്ധിക്കല്ലേ ബോബി ബ്രദറെ

    ReplyDelete
  5. ഹ ഹ ... ഇനി മുതല്‍ കുട്ടികളോട് ഭാവിയില്‍ ആരാകണം എന്ന് ചോദിക്കുമ്പോള്‍, കൂലിപ്പണിക്കാരന്‍ എന്ന് പറഞ്ഞാല്‍ മാതാപിതാക്കള്‍ ഞെട്ടേണ്ട അല്ലെ സോണീ...?

    ReplyDelete
  6. പറഞ്ഞാല്‍ മതി ലംബന്‍, ഇടുക്കിയില്‍ നിന്ന് ആളെ ഇറക്കാം. പിന്നെ അറ്റ കൈക്ക് ഞാനും വരാം

    ReplyDelete