കൊച്ചി നഗരത്തിലെ തിരക്കേറിയ ബ്രോഡ് വേ... നട്ടുച്ച നേരം. ക്രിസ്മസ് കാലമായതിനാല്‍ നക്ഷത്രങ്ങള്‍, പുല്‍ക്കൂട് ഉണ്ടാക്കാനുള്ള സാധങ്ങള്‍, മറ്റു ക്രിസ്മസ് ആര്‍ട്ടിക്കിളുകള്‍ എല്ലാം നിറഞ്ഞു കിടക്കുന്ന കടകള്‍. അവിടെയുള്ള ഒരു ഇന്റര്‍നെറ്റ് കഫെയില്‍ നിന്നു തിരികെ വരുകയായിരുന്നു ഞാന്‍ . ക്രിസ്മസ് സ്പെഷ്യല്‍ പ്ലാസ്റ്റിക് മാലകള്‍ വില്‍ക്കുന്ന ഹിന്ദിക്കാരാണ് വഴി നിറയെ.
“നാല് മാല പത്തു റൂപ...
നാല് മാല പത്തു റൂപ...
നാല് മാല പത്തു റൂപ...”
പതിനഞ്ചോ പതിനെട്ടോ പ്രായം വരുന്ന ഒരു ഹിന്ദി പയ്യന്‍. ആരോ പഠിപ്പിച്ചു കൊടുത്ത മലയാളത്തില്‍ അവന്‍ വിളിച്ചു പറയുകയാണ് അത് കണ്ടു കൊണ്ട് നിന്ന രണ്ടു ചെറുപ്പക്കാര്‍ അവന്റെ അടുത്തേക്ക് വന്നു. കണ്ടിട്ട് വേറെ കച്ചവടക്കാരാണെന്ന് തോന്നി
“യേ ആപ് ക്യാ ബോല്‍ രഹെ ഹൈ? “
“ജീ...?”
“’നാല് മാല പത്തു റൂപ’ മദലബ് ക്യാ ഹൈ?”
“ജീ... ചാര്‍ മാലാവോം കേലിയെ ദസ് റൂപയാ”
“കോന്‍ ബോല്‍ ദിയ യേ ബാക്വാസ്...?”
“ജീ... ക്യാ ബാക്വാസ് ഹൈ...?” ഹിന്ദിക്കാരന്‍ ആകാംഷയോടെ ചോദിച്ചു.
“അബ്ബെ തൂ ജാന്‍ത്തേ ഹൈ, 'മാല' മദലബ് ക്യാ ഹൈ?”
“ജി മാല മദലബ് യേ മാലാ ഹൈ”
“വോ തോ ഹിന്ദി മേം ഹൈ. കോന്‍ ബോല്‍ ദിയാ യേ...?”
“മേരെ ഏക് ദോസ്ത് നേ ബതാ ദിയാ ഥാ...”
“തേരെ ദോസ്ത് നേ തുച്ചേ ഉല്ലൂ ബനായാ... ഇസ്കോ ‘മാലാ’ നഹി ‘കു****’ ബോല്‍ത്തെ ഹൈ.”
“കു****.?”
“യെസ്, ഇസ്കോ മലയാളം മേം കു****ബോല്‍ത്തെ ഹൈ.”
ഹിന്ദിക്കാരന്റെ ഉള്ളം നിറഞ്ഞു.
“ആപ്കാ ബഹുത് ശുക്രിയാ ആപ് ജൈസേ ആദ്മി കേരള മേം ബഹുത് കം ഹോത്തെ ഹൈ”
‘നോ മെന്‍ഷന്‍ പ്ലീസ്’ എന്ന മട്ടില്‍ നമ്മുടെ ചേട്ടന്മാര്‍ നിന്നു
“തോ.... "ചാര്‍ കു**** ദസ് റുപ്പയാ" ടീക് ഹൈ നാ...?”
“ബില്‍കുല്‍” നമ്മുടെ മലയാളി സഹായി പറഞ്ഞു
പാവം ഹിന്ദിക്കാരന്‍ ഉഡായിപ്പ് മലയാളിയെ മനസ്സിലാക്കാതെ ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി
“ചാര്‍ കു**** ദസ് റുപ്പയാ...
ചാര്‍ കു****ദസ് റുപ്പയാ...
ചാര്‍ കു**** ദസ് റുപ്പയാ...”
ഇതൊക്കെ കണ്ടു രസിച്ചു നമ്മുടെ മലയാളികള്‍ അവിടെത്തന്നെ നിന്നു.
ഹല്ല പിന്നെ...
Email: idukkikaransimil@gmail.com
അന്ന്യ നാട്ടില്‍ വന്നു, കണ്ട കാര്യങ്ങളില്‍ ഒക്കെ ഇടപെട്ടു എന്തിനാ വെറുതെ തടി കേടാക്കുന്നെ" എന്ന് വിചാരിച്ചു മറ്റൊരു മലയാളിയായ ഞാന്‍ ഓഫീസിലേക്ക് നടന്നു.
ReplyDeleteഅല്ലപിന്നെ ..
കഷ്ടം തന്നെ. നാടിന്റെയും നാട്ടുകാരുടേയും നല്ല പേര് (ആകെ ബാക്കിയുള്ള ഒരിത്തിരി നല്ല പേരു കൂടെ) കളയാന്‍ ഇങ്ങനെ ഓരോരുത്തന്മാര്‍...
ReplyDeleteഇതുപോലെയുള്ള ക്രൂരവിനോദങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. എന്തു ചെയ്യാം...
ReplyDeleteithu kochiyil nadakkan nalla sadhyada undu.
ReplyDelete